Connect with us

അച്ഛന്‍ ഇപ്പോള്‍ എവിടെയാണ് എന്നു പോലും അറിയില്ല, അച്ഛന്റെ പേരില്‍ അറിയപ്പെടാന്‍ താത്പര്യമില്ല; തുറന്ന് പറഞ്ഞ് നടന്‍ വിജയകുമാറിന്റെ മകള്‍

Malayalam

അച്ഛന്‍ ഇപ്പോള്‍ എവിടെയാണ് എന്നു പോലും അറിയില്ല, അച്ഛന്റെ പേരില്‍ അറിയപ്പെടാന്‍ താത്പര്യമില്ല; തുറന്ന് പറഞ്ഞ് നടന്‍ വിജയകുമാറിന്റെ മകള്‍

അച്ഛന്‍ ഇപ്പോള്‍ എവിടെയാണ് എന്നു പോലും അറിയില്ല, അച്ഛന്റെ പേരില്‍ അറിയപ്പെടാന്‍ താത്പര്യമില്ല; തുറന്ന് പറഞ്ഞ് നടന്‍ വിജയകുമാറിന്റെ മകള്‍

മലയാളികള്‍ക്ക് ഏറെ സുപരിചിതമായ മുഖമാണ് നടന്‍ വിജയകുമാറിന്റേത്. 1990 കള്‍ മുതല്‍ സിനിമയില്‍ സജീവമായ താരം നൂറിലധികം മലയാലം സിനിമകളില്‍ അഭിനയിച്ചിട്ടുണ്ട്. നായകന്റെ കൂടെയും വില്ലനായുമൊക്കെ പല സിനിമകളിലും താരം പ്രത്യക്ഷപ്പെട്ടിട്ടുണ്ട്. ആദ്യം നായകനായും പിന്നീട് വില്ലനായും തുടരുകയായിരുന്നു താരം.

ഇടയ്ക്ക് വെച്ച് വിവാദങ്ങളില്‍പെട്ട വിജയകുമാറിനെ കുറിച്ച് കൂടുതല്‍ വിവരങ്ങള്‍ ഒന്നും തന്നെ ഇല്ല. എന്നാല്‍ വിജയകുമാറിന്റെ മകള്‍ അര്‍ത്ഥനയെ എല്ലാവര്‍ക്കും പരിചയം ആണ്. സുരേഷ് ഗോപിയുടെ മകന്‍ ഗോകുല്‍ സുരേഷ് നായകനായി എത്തിയ ‘മുദ്ദുഗവു’ എന്ന ചിത്രത്തില്‍ നായികയായി എത്തിയത് അര്‍ത്ഥന ആയിരുന്നു.

എന്നാല്‍ ഒരു അഭിമുഖത്തില്‍ അര്‍ത്ഥന പറഞ്ഞ വാക്കുകളാണ് സോഷ്യല്‍ മീഡിയയില്‍ വൈറലാകുന്നത്. വിജയകുമാര്‍ എന്ന നടന്റെ മകള്‍ എന്ന രീതിയില്‍ അല്ല സിനിമയില്‍ അവസരം കിട്ടിയത് എന്നും അച്ഛന്റെ പേരില്‍ അറിയാന്‍ എനിക്ക് താല്പര്യമില്ല എന്നാണ് താരം പറഞ്ഞത്.

അച്ഛനും അമ്മയും വേര്‍പിരിഞ്ഞവരാണ്. ഇപ്പോള്‍ അച്ഛന്‍ എവിടെയാണെന്ന് പോലും ഞങ്ങള്‍ക്ക് അറിയില്ല എന്നും താരം പറഞ്ഞിരുന്നു. വിജയകുമാറിന്റെ മകള്‍ അല്ലാ താന്‍ എന്നും അമ്മ ബിനുവിന്റെ മാത്രം മകളാണ് താന്‍ എന്നുമാണ് താരം പറഞ്ഞത്.

അഭിനയത്തില്‍ മാത്രമല്ല എഡിറ്റിംഗ് രംഗത്തും നിര്‍മ്മാണത്തിലും വിജയ്കുമാര്‍ സജീവമായിരുന്നു. എന്നാല്‍ 2009 ല്‍ സൗത്ത് കളമശേരി റെയ്ല്‍ ഓവര്‍ ബ്രിഡ്ജിനടുത്ത് മുഖത്ത് മുളകുപൊടി വിതറി 25 ലക്ഷം രൂപ തട്ടിയെടുത്ത സംഭവുമായി ബന്ധപ്പെട്ടാണ് വിജയകുമാറിനെ ചോദ്യം ചെയ്യാനായി പൊലീസ് വിളിച്ചു വരുത്തിയത്.

അസിസ്റ്റന്റ് കമ്മീഷണര്‍ റഫീക്കും സംഘവും ചോദ്യം ചെയ്യുന്നതിനിടെ കൈയില്‍ ഒളിപ്പിച്ചിരുന്ന ബ്ലെയ്ഡ് ഉപയോഗിച്ചു ഞരമ്പു മുറിക്കുകയായിരുന്നു.

തുടര്‍ന്ന് വിജയകുമാറിനെ കാക്കനാട് സണ്‍റൈസ് ആശുപത്രിയിലെ ഐ.സി.യുവില്‍ പ്രവേശിപ്പിച്ചിരുന്നു. കളമശേരി മേല്‍പാലത്തിന് മുകളിലായിരുന്നു 25 ലക്ഷം തട്ടിയ സംഭവമുണ്ടായത്.

എറണാകുളം സ്വദേശിയായ ഹെന്‍ട്രി എന്നയാള്‍ ബാഗില്‍ പണവുമായി പോകുമ്പോള്‍ എതിരെ വന്ന നാലംഗ സംഘം കണ്ണില്‍ മുകളക് പൊടിയെറിഞ്ഞ് പണം തട്ടിയെന്നാണ് പരാതി. ഇതേ തുടര്‍ന്നാണ് നടനെ ചോദ്യം ചെയ്തതൊക്കെ. എന്നാല്‍ ഏറെ വാര്‍ത്തയായ ഈ സംഭവത്തിന് ശേഷം വിജയകുമാറിനെ കുറിച്ച് കൂടുതലൊന്നും തന്നെ അറിഞ്ഞിരുന്നില്ല.

ബിനു ഡാനിയേല്‍ ആണ് വിജയകുമാറിന്റെ ഭാര്യ. ഇവര്‍ക്ക് രണ്ട് പെണ്‍കുട്ടികളാണ് ഉള്ളത്. അര്‍ത്ഥനയും എല്‍സയും. നാള്‍ക്ക് ശേഷം വിജയകുമാര്‍ ബിനു ദമ്പതികള്‍ വേര്‍പിരിഞ്ഞു. അര്‍ത്ഥന സിനിമയിലും സജീവമായി. വിപിന്‍ദാസ് സംവിധാനം നിര്‍വ്വഹിച്ച് 2016ല്‍ പ്രദര്‍ശനത്തിനെത്തിയ ‘മുദ്ദുഗവു’ ആണ് അര്‍ത്ഥനയുടെ ആദ്യചിത്രം. തുടര്‍ന്ന് തമിഴിലേയ്ക്ക് ചുവടുവെച്ച താരം തമിഴ് ചിത്രത്തിനു പുറമെ തെലുങ്ക് ചിത്രങ്ങളിലും അഭിനയിച്ചിട്ടുണ്ട്.

Continue Reading

More in Malayalam

Trending