News
‘അടുത്ത ബോളിവുഡ് സിനിമയേതാ’?; രണ്ട് വാക്കില്‍ മറുപടി പറഞ്ഞ് ബോളിവുഡ് നടി പ്രിയങ്ക ചോപ്ര
‘അടുത്ത ബോളിവുഡ് സിനിമയേതാ’?; രണ്ട് വാക്കില്‍ മറുപടി പറഞ്ഞ് ബോളിവുഡ് നടി പ്രിയങ്ക ചോപ്ര
ബോളിവുഡിലെ മുന്‍നിര നായികമാരില്‍ ഒരാളാണ് പ്രിയങ്ക ചോപ്ര. ഒട്ടേറെ ഹിറ്റ് സിനിമകളുടെ ഭാഗമായിട്ടുള്ള പ്രിയങ്ക മികച്ച നടിക്കുള്ള ദേശീയ അവാര്‍ഡ് കരസ്ഥമാക്കിയിട്ടുണ്ട്.
ഇപ്പോഴിതാ ബോളിവുഡില്‍ ഇനി അടുത്ത സിനിമയേതാന്നെന്ന ചോദ്യത്തിന് പ്രിയങ്ക നല്‍കിയ മറുപടിയാണ് വൈറലാകുന്നത്. കൃത്യമായി ഏതെന്ന് പ്രിയങ്ക ചോപ്ര പറഞ്ഞിട്ടില്ല. എന്നാല്‍ ‘അടുത്ത വര്‍ഷം’ എന്നാണ് പറഞ്ഞത്.
ആരാധകരുമായി ഇടയ്ക്ക് സംവധിക്കാറുള്ള പ്രിയങ്ക സാമൂഹ്യമാധ്യമത്തില്‍ ആരാധരുടെ ചോദ്യങ്ങള്‍ക്ക് ഉത്തരം പറയുകയായിരുന്നു. അടുത്ത ബോളിവുഡ് സിനിമയേതെന്ന് ഒരാള്‍ ചോദിച്ചു. ‘അടുത്ത വര്‍ഷം’ എന്ന് മാത്രമായിരുന്നു പ്രിയങ്ക ചോപ്രയുടെ മറുപടി.
ഏറ്റവും ഒടുവില്‍ പ്രിയങ്ക ചോപ്രയുടേതായി പ്രദര്‍ശനത്തിന് എത്തിയ ഹിന്ദി ചിത്രം വൈറ്റ് ടൈഗര്‍ ആയിരുന്നു. ടെക്സ്റ്റ് ഫോര്‍ എന്ന ഹോളിവുഡ് ചിത്രത്തിലാണ് പ്രിയങ്ക ചോപ്ര ഏറ്റവും ഒടുവില്‍ അഭിനയിച്ചത്.