Malayalam
ഇനികുറച്ച് നാള്‍ ഇവിടെ! തന്റെ പുതിയ വിശേഷം പങ്കിട്ട് പേളി മാണി
ഇനികുറച്ച് നാള്‍ ഇവിടെ! തന്റെ പുതിയ വിശേഷം പങ്കിട്ട് പേളി മാണി
അവതാരികയായും നടിയായും പ്രേക്ഷകര്‍ക്ക് സുപരിചിതയായ താരമാണ് പേളി മാണി. ബിഗ് ബോസ് എന്ന റിയാലിറ്റി ഷോയിലെത്തിയതോടെ കൂടുതല്‍ ആരാധകരെ കൂടി സമ്പാദിക്കുക കൂടിയായിരുന്നു താരം. അതിനു പിന്നാലെ ബോളിവുഡിലേക്ക് താരം അരങ്ങേറ്റം കുറിക്കുകയും ചെയ്തു. അനുരാഗ് ബസു സംവിധാനം ചെയ്ത ലുഡോയിലൂടെയാണ് പേളി മാണി തന്റെ ബോളിവുഡ് അരങ്ങേറ്റം കുറിച്ചിരിക്കുന്നത്. ചിത്രത്തില്‍ ഒരു മലയാളി നേഴ്‌സിന്റെ കഥാപാത്രമായാണ് പേളി പ്രത്യക്ഷപ്പെട്ടത്.
ബിഗ്‌ബോസിലെ തന്നെ മത്സരാര്‍ത്ഥികളില്‍ ഒരാളായിരുന്ന ശ്രീനീഷിനെ വിവാഹം ചെയ്തതും അമ്മയാകാന്‍ തയ്യാറെടുക്കുന്നതുമായ തന്റെ എല്ലാ വിശേഷങ്ങളും പേളി ആരാധകരുമായി പങ്ക് വെയ്ക്കാറുണ്ട്.
ഇഷ്ടഭക്ഷണം, മറ്റേര്‍ണിറ്റി ഫോട്ടോ ഷൂട്ട്, ലൂഡോ വിശേഷം എന്നിങ്ങനെ ഒരു നീണ്ട ലിസ്റ്റ് തന്നെയാണ് താരത്തിന്റെ വിശേഷങ്ങള്‍. ഏറ്റവും ഒടുവിലായി നിറവയറുമായി വീടിനുള്ളിലെ സ്വീകരണ മുറിയില്‍ നിന്നും നൃത്തം ചെയ്യുന്ന വീഡിയോ പേളി പങ്ക് വച്ചത് വൈറല്‍ ആയിരുന്നു.
‘ബേബി മമ്മ ഡാന്‍സ് എന്ന ക്യാപ്ഷനിലൂടെയായിരുന്നു താരം ഈ വീഡിയോ പങ്ക് വെച്ചത്. ഇതിനു പിന്നാലെയാണ് ഒരു മരച്ചുവട്ടില്‍ നില്‍ക്കുന്ന ചിത്രവും, തന്റെ റൂമിന്റെ വിശേഷങ്ങളും താരം പങ്ക് വയ്ക്കുന്നത്. നിങ്ങള്‍ പ്രകൃതിയോട് കൂടുതല്‍ അടുക്കുമ്പോള്‍… നിങ്ങള്‍ നിങ്ങളുമായി കൂടുതല്‍ അടുക്കുന്നു എന്നാണ് പേളി ചിത്രത്തിന് ക്യാപ്ഷനായി കുറിച്ചത്. ഒപ്പം ഒരു റൂമിന്റെ വീഡിയോയും പേളി പങ്കിട്ടു. ഇനി കുറച്ചു ദിവസം താന്‍ ഇവിടെയാകും എന്നാണ് പേളി ഇന്‍സ്റ്റാഗ്രാം സ്റ്റോറിയിലൂടെ പറയുന്നത്.
about pearle mani