Malayalam
”ഇതെന്ത്, കൊറിയന്‍ ലവ് സ്റ്റോറിയിലെ നായിക നേരിട്ട് പ്രത്യക്ഷപ്പെട്ടതോ?”; മഞ്ജുവിന്റെ പുതിയ ലുക്ക് ഏറ്റെടുത്ത് ട്രോളന്മാര്
”ഇതെന്ത്, കൊറിയന്‍ ലവ് സ്റ്റോറിയിലെ നായിക നേരിട്ട് പ്രത്യക്ഷപ്പെട്ടതോ?”; മഞ്ജുവിന്റെ പുതിയ ലുക്ക് ഏറ്റെടുത്ത് ട്രോളന്മാര്
പ്രേക്ഷകര്‍ക്ക് ഏറെ പ്രിയപ്പെട്ട താരമാണ് മഞ്ജു വാര്യര്‍. ഇടയ്ക്കിടെ പുത്തന്‍ ലുക്കിലെത്തുന്ന മഞ്ജു ബ്ലാക്ക് സ്കേര്‍ട്ടും വൈറ്റ് ഷര്‍ട്ടും ഷൂസും അണിഞ്ഞ് സ്റ്റൈലന്‍ ലുക്കില്‍ എത്തിയ ചിത്രമാണ് ഇപ്പോള്‍ ഏവരുടെയും ചര്‍ച്ചാ വിഷയം.
മഞ്ജുവിന്റെ ആരാധകര്‍ മാത്രമല്ല, ട്രോളന്മാര്രും ഏറ്റെടുത്തിരിക്കുകയാണ് ചിത്രം. ”ഇതെന്ത് കൊറിയന്‍ ലവ് സ്റ്റോറിയിലെ നായിക നേരിട്ട് പ്രത്യക്ഷപ്പെട്ടതോ?” എന്നാണ് ട്രോളന്മാര് ചോദിക്കുന്നത്.
42 വയസു കഴിഞ്ഞ ഒരു ചെറുപ്പക്കാരിയാണ്. മലയാളത്തിലെ സന്തൂര്‍ മമ്മി, യുവ നായികമാര്‍ കരുതി നിന്നോ തലൈവി രണ്ടും കല്‍പ്പിച്ചാണ് എന്ന ട്രോളുകളും മീമുകളുമാണ് സോഷ്യല്‍ മീഡിയ നിറയെ.
ചതുര്‍മുഖം എന്ന പുതിയ സിനിമയുടെ പ്രസ് മീറ്റിലാണ് പുത്തന്‍ ലുക്കില്‍ മഞ്ജു പ്രത്യക്ഷപ്പെട്ടത്. സണ്ണി വെയ്നും അലന്‍സിയറുമാണ് ചിത്രത്തിലെ മറ്റ് പ്രധാന കഥാപാത്രങ്ങള്‍.
ഇവരെ കൂടാതെ ചിത്രത്തിലെ നാലാമത്തെ മുഖത്തെ കൂടി നഅണിയറ പ്രവര്‍ത്തകര്‍ കഴിഞ്ഞ ദിവസം പരിചയപ്പെടുത്തിയിരുന്നു.രഞ്ജിത്ത് കമല ശങ്കറും, സലില്‍ വിയും ചേര്‍ന്നു സംവിധാനം ചെയ്യുന്ന ചിത്രത്തിന്റെ നിര്‍മ്മാണം ജിസ് ടോംസ് മൂവിയുടെ ബാനറില്‍ മഞ്ജു വാര്യര്‍ പ്രൊഡക്ഷന്‍സുമായി ചേര്‍ന്ന് ജിസ് ടോംസും, ജസ്റ്റിന് തോമസും ചേര്‍ന്ന് നിര്‍വഹിക്കുന്നു.
