Malayalam
നിമിഷ സജയന് ‘കഴിവുകളുടെ പവര്‍ ഹൗസ്’; ചിത്രങ്ങള്‍ പങ്കുവെച്ച് വിനയ് ഫോര്‍ട്ട്
നിമിഷ സജയന് ‘കഴിവുകളുടെ പവര്‍ ഹൗസ്’; ചിത്രങ്ങള്‍ പങ്കുവെച്ച് വിനയ് ഫോര്‍ട്ട്
നിമിഷ നേരം കൊണ്ടു തന്നെ മികച്ച പ്രേക്ഷക പ്രീതി നേടിയ താരമാണ് നിമിഷ സജയന്. എല്ലാ കഥാപാത്രത്തിലും തന്റേതായ ഒരു മുദ്ര പതിപ്പിക്കുവാന്‍ നിമിഷയ്ക്ക് ആയിട്ടുണ്ട്. ഇപ്പോഴിതാ നിമിഷ സജയനെക്കുറിച്ച് വനയ് ഫോര്‍ട്ട് കുറിച്ച വാക്കുകള്‍ ആണ് ശ്രദ്ധ നേടുന്നത്.
‘കഴിവുകളുടെ പവര്‍ ഹൗസ്’ എന്നാണ് നിമിഷയെ താരം വിശേഷിപ്പിച്ചത്. ഇരുവരും ഒരുമിച്ചുള്ള ഒരു ഫോട്ടോയും പങ്കുവെച്ചിട്ടുണ്ട്.
മാലിക് എന്ന ചിത്രത്തില്‍ നിന്നുള്ളതാണ് ഈ സ്റ്റില്‍. ഫഹദ് ഫാസില്‍ നായകനായെത്തുന്ന മാലിക് എന്ന ചിത്രത്തില്‍ നിമിഷ സജയനും വിനയ് ഫോര്‍ട്ടും പ്രധാന കഥാപാത്രങ്ങളായെത്തുന്നുണ്ട്. ചിത്രത്തില്‍ വിനയ് ഫോര്‍ട്ടിന്റെ സഹോദരിയായാണ് നിമിഷ സജയന് എത്തുന്നത്.
റോസ്ലിന് എന്നാണ് ചിത്രത്തില്‍ നിമിഷ സജയന് അവതരിപ്പിക്കുന്ന കഥാപാത്രത്തിന്റെ പേര്. അതേസമയം മെയ് 13 മുതല്‍ മാലിക് തിയേറ്ററുകളില്‍ പ്രദര്‍ശനത്തിനെത്തും. മഹേഷ് നാരായണന് ആണ് ചിത്രത്തിന്റെ സംവിധാനം നിര്‍വഹിക്കുന്നത്.
സംവിധാനത്തിന് പുറമെ ചിത്രത്തിന് തിരക്കഥ ഒരുക്കിയിരിക്കുന്നതും ചിത്രസംയോജനം നിര്‍വഹിക്കുന്നതും മഹേഷ് നാരായണന് ആണ്. കഴിഞ്ഞ ദിവസം ചിത്രത്തിന്റേതായി പുറത്തിറങ്ങിയ ട്രെയ്ലറും ചലച്ചിത്ര ലോകത്ത് ശ്രദ്ധിക്കപ്പെട്ടിരുന്നു.
