തമിഴ്‌നാട്ടില്‍ സിപിഐഎമ്മിന് വേണ്ടി വോട്ട് അഭ്യര്‍ത്ഥിച്ച് നടിയും തിരക്കഥാകൃത്തുമായ രോഹിണി
തമിഴ്‌നാട് നിയമസഭാ തെരഞ്ഞെടുപ്പില്‍ സിപിഐഎം സ്ഥാനാര്‍ഥികള്‍ക്കായി വോട്ടുതേടി നടിയും തിരക്കഥാകൃത്തുമായ രോഹിണി. കീഴ്വേളൂര്‍, കണ്ടര്‍വകോട്ടൈ മണ്ഡലങ്ങളിലാണ് രോഹിണി ഇടതുപക്ഷ സ്ഥാനാര്‍ഥികള്‍ക്കായി വോട്ടഭ്യര്‍ത്ഥിച്ച് എത്തിയത്.
തമിഴ്‌നാട് പ്രോഗ്രസീവ് റൈറ്റേഴ്‌സ് കലൈഗ്‌നര്‍ അസോസിയേഷന്‍ സ്റ്റേറ്റ് ജനറല്‍ സെക്രട്ടറി കൂടിയാണ് രോഹിണി. കീഴ്വേളുര്‍ മണ്ഡലത്തിലെ സ്ഥാനാര്‍ഥി നാഗൈ മാലി (മഹാലിംഗം), ഗന്ധര്‍വകോട്ട സ്ഥാനാര്‍ഥി എം ചിന്നദുരൈ എന്നിവരുടെ പ്രചാരണ പരിപാടികളിലാണ് രോഹിണി പങ്കെടുത്തത്.
1968ല്‍ സിപിഐഎം നേതൃത്വത്തില്‍ നടന്ന കര്‍ഷകത്തൊഴിലാളി സമരത്തില്‍ അണിനിരന്നതിന് സ്ത്രീകളും കുട്ടികളുമടക്കം 44 ദളിതരെ ചുട്ടുകൊന്ന കീഴ്‌വെണ്‍മണി ഉല്‍പ്പെട്ട മണ്ഡലമാണ് കീഴ്വേളുര്‍.
2011ല്‍ ഇവിടെ നടന്ന ആദ്യ തെരഞ്ഞെടുപ്പില്‍ നാഗൈ മാലി ജയിച്ചിരുന്നു. ലോക്‌സഭാ തെരഞ്ഞെടുപ്പില്‍ മധുര മണ്ഡലത്തിലെ സിപിഐ എം സ്ഥാനാര്‍ഥി സുവെങ്കിടേശന്റെ പ്രചാരണത്തിനും രോഹിണി എത്തിയിരുന്നു.