Malayalam
യുഡിഎഫ് സ്ഥാനാര്‍ത്ഥി ഷിബു ബേബി ജോണിന് ആശംസയുമായി മോഹന്‍ലാല്‍
യുഡിഎഫ് സ്ഥാനാര്‍ത്ഥി ഷിബു ബേബി ജോണിന് ആശംസയുമായി മോഹന്‍ലാല്‍
Published on
ചവറയിലെ യുഡിഎഫ് സ്ഥാനാര്‍ത്ഥി ഷിബു ബേബി ജോണിന് ആശംസയുമായി നടന്‍ മോഹന്‍ലാല്‍. കാര്യപ്രാപ്തിയുള്ള മന്ത്രിയും തന്റെ സുഹൃത്തുമായ ഷിബു ബേബി ജോണിന് വരാന്‍ പോകുന്ന നിയമസഭാ തെരഞ്ഞെടുപ്പില്‍ എല്ലാവിധ ആശംസകളും നേരുന്നു എന്നാണ് മോഹന്‍ലാല്‍ പറഞ്ഞത്.
ഷിബു ബേബി ജോണ്‍ തന്നെയാണ് മോഹന്‍ലാലിന്റെ വീഡിയോ സോഷ്യല്‍ മീഡിയയില്‍ പങ്കുവെച്ചത്. ചവറ മണ്ഡലത്തിന്റെ വികസനത്തിനായി ഏറെ ശ്രദ്ധ പുലര്‍ത്തുന്നയാളാണ് ഷിബു ബേബി ജോണ്‍.
നാടിന്റെ കാര്യം കഴിഞ്ഞേ ഷിബു സ്വന്തം കാര്യത്തെ പറ്റി ചിന്തിക്കുകയുള്ള. തന്റെ മണ്ഡലത്തെ കുറിച്ചുള്ള അദ്ദേഹത്തിന്റെ കരുതലിനെ പറ്റി നാട്ടുകാര്‍ക്ക് അറിയാവുന്നതാണ്.
നാടിന്റെ വികസനത്തിനായി ഏറെ ചിന്തിക്കുകയും സ്വപ്നം കാണുകയും ചെയ്യുന്ന, സഹോദര തുല്യനായ ഷിബുവിന് ആശംസ നേരുന്നുവെന്നാണ് ലാല്‍ പറഞ്ഞത്.
Continue Reading
You may also like...
Related Topics:Mohanlal
