News
വാക്‌സിന്‍ സ്വീകരിച്ച ബോളിവുഡ് നടനും മുന്‍ ബി.ജെ.പി എം.പിയുമായ പരേഷ് റാവലിന് കോവിഡ് പോസിറ്റീവ്
വാക്‌സിന്‍ സ്വീകരിച്ച ബോളിവുഡ് നടനും മുന്‍ ബി.ജെ.പി എം.പിയുമായ പരേഷ് റാവലിന് കോവിഡ് പോസിറ്റീവ്
കോവിഡ് വാക്‌സിന്‍ സ്വീകരിച്ച് രണ്ടാഴ്ചക്കുശേഷം പ്രമുഖ ബോളിവുഡ് നടനും മുന്‍ ബി.ജെ.പി എം.പിയുമായ പരേഷ് റാവലിന് കോവിഡ് സ്ഥിരീകരിച്ചു.
നടന്‍ തന്നെയാണ് ട്വിറ്ററിലൂടെ കോവിഡ് സ്ഥിരീകരിച്ച വിവരം അറിയിച്ചത്. മാര്‍ച്ച് ഒമ്പതിനാണ് 65കാരനായ അദ്ദേഹം കോവിഡ് വാക്‌സിന്റെ ആദ്യ ഡോസ് സ്വീകരിച്ചത്.
‘നിര്‍ഭാഗ്യവശാല്‍, ഞാന്‍ കോവിഡ് പോസിറ്റീവ് ആയിരിക്കുകയാണ്. കഴിഞ്ഞ 10 ദിവസങ്ങളില്‍ ഞാനുമായി ബന്ധപ്പെട്ടവരൊക്കെ സ്വയം ടെസ്റ്റ് ചെയ്യണമെന്ന് അഭ്യര്‍ഥിക്കുന്നു’എന്ന് പരേഷ് റാവല്‍ തന്റെ ട്വിറ്റര്‍ ഹാന്‍ഡിലില്‍ വെള്ളിയാഴ്ച രാത്രി കുറിച്ചു.
മാര്‍ച്ച് 9ന് കോവിഡ് വാക്‌സിന്റെ ആദ്യ ഡോസ് സ്വീകരിച്ച വിവരവും അദ്ദേഹം ട്വിറ്ററില്‍ പങ്കുവെച്ചിരുന്നു.
‘വി ഫോര്‍ വാക്‌സിന്‍സ്, ഡോക്ടര്‍മാര്‍ക്കും നഴ്‌സുമാര്‍ക്കും ആരോഗ്യപ്രവര്‍ത്തകര്‍ക്കും ശാസ്ത്രജ്ഞര്‍ക്കും എല്ലാവര്‍ക്കും നന്ദി നരേന്ദ്ര മോദിക്കും നന്ദി’എന്നാണ് അദ്ദേഹം വാക്‌സിന്‍ സ്വീകരിച്ച ശേഷമുള്ള ചിത്രത്തോടൊപ്പം ട്വിറ്ററില്‍ കുറിച്ചത്.