Connect with us

ആ ദിലീപ് അന്ന് അങ്ങനെ പറഞ്ഞ ചില കക്ഷികളൊക്കെ ഇന്ന് കുമ്പസാരം നടത്തുന്നുണ്ട്; വിജയകുമാര്‍

Malayalam

ആ ദിലീപ് അന്ന് അങ്ങനെ പറഞ്ഞ ചില കക്ഷികളൊക്കെ ഇന്ന് കുമ്പസാരം നടത്തുന്നുണ്ട്; വിജയകുമാര്‍

ആ ദിലീപ് അന്ന് അങ്ങനെ പറഞ്ഞ ചില കക്ഷികളൊക്കെ ഇന്ന് കുമ്പസാരം നടത്തുന്നുണ്ട്; വിജയകുമാര്‍

മലയാളികള്‍ക്ക് ഏറെ സുപരിചിതമായ മുഖമാണ് നടന്‍ വിജയകുമാറിന്റേത്. 1990 കള്‍ മുതല്‍ സിനിമയില്‍ സജീവമായ താരം നൂറിലധികം മലയാലം സിനിമകളില്‍ അഭിനയിച്ചിട്ടുണ്ട്. നായകന്റെ കൂടെയും വില്ലനായുമൊക്കെ പല സിനിമകളിലും താരം പ്രത്യക്ഷപ്പെട്ടിട്ടുണ്ട്. മമ്മൂട്ടി, മോഹന്‍ലാല്‍, സുരേഷ് ഗോപി തുടങ്ങിയവരുടെ സിനിമകളിലെല്ലാം ശ്രദ്ധേയ വേഷങ്ങള്‍ ചെയ്തിരുന്നു വിജയകുമാര്‍. കരിയറിന്റെ തുടക്കത്തില്‍ തലസ്ഥാനം, ഉപ്പുകണ്ടം ബ്രദേഴ്‌സ് പോലുളള ചിത്രങ്ങളാണ് നടന്റെതായി ശ്രദ്ധിക്കപ്പെട്ടത്.

പിന്നീട് ലേലം, പത്രം, നരസിംഹം, വല്യേട്ടന്‍ എന്നീ ശ്രദ്ധേയ ചിത്രങ്ങളിലും വിജയകുമാര്‍ അഭിനയിച്ചു. ആദ്യം നായകനായും പിന്നീട് വില്ലനായും തുടരുകയായിരുന്നു താരം. ഇടയ്ക്ക് വെച്ച് വിവാദങ്ങളില്‍പെട്ട വിജയകുമാറിനെ കുറിച്ച് കൂടുതല്‍ വിവരങ്ങള്‍ ഒന്നും തന്നെ ഇല്ലായിരുന്നു. കരിയറില്‍ കൂടുതലും വില്ലന്‍ വേഷങ്ങളിലാണ് അഭിനയിച്ചിട്ടുള്ളതെങ്കിലും ഏതാനും സിനിമകളില്‍ കോമഡി വേഷങ്ങളിലും അദ്ദേഹം എത്തിയിട്ടുണ്ട്.

അതിലൊന്നാണ് കെകെ ഹരിദാസ് സംവിധാനം ചെയ്ത കൊക്കരക്കോ. ദിലീപ് ആയിരുന്നു ചിത്രത്തിലെ നായകന്‍. എന്നാല്‍ ആ സിനിമയിലേക്ക് തന്നെ വിളിച്ച ശേഷം പലരും തനിക്ക് പാര പണിതിട്ടുണ്ട് എന്ന് പറയുകയാണ് വിജയകുമാര്‍. അടുത്തിടെ റാഹേല്‍ മകന്‍ കോര എന്ന സിനിമയുടെ പ്രമോഷന്റെ ഭാഗമായി ജിഞ്ചര്‍ മീഡിയക്ക് നല്‍കിയ ഒരു അഭിമുഖത്തിലാണ് നടന്‍ ഇക്കാര്യം പറഞ്ഞത്.

‘ദിലീപും ഞാനും ഒക്കെ ചേര്‍ന്ന് അഭിനയിച്ച സിനിമയാണ് കൊക്കാരൊക്കെ. ഞാന്‍ ചെയ്ത വ്യത്യസ്തമായൊരു സിനിമയായിരുന്നു അത്. ആ സിനിമയുടെ സമയത്ത് എനിക്ക് ഒരുപാട് പാരകള്‍ വന്നു. അവന്‍ ഈ സിനിമ ചെയ്യുമോ, ഈ സീന്‍ ഭയങ്കര കൂവലായിരിക്കും കേട്ടോ എന്നൊക്കെ പറഞ്ഞിരുന്നു. അന്ന് അങ്ങനെ പറഞ്ഞ ചില കക്ഷികളൊക്കെ ഇന്ന് കുമ്പസാരം നടത്തുന്നുണ്ട്. ഞാന്‍ ആരുടേയും പേരെടുത്ത് പറയാന്‍ ആഗ്രഹിക്കുന്നില്ല. അന്ന് അസോസിയേറ്റ് ആയിരുന്നു പിന്നീട് സംവിധായകനൊക്കെ ആയവരുണ്ട്,’

‘അന്ന് ആ സിനിമ സൂപ്പര്‍ ഹിറ്റായിരുന്നു. പിന്നീട് കോമഡി സിനിമകള്‍ ഒന്നും അങ്ങനെ ലഭിച്ചിട്ടില്ല. ഞാന്‍ ജോഷി സാറിന്റെയും ഷാജി കൈലാസ് സാറിന്റെയുമൊക്കെ സിനിമകള്‍ ചെയ്തത് കൊണ്ടാകും. അങ്ങനെ എന്നെ ലേബല്‍ ചെയ്യാന്‍ ശ്രമിക്കുമ്പോഴും ആക്ഷന്‍ അല്ലാത്തതായി വരുന്ന സിനിമകളൊന്നും ഞാന്‍ വിടാറില്ല,’ എന്നും വിജയകുമാര്‍ പറയുന്നു.

സംഭവിക്കേണ്ട കാര്യങ്ങള്‍ എങ്ങനെയൊക്കെ ആയാലും സംഭവിക്കും. അതിന് ആര് തടയിടാന്‍ ശ്രമിച്ചാലും നടക്കില്ലെന്നും വിജയകുമാര്‍ കൂട്ടിച്ചേര്‍ത്തു. 1995 ല്‍ ഇറങ്ങിയ സിനിമയാണ് കൊക്കരക്കോ. ദിലീപ്, വിജയകുമാര്‍, സുധീഷ്, മാള അരവിന്ദന്‍, ഇന്ദ്രന്‍സ്, പ്രേം കുമാര്‍, കുതിരവട്ടം പപ്പു, രാജന്‍ പി ദേവ് തുടങ്ങിയവര്‍ ആണ് സിനിമയിലെ പ്രധാന വേഷങ്ങളില്‍ അഭിനയിച്ചത്. കോമഡി പശ്ചാത്തലത്തില്‍ ഒരുങ്ങിയ ചിത്രത്തിന് മികച്ച സ്വീകാര്യതയാണ് പ്രേക്ഷകര്‍ക്കിടയില്‍ നിന്നും ലഭിച്ചത്.

ഒരിടവേളയ്ക്ക് ശേഷം വിജയകുമാര്‍ വീണ്ടും സിനിമയിലേക്ക് മടങ്ങിയെത്തിയിരുന്നു. ഇതിനിടെ വിജയകുമാറിന്റെ പേര് വീണ്ടും വാര്‍ത്തകളില്‍ നിറഞ്ഞു. ആത്മഹത്യാശ്രമ കേസില്‍ വിജയകുമാറിനെ കോടതി കുറ്റമുക്തനാക്കിയെന്നതായിരുന്നു വാര്‍ത്ത. പോലീസ് സ്‌റ്റേഷനില്‍ വച്ച് കടലാസ് മുറിക്കുന്ന കത്തി കൊണ്ട് കൈഞരമ്പു മുറിച്ച് ആത്മഹത്യയ്ക്കു ശ്രമിച്ചു എന്ന കേസിലാണ് നടനെ കോടതി വെറുതെ വിട്ടത്. 25 ലക്ഷം രൂപ തട്ടിയെടുത്തെന്ന കേസുമായി ബന്ധപ്പെട്ട ചോദ്യം ചെയ്യലിനിടെയായിരുന്നു സംഭവം നടക്കുന്നത്.

ഒരുപാട് പൈസ മുടക്കി ഈ കേസിന് പിന്നാലെ പോയത് ഈ ഒരു ദിവസത്തിന് വേണ്ടി ആയിരുന്നു വെന്നാണ് വിജയകുമാര്‍ പറയുന്നത്. എന്റെ മനസ്സാക്ഷിക്കും സമൂഹത്തിനും കുടുംബത്തിനും അറിയാം ഞാന്‍ തെറ്റുകാരനല്ല എന്ന്. അത് ഒന്നുകൂടി ഊട്ടി ഉറപ്പിക്കുന്നതാണ് ഈ വിധിയെന്നും താരം അഭിപ്രായപ്പെടുന്നുണ്ട്. വിധിയില്‍ ഒരുപാട് സന്തോഷമുണ്ടെന്നും താരം പറയുന്നു. ആത്മധൈര്യത്തോടുകൂടി ഈ കേസ് വിജയകരമായി പൂര്‍ത്തിയാക്കാന്‍ എന്റെ യേശു തന്നെ സഹായിച്ചു എന്ന് വിശ്വസിക്കുന്നതായും താരം പറയുന്നുണ്ട്.

അതേസമയം താര സംഘടനനയായ അമ്മയ്‌ക്കെതിരേയും വിജയകുമാര്‍ ആരോപണം ഉന്നയിക്കുന്നുണ്ട്. പെണ്ണുപിടിയന്മാരെയും ബലാല്‍സംഗ കേസിലെ പ്രതികളെയും ചേര്‍ത്തുപിടിച്ച് വാരിപ്പുണരുന്ന ഒരു സംഘടനയായി അമ്മ മാറരുതെന്നാണ് നടന്‍ പറയുന്നത്. കുറച്ചുകൂടി ദീര്‍ഘവീക്ഷണത്തിലൂടെ മുന്നോട്ടുപോയാല്‍ സംഘടനയ്ക്ക് നല്ലതെന്നും താരം ഉപദേശമായി പറയുന്നുണ്ട്. അതേസമയം, അവര്‍ക്കിത് വേണമെങ്കില്‍ എടുക്കാം, അല്ലെങ്കില്‍ എടുക്കാതിരിക്കാം എന്നാണ് വിജയകുമാര്‍ പറയുന്നത്.

കുറ്റമുകത്‌നാക്കിയ വിധി വന്നതിനുശേഷം അമ്മയില്‍നിന്ന് ആരും തന്നെ വിളിച്ചിട്ടില്ലെന്നും താരം പറയുന്നു. അതേസമയം, അമ്മയിലെ 75 ശതമാനം ആളുകള്‍ക്കും കേസുകള്‍ ഉണ്ടെന്നാണ് ഞാന്‍ മനസ്സിലാക്കുന്നതെന്നും വിജയകുമാര്‍ പറയുന്നുണ്ട്. മാനനഷ്ടക്കേസുകള്‍ കൊടുക്കണമെന്നുണ്ട് എന്നും നടന്‍ വ്യക്തമാക്കി. അതുമായി മുന്നോട്ടു പോകാനാണ് ആഗ്രഹിക്കുന്നത്. ഇല്ലാത്ത ഒരു കേസ് കെട്ടിച്ചമച്ച് ഉണ്ടാക്കിയവര്‍ക്കെതിരെ കേസ് നല്‍കുമെന്നാണ് താരം പറയുന്നത്.

More in Malayalam

Trending