Malayalam
മോഹന്‍ലാല്‍- സുചിത്ര വിവാഹത്തിന് കാരണക്കാരന്‍ താന്‍; മനസ്സു തുറന്ന് പിവി ഗംഗാധരന്
മോഹന്‍ലാല്‍- സുചിത്ര വിവാഹത്തിന് കാരണക്കാരന്‍ താന്‍; മനസ്സു തുറന്ന് പിവി ഗംഗാധരന്
മോഹന്‍ലാല്‍ സുചിത്ര വിവാഹത്തെ കുറിച്ച് മനസ്സ് തുറന്ന് നിര്‍മ്മാതാവ് പിവി ഗംഗാധരന്. മോഹന്‍ലാലിന്റെയും സുചിത്രയുടെയും വിവാഹത്തിന് കാരണക്കാരന്‍ താനാണെന്ന് പറയുകയാണ് അദ്ദേഹം.
മോഹന്‍ലാലുമായി ബന്ധങ്ങള്‍ പലതുമുണ്ട്. മോഹന്‍ലാലിന്റെ കല്യാണ കാര്യങ്ങളൊക്കെ. മോഹന്‍ലാല്‍ ആദ്യമായിട്ട് പെണ്ണ് കാണുന്നത് എന്റെ മുറിയില്‍ വെച്ചിട്ടാണ് സുചിത്രയെ.
ഞങ്ങളെ ബെഡ്റൂമില്‍ വെച്ചിട്ടാണ് അവര്‍ കാണുന്നത്, പരിചയപ്പെടുന്നത് എന്ന് ഒരു യൂടൂബ് ചാനലിന് നല്കിയ അഭിമുഖത്തില്‍ പിവി ഗംഗാധരന് പറഞ്ഞു.
കാരണം എന്താണെന്ന് വെച്ചാല്‍ ബാലാജി സാറും ഭാര്യയും സിസ്റ്റേഴ്സുമൊക്കെ നിര്‍ബന്ധമായിട്ട് എന്നോട് പറഞ്ഞു. നമുക്ക് മോഹന്‍ലാലിനെ കൊണ്ട് സുചിത്ര കല്യാണം കഴിപ്പിക്കണം. ഞാനായിരുന്നു അതിന്റെ മീഡിയേറ്റര്‍.
സുചിത്രയെ മോഹന്‍ലാലിന് മുമ്പ് അറിയില്ല. പക്ഷേ ബാലാജിയെ ഒകെ മോഹന്‍ലാലിന് അറിയാം. കാരണം അവരൊക്കെ വലിയ കൂട്ടരല്ലേ. അതിന്റെ മീഡിയേറ്ററ് ഞാനായിരുന്നു. കംപ്ലീറ്റ് അതിന്റെ കാര്യങ്ങളെല്ലാം ചെയ്തു കൊടുത്തത് ഞാനാണ്.
ബാലാജിക്കായിരുന്നില്ല അവരുടെ ഭാര്യയ്ക്കും സിസ്റ്റേഴ്സിനുമൊക്കെയായിരുന്നു സുചിത്രയ്ക്ക് മോഹന്‍ലാലിനെ വരനായി കിട്ടാന്‍ ആഗ്രഹം. അപ്പോ ആ കല്യാണത്തിന്റെ തുടക്കം കുറിക്കാനൊക്കെ എനിക്ക് സാധിച്ചു. അഭിമുഖത്തില്‍ പിവി ഗംഗാധരന് പറഞ്ഞു.
