Malayalam
‘താങ്ക്യൂ അപ്പച്ചി’ , തനിക്ക് വേണ്ടി വോട്ടഭ്യര്‍ത്ഥിച്ച രശ്മി സോമന് നന്ദി പറഞ്ഞ് വിവേക് ഗോപന്
‘താങ്ക്യൂ അപ്പച്ചി’ , തനിക്ക് വേണ്ടി വോട്ടഭ്യര്‍ത്ഥിച്ച രശ്മി സോമന് നന്ദി പറഞ്ഞ് വിവേക് ഗോപന്
മിനി സ്ക്രീന്‍ പ്രേക്ഷകര്‍ക്ക് പ്രിയങ്കരനായ താരമാണ് വിവേക് ഗോപന്. നിരവധി സീരിയലുകളിലും സിനിമകളിലും അഭിനയിച്ചിട്ടുണ്ടെങ്കിലും പരസ്പരം എന്ന സീരിയലിലെ പ്രകടനത്തിലൂടെയായിരുന്നു വിവേക് ഗോപന് കൂടുതല്‍ പ്രിയങ്കരനായി മാറിയത്. അപ്പോള്‍ കാര്‍ത്തിക ദീപം എന്ന സീരിയലിലാണ് വിവേക് അഭിനയിക്കുന്നത്.
വരുന്ന നിയമസഭാ തെരഞ്ഞെടുപ്പില്‍ കൊല്ലം ജില്ലയിലെ ചവറ നിയോജക മണ്ഡലത്തില്‍ ബിജെപി സ്ഥാനാര്‍ത്ഥിയായി മത്സരിക്കുകയാണ് താരം. അഭിനയവും രാഷ്ട്രീയ പ്രവര്‍ത്തനവും ഒരുമിച്ച് കൊണ്ടുപോകാനാണ് തീരുമാനം എന്ന് നേരത്തെ വിവേക് തുറന്നു പറഞ്ഞിരുന്നു.
കഴിഞ്ഞ ദിവസം താരത്തിന്റെ റോഡ് ഷോയില്‍ പങ്കെടുക്കാനെത്തിയത് മലയാളികളുടെ പ്രിയ മിനിസ്ക്രീന്‍ താരം രശ്മി സോമനാണ്. രശ്മി പരിപാടിയില്‍ പങ്കെടുത്ത് സംസാരിക്കുന്നതിന്റെ വിഡിയോ ‘ thak you അപ്പച്ചി’ എന്ന കുറിപ്പോടെ വിവേക് ഫെയ്സ്ബുക്കില്‍ പോസ്റ്റ് ചെയ്തിട്ടുണ്ട്.
ഇതു കണ്ട് സംശയത്തിലായിരിക്കുകയാണ് പ്രേക്ഷകര്‍. രശ്മി വിവേകിന്റെ അപ്പച്ചിയാണോ എന്ന സംശയത്തിലായി ആരാധകര്‍. എന്നാല്‍ ഇരുവരും ഒന്നിച്ചഭിനയിക്കുന്ന സീരിയലില്‍ ആണ് രശ്മി വിവേകിന്റെ അപ്പച്ചിയാകുന്നത്.
മത്സരിച്ച് ജയിച്ച് കഴിഞ്ഞാല്‍ ഒരുപാട് കാര്യങ്ങള്‍ ചെയ്യാന്‍ കഴിയുമെന്ന് ഉള്ളില്‍ തോന്നുന്നുണ്ട്. പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ പ്രവര്‍ത്തനങ്ങളില്‍ ആകൃഷ്ടനായാണ് താന്‍ ബിജെപിയില്‍ ചേര്‍ന്നതെന്ന് വിവേക് നേരത്തെ പറഞ്ഞിട്ടുണ്ട്.
