Connect with us

‘അടിസ്ഥാന വിദ്യാഭ്യാസം വേണമെന്ന് ആഗ്രഹിച്ചു’; തന്റെ വിദ്യാഭ്യാസത്തെ കുറിച്ച് പറഞ്ഞ് ശാന്തി കൃഷ്ണ

Malayalam

‘അടിസ്ഥാന വിദ്യാഭ്യാസം വേണമെന്ന് ആഗ്രഹിച്ചു’; തന്റെ വിദ്യാഭ്യാസത്തെ കുറിച്ച് പറഞ്ഞ് ശാന്തി കൃഷ്ണ

‘അടിസ്ഥാന വിദ്യാഭ്യാസം വേണമെന്ന് ആഗ്രഹിച്ചു’; തന്റെ വിദ്യാഭ്യാസത്തെ കുറിച്ച് പറഞ്ഞ് ശാന്തി കൃഷ്ണ

മലയാളികല്‍ക്ക് ഇന്നും പ്രിയപ്പെട്ട താരമാണ് ശാന്തി കൃഷ്ണ. തന്റെ പതിനേഴാമത്തെ വയസ്സില്‍ നിദ്ര എന്ന ചിത്രത്തിലൂടെ ചുവടുവെച്ച താരം ഇതിനോടകം നിരവധി കഥാപാത്രങ്ങളെ അവിസ്മരണീയമാക്കിയിട്ടുണ്ട്.

എന്നാല്‍ ഇടയ്ക്ക് വെച്ച് സിനിമയില്‍ നിന്നും ഇടവേളയെടുത്ത താരം ഞണ്ടുകളുടെ നാട്ടില്‍ ഒരു ഇടവേള എന്ന ചിത്രത്തിലൂടെയാണ് തിരിച്ചെത്തിയത്.

ഇപ്പോഴിതാ തന്റെ വിദ്യാഭ്യാസത്തെ കുറിച്ച് തുറന്ന് പറയുകയാണ് ശാന്തി കൃഷ്ണ. വളരെ നേരത്തെ സിനിമയില്‍ എത്തിയെങ്കിലും തനിക്ക് തന്റെ വിദ്യാഭ്യാസം നഷ്ടപ്പെട്ടില്ലെന്ന് നടി പറഞ്ഞു.

അടിസ്ഥാന വിദ്യാഭ്യാസം വേണമെന്ന് ആഗ്രഹിച്ച താന്‍ ഗ്രാജുവേഷന്‍ പൂര്‍ത്തികരിച്ചെന്നും സിനിമയും നൃത്തവും തന്റെ പാഷനായത് കൊണ്ട് പോസ്റ്റ് ഗ്രാജുവേഷന്‍ ചെയ്യണമെന്ന ആഗ്രഹം തോന്നിയിട്ടില്ലെന്നും ശാന്തി കൃഷ്ണ പറയുന്നു. ഒരു മാധ്യമത്തിന് അനുവദിച്ച അഭിമുഖത്തിലായിരുന്നു ശാന്തി കൃഷ്ണ ഇക്കാര്യങ്ങള്‍ വെളിപ്പെടുത്തിയത്.

ശാന്തി കൃഷ്ണയുടെ വാക്കുകള്‍ ഇങ്ങനെ, ‘സിനിമ കൊണ്ട് എനിക്ക് എന്റെ വിദ്യാഭ്യാസം നഷ്ടപ്പെട്ടിട്ടില്ല. കൗമാരകാലത്ത് തന്നെ സിനിമയില്‍ വന്നെങ്കിലും എനിക്ക് ഡിഗ്രി പഠനം പൂര്‍ത്തികരിക്കാന്‍ കഴിഞ്ഞു. അതിനും മുകളില്‍ പഠിക്കണമെന്ന് തോന്നിയില്ല. നൃത്തവും സിനിമയുമൊക്കെ തന്നെയായിരുന്നു എന്റെ മനസ്സില്‍.

പക്ഷേ അടിസ്ഥാന വിദ്യാഭ്യാസം വേണമെന്നത് നിര്‍ബന്ധമായിരുന്നു. അത് കൊണ്ട് ഡിഗ്രി പൂര്‍ത്തികരിച്ചു. ഞാന്‍ സിനിമയില്‍ അഭിനയിച്ചു തുടങ്ങിയപ്പോള്‍ തന്നെ എനിക്ക് നല്ല വേഷങ്ങള്‍ ലഭിച്ചിരുന്നു.

ലെനിന്‍ രാജേന്ദ്രന്‍ സാറിന്റെ ഉള്‍പ്പെടെയുള്ള സിനിമകള്‍ എനിക്ക് നടിയെന്ന നിലയില്‍ പ്രയോജനം ചെയ്തു. ഓഫ് ബീറ്റ് സിനിമകളും, വാണിജ്യപരമായ ചിത്രങ്ങളും എനിക്ക് ചെയ്യാന്‍ സാധിച്ചിട്ടുണ്ട്’എന്നും താരം പറഞ്ഞു.

Continue Reading
You may also like...

More in Malayalam

Trending

Recent

To Top