Malayalam
പ്രചാരണത്തിനിടെ ഭക്ഷ്യകിറ്റ് എത്തിച്ചു; നടനും എല്‍ഡിഎഫ് സ്ഥാനാര്‍ത്ഥിയുമായ മുകേഷിനെതിരെ പരാതി
പ്രചാരണത്തിനിടെ ഭക്ഷ്യകിറ്റ് എത്തിച്ചു; നടനും എല്‍ഡിഎഫ് സ്ഥാനാര്‍ത്ഥിയുമായ മുകേഷിനെതിരെ പരാതി
പ്രചാരണ പരിപാടികള്‍ക്കിടെ മത്സ്യത്തൊഴിലാളികള്‍ക്ക് വാഹനത്തില്‍ കിറ്റ് എത്തിച്ചു നല്‍കിയെന്ന് പരാതി. നടനും കൊല്ലം മണ്ഡലത്തിലെ എല്‍ഡിഎഫ് സ്ഥാനാര്‍ത്ഥിയുമായ എം. മുകേഷ് ആണ് വിവാദത്തില്‍ പെട്ടത്.
കഴിഞ്ഞ ദിവസം തങ്കശ്ശേരി വാടി തീരദേശ മേഖലയില്‍ നടന്ന പ്രചാരണത്തിനിടെയായിരുന്നു സംഭവം. അതേ സമയം, താന്‍ സ്വീകരണം ഏറ്റുവാങ്ങുന്ന സമയത്ത് തന്നെ മത്സ്യ തൊഴിലാളികള്‍ക്ക് സര്‍ക്കാര്‍ നല്‍കുന്ന ഭക്ഷ്യധാന്യ കിറ്റ് റേഷന്‍ കടയില്‍ നിന്നും അവിടെ എത്തിചേര്‍ന്നുവെന്നായിരുന്നു ഫേസ്ബുക്കില്‍ മുകേഷ് കുറിച്ചത്.
എന്നാല്‍ വോട്ട് പിടിക്കാന്‍ വേണ്ടി ഉദ്യോഗസ്ഥരുടെ സഹായത്തോടെ നേതാക്കള്‍ ആസൂത്രണം ചെയ്ത പദ്ധതിയായിരുന്നു എന്നാണ് ആക്ഷേപം. എംഎല്‍എ യുടെ നടപടി പെരുമാറ്റച്ചട്ടലംഘനമാണെന്നും ചൂണ്ടിക്കാണിക്കപ്പെടുന്നു.
സംഭവത്തില്‍ പരാതി നല്‍കുമെന്ന് എതിര്‍പാര്‍ട്ടികളായ ബിജെപിയും കോണ്‍ഗ്രസും അറിയിച്ചു.