Malayalam
‘പുഞ്ചിരി സമ്മാനിക്കൂ, സന്തോഷം പകരൂ..’ പുത്തന്‍ ചിത്രങ്ങളുമായി ഗോവിന്ദ് പത്മസൂര്യ
‘പുഞ്ചിരി സമ്മാനിക്കൂ, സന്തോഷം പകരൂ..’ പുത്തന്‍ ചിത്രങ്ങളുമായി ഗോവിന്ദ് പത്മസൂര്യ
അവതാരകനായും നടനായും പ്രക്ഷകര്‍ക്ക് സുപരിചിതനായ താരമാണ് ഗോവിന്ദ് പത്മസൂര്യ. 2007 ല്‍ എംജി ശശിയ്ക്ക് അവാര്‍ഡ് നേടിക്കൊടുത്ത അടയാളങ്ങള്‍ എന്ന സിനിമയിലൂടെ മലയാളം സിനിമയില്‍ അരങ്ങേറ്റം കുറിച്ച ഗോവിന്ദ് പത്മ സൂര്യ എന്ന ജിപിയ്ക്ക് ഇന്ന് ആരാധകര്‍ ഏറെയാണ്. സോഷ്യല്‍ മീഡിയയില്‍ സജീവമായ താരം ആരാധകരോട് വിശേഷങ്ങള്‍ പങ്കുവെയ്ക്കാനും സമയം കണ്ടെത്താറുണ്ട്.
ഇപ്പോഴിതാ ഗോവിന്ദ് പത്മസൂര്യ പങ്കുവെച്ച ചിത്രമാണ് സോഷ്യല്‍ മീഡിയയില്‍ ശ്രദ്ധേയമാവുന്നത്. പുഞ്ചിരി സമ്മാനിക്കൂ, സന്തോഷം പകരൂ..എന്നാണ് ഫോട്ടോ പങ്ക് വെച്ച് ഗോവിന്ദ് കുറിച്ചത്. ലൈക്കുകളും കമന്റുകളുമായി നിറയുകയാണ് ഗോവിന്ദിന്റെ ക്രിസ്തുമസ് സ്‌പെഷ്യല്‍ ഫോട്ടോയില്‍.
വിനീത് ശ്രീനിവാസന്‍ ആലപിച്ച ‘മൊഞ്ചുള്ള പൈങ്കിളി’ എന്ന ആല്‍ബം സോങ്ങിലൂടെ ആണ് ഗോവിന്ദ് അഭിനയ രംഗത്തേക്ക് വരുന്നത്. തുടര്‍ന്ന് സുരേഷ്‌ഗോപിയുടെ സഹോദരനായി ‘ഐ ജി’ എന്ന സിനിമയില്‍ ശ്രദ്ധേയമായ ഒരു വേഷം കൈകാര്യം ചെയ്തു. വര്‍ഷം, ഡാഡി കൂള്‍ എന്നു തുടങ്ങി ഒരുപിടി നല്ല ചിത്രങ്ങളില്‍ നല്ല വേഷങ്ങള്‍ അവതരിപ്പിക്കുവാന്‍ ഗോവിന്ദിനായി. മഴവില്‍ മനോരമയിലെ ജനപ്രീതി നേടിയ ഡി ഡാന്‍സിലെ അവതാരകരില്‍ ഒരാളായി എത്തിയതോടെയാണ് ഗോവിന്ദ് പത്മസൂര്യ ജിപിയായി മാറിയത്.
