News
ആരാധകന്റെ ചോദ്യത്തിന് ക്ഷമ പറഞ്ഞ് പ്രിയങ്ക ചോപ്ര; സംഭവം സോഷ്യല്‍ മീഡിയയില്‍ വൈറല്‍
ആരാധകന്റെ ചോദ്യത്തിന് ക്ഷമ പറഞ്ഞ് പ്രിയങ്ക ചോപ്ര; സംഭവം സോഷ്യല്‍ മീഡിയയില്‍ വൈറല്‍
ബോളിവുഡ് താരസുന്ദരി പ്രിയങ്ക ചോപ്രയ്ക്ക് ആരാധകര്‍ ഏറെയാണ്. അഭിനയവും എഴുത്തും ബിസിനസുമൊക്കെയായി മുന്നോട്ടു പോവുകയാണ് താരം.
സോഷ്യല്‍ മീഡിയയില്‍ വളരെ സജീവമായ നടി ഇടയ്ക്ക് തന്റെ ആരാധകരുമായി സംവദിക്കാനും സമയം കണ്ടെത്താറുണ്ട്. അതു പോലെ ആരാധകര്‍ക്കായി ‘ആസ്ക് മീ എനിതിങ്’ സെഷന് താരം നടത്തിയിരുന്നു. നിരവധി പേരാണ് നടിയോട് ചോദ്യങ്ങളുമായി എത്തിയത്.
ഇതില്‍ ഒരു രസകരമായ ചോദ്യത്തിന് താരം നല്കിയ മറുപടിയാണ് ഇപ്പോള്‍ വൈറലാവുന്നത്. തന്നെ വിവാഹത്തിന് ക്ഷണിക്കാതിരുന്നത് എന്താണ് എന്നാണ് ഒരു ആരാധകന്റെ ചോദ്യം. ആ സമയത്ത് താന്‍ ജോദ്പൂരിലുണ്ടായിരുന്നുവെന്നും ഇയാള്‍ പറഞ്ഞു.
വിവാഹത്തിന് ക്ഷണിക്കാത്തതിന് ക്ഷമ പറഞ്ഞുകൊണ്ടായിരുന്നു നടിയുടെ മറുപടി. നിങ്ങളെ എനിക്കറിയില്ലെന്നാണ് തോന്നുന്നതെന്നും അതാണ് കല്യാണത്തിലേക്ക് ക്ഷണിക്കാതിരുന്നതിന്റെ പ്രധാന കാരണമെന്നും താരം വ്യക്തമാക്കി.
