Connect with us

വളക്കാപ്പ് ചടങ്ങില്‍ സുന്ദരിയായി ‘നീലക്കുയിലിലെ റാണി’; സോഷ്യല്‍ മീഡിയയില്‍ വൈറലായി ചിത്രങ്ങള്‍

Malayalam

വളക്കാപ്പ് ചടങ്ങില്‍ സുന്ദരിയായി ‘നീലക്കുയിലിലെ റാണി’; സോഷ്യല്‍ മീഡിയയില്‍ വൈറലായി ചിത്രങ്ങള്‍

വളക്കാപ്പ് ചടങ്ങില്‍ സുന്ദരിയായി ‘നീലക്കുയിലിലെ റാണി’; സോഷ്യല്‍ മീഡിയയില്‍ വൈറലായി ചിത്രങ്ങള്‍

മിനിസ്‌ക്രീന്‍ പേരക്ഷകര്‍ക്ക് സുപരിചിതയായ താരമാണ് നീലക്കുയിലിലെ റാണി എന്ന കഥാപാത്രത്തിലൂടെ ശ്രദ്ധേയയായ ലത സംഗരാജു. ലോക്ക്ഡൗണിനിടയില്‍ ആയിരുന്നു താരത്തിന്റെ വിവാഹം. ഏറെ കാലത്തെ സൗഹൃദത്തിനും പ്രണയത്തിനും ശേഷമായിരുന്നു താരം സൂര്യനെ വിവാഹം കഴിച്ചത്.

വിവാഹശേഷ അഭിനയത്തില്‍ നിന്നും വിട്ട് നില്‍ക്കുന്ന താരം ഇടയ്ക്കിടെ തന്റെ വിശേഷങ്ങള്‍ എല്ലാം പങ്കുവെച്ച് എത്താറുണ്ട്. ഇപ്പോഴിതാ തമിഴ് ആചാര പ്രകാരമുള്ള ലതയുടെ വളകാപ്പ് ചടങ്ങിന്റെ ചിത്രങ്ങളാണ് വൈറല്‍ ആവുന്നത്. അടുത്ത ബന്ധുക്കളുടെയും സുഹൃതത്തുക്കളുടെയും സാന്നിധ്യത്തില്‍ ആയിരുന്നു ലതയുടെ വളകാപ്പ് ചടങ്ങ് നടന്നത്.

നിറവയറില്‍ ആതീവ സുന്ദരിയായിട്ടാണ് പ്രത്യക്ഷപ്പെട്ടിരിക്കുന്നത്. പട്ട് സാരി ഉടുത്ത് മുല്ലപൂവ് ചൂടി മുഖത്ത് മഞ്ഞളും ചന്ദനവുമൊക്കെ തേച്ച് മനോഹരമായി ചടങ്ങ് പൂര്‍ത്തിയാക്കിയിരിക്കുകയാണ്.

പ്രിയതമയുടെ നിറവയറില്‍ തലോടുകയും ചുംബിക്കുകയും ചെയ്യുന്ന സൂര്യനും ദൃശ്യങ്ങളിലുണ്ട്. ഇരുവര്‍ക്കും ആശംസകള്‍ അറിയിച്ച് ആരാധകരും കമന്റുകളുമായി എത്തുന്നുണ്ട്. പ്രസവം കഴിയുന്നത് വരെ പുതിയ സീരിയലുകളൊന്നും ഏറ്റെടുക്കുന്നില്ല.

പ്രസവത്തിന് ശേഷം താന്‍ തിരിച്ച് വരുമെന്ന് മുന്‍പ് ലത പറഞ്ഞിരുന്നു. മലയാളത്തില്‍ നിന്നും നല്ല അവസരം കിട്ടിയാല്‍ ഇനിയും അഭിനയിക്കുമെന്നും ആരാധകരുടെ ചോദ്യത്തിനുള്ള മറുപടിയായി ലത പറഞ്ഞിട്ടുണ്ട്.

More in Malayalam

Trending

Recent

To Top