Connect with us

സച്ചിന്‍ ടെണ്ടുല്‍ക്കറിനും യൂസഫ് പത്താനും ഒപ്പം ലീഗില്‍ കളിച്ച എസ് ബദ്രീനാഥിനും കോവിഡ് പോസിറ്റീവ്

News

സച്ചിന്‍ ടെണ്ടുല്‍ക്കറിനും യൂസഫ് പത്താനും ഒപ്പം ലീഗില്‍ കളിച്ച എസ് ബദ്രീനാഥിനും കോവിഡ് പോസിറ്റീവ്

സച്ചിന്‍ ടെണ്ടുല്‍ക്കറിനും യൂസഫ് പത്താനും ഒപ്പം ലീഗില്‍ കളിച്ച എസ് ബദ്രീനാഥിനും കോവിഡ് പോസിറ്റീവ്

മുന്‍ ഇന്ത്യന്‍ താരം എസ് ബദ്രീനാഥിനും കോവിഡ് പോസിറ്റീവ് ആണെന്ന് സ്ഥിരീകരിച്ചു. ഈ അടുത്ത് നടന്ന റോഡ് സേഫ്ടി സീരീസില്‍ ഇന്ത്യ ലെജന്‍ഡ്‌സിന് വേണ്ടി കളിച്ച താരമാണ് ബദ്രീനാഥ്.

താരത്തിനൊപ്പം ലീഗില്‍ കളിച്ച സച്ചിന്‍ ടെണ്ടുല്‍ക്കറിനും യൂസഫ് പത്താനും കോവിഡ് ടെസ്റ്റില്‍ പോസിറ്റീവാണെന്ന് നേരത്തെ അറിയിച്ചിരുന്നു.

ചെറിയ ലക്ഷണങ്ങള്‍ തനിക്കുണ്ടെന്നും താനിപ്പോള്‍ വീട്ടില്‍ ഐസൊലേഷനിലാണെന്നും വേണ്ട പ്രൊട്ടോക്കോളുകളെല്ലാം താന്‍ പാലിക്കുന്നുണ്ടെന്നും താരം അറിയിച്ചു. റോഡ് സേഫ്ടി സീരീസിന്റെ ഭാഗമായ മൂന്നാമത്തെ താരത്തിനാണ് ഇപ്പോള്‍ കോവിഡ് സ്ഥിരീകരിച്ചിരിക്കുന്നത്.

More in News

Trending