Malayalam
ഞാന്‍ മരിച്ചിട്ടേ ചേച്ചി മരിക്കാവൂ, ചേച്ചി ഇല്ലാത്ത ഒരു നിമിഷം..എനിക്ക് ആലോചിക്കുക പോലും വയ്യാ; വൈറലായി സായ്കുമാറിന്റെ മകള്‍ വൈഷ്ണവി പങ്കിട്ട കുറിപ്പ്
ഞാന്‍ മരിച്ചിട്ടേ ചേച്ചി മരിക്കാവൂ, ചേച്ചി ഇല്ലാത്ത ഒരു നിമിഷം..എനിക്ക് ആലോചിക്കുക പോലും വയ്യാ; വൈറലായി സായ്കുമാറിന്റെ മകള്‍ വൈഷ്ണവി പങ്കിട്ട കുറിപ്പ്
സായ് കുമാറിന്റെ മകള്‍ വൈഷ്ണവി സായ് കുമാര്‍ അടുത്തിടെയാണ് അഭിനയ രംഗത്തേക്ക് എത്തുന്നു എന്ന വാര്‍ത്തകള്‍ പ്രേക്ഷകര്‍ എല്ലാവരും ഇരുകയ്യും നീട്ടിയാണ് സ്വീകരിച്ചത്. അഭിനയ പാരമ്പര്യമുള്ള കുടുംബ പശ്ചാത്തലത്തില്‍ നിന്ന് വരുന്ന വൈഷ്ണവി മിനിസ്‌ക്രീനിലൂടാണ് കാലെടുത്ത് വെച്ചത്. അഭിനേത്രിയും ഗായികയുമായ പ്രസന്നകുമാരിയാണ് വൈഷ്ണവിയുടെ അമ്മ. കഴിഞ്ഞ ദിവസം ആയിരുന്നു വൈഷ്ണവിയുടെ അമ്മയുടെ പിറന്നാള്‍. പിറന്നാള്‍ ദിനം വൈഷ്ണവി പങ്കിട്ട ഒരു വീഡിയോ ഏറെ ശ്രദ്ധിക്കപ്പെട്ടിരുന്നു. ഒപ്പം വൈഷ്ണവിയെ ടാഗ് ചെയ്ത ഒരു കുറിപ്പും ഏറെ വൈറല്‍ ആയി മാറുകയാണ് ഇപ്പോള്‍. പ്രസന്നകുമാരിയുടെ ഉറ്റ സുഹൃത്തായ സീമ സജി പങ്കിട്ട കുറിപ്പാണ് ഏറെ വൈറല്‍ ആയി മാറിയത്.
പതിനേഴു വര്‍ഷങ്ങള്‍ക്കു മുന്‍പ്… സായികുമാര്‍ എന്ന നടന്റെ കൊല്ലത്തെ വൈഷ്ണവം എന്ന വീട്ടിലെ ലാന്‍ഡ് ഫോണിലേക്കു എങ്ങനെയോ പോയ വിളിയില്‍ തുടങ്ങിയ ബന്ധം ആണ്. വര്‍ഷങ്ങള്‍ ക്കിപ്പുറം പ്രസന്ന എന്നത് എന്റെ ജീവിതത്തിന്റെ തന്നെ ഒരു ഭാഗം ആണ്. ഏത് സന്തോഷത്തിലും സങ്കടത്തിലും ചേച്ചി എനിക്കൊപ്പം ഉണ്ട്. ഞാന്‍ ചേച്ചിക്കൊപ്പവും..ചേച്ചി ഇല്ലാത്ത നിമിഷം ചിന്തിക്ക വയ്യ! എന്റെ വാശിയും ദേഷ്യവും ഒക്കെ മറ്റൊരാളെക്കാളും കൂടുതല്‍ അറിയുക. ചേച്ചിക്കാവും.കൂടെപിറക്കാതെ കൂടപ്പിറയൊരാള്‍.. എപ്പോഴും ഞാന്‍ ചേച്ചിയോട് പറയും പോലെ. ഞാന്‍ മരിച്ചിട്ടേ ചേച്ചി മരിക്കാവൂ. എന്റെ സന്തോഷത്തിന്റെയും സങ്കടത്തിന്റെയും… കേഴ്വിക്കാരിയായി…. അങ്ങേ തലക്കല്‍……ചേച്ചി ഇല്ലാത്ത ഒരു നിമിഷം….എനിക്ക് ആലോചിക്കുക പോലും വയ്യാ…
ഈ പിറന്നാള്‍ മറ്റൊരു തരത്തിലും സന്തോഷത്തിന്റെ ദിനങ്ങളിലാണ്. വച്ചുമ്മ അവളുടെ അച്ഛന്റെയും അപ്പൂപ്പന്റെയും ഒക്കെ പാത പിന്തുടര്‍ന്ന് അഭിനയ രംഗത്തേക്ക് എത്തി. എന്നുള്ളത്. അവളെ താഴ്ത്തിയവരുടെ മുന്‍പില്‍ നമ്മുടെ വച്ചുമ്മ തലയുയര്‍ത്തി നില്‍ക്കുന്ന ദിവസങ്ങള്‍….
തകര്‍ത്തിട്ടും, തളരാതെ, കരയാതെ, ആരെയും ദ്രോഹിക്കാതെ.. പറഞ്ഞതിനെയും, വേദനിപ്പിച്ചതിനെയുമൊക്കെ.ഒരു പുഞ്ചിരി കൊണ്ടു… നേരിട്ടത് പോലെ… ഇനിയുമുള്ള കാലങ്ങളും…ആ മുഖത്തെ സന്തോഷവും..ചിരിയും….മായാതെ ഇരിക്കട്ടെ..പിറന്നാള്‍ ഉമ്മകള്‍ എന്റെ ചേച്ചിക്ക് എന്നുമായിരുന്നു കുറിപ്പ്.
