Malayalam
മെഗാസ്റ്റാര്‍ മമ്മൂട്ടിയെ കുറിച്ച് സണ്ണി ലിയോണ്‍ പറഞ്ഞത് കേട്ടോ…!; മോഹമുന്തിരി എല്ലാവര്‍ക്കും ഇഷ്ടമായെന്നും താരം
മെഗാസ്റ്റാര്‍ മമ്മൂട്ടിയെ കുറിച്ച് സണ്ണി ലിയോണ്‍ പറഞ്ഞത് കേട്ടോ…!; മോഹമുന്തിരി എല്ലാവര്‍ക്കും ഇഷ്ടമായെന്നും താരം
കേരളത്തില്‍ ഏറെ ആരാധകരുള്ള ബോളിവുഡ് താരമാണ് സണ്ണി ലിയോണ്‍. തന്റെ പുതിയ ചിത്രമായ ‘ഷീറോ’യുടെ പ്രസ്മീറ്റില്‍ വെച്ച് മമ്മൂട്ടിയെ കുറിച്ച് സണ്ണി ലിയോണ്‍ പറഞ്ഞ വാക്കുകളാണ് സോഷ്യല്‍ മീഡിയയില്‍ വൈറലായിരിക്കുന്നത്. മധുരരാജയില്‍ മമ്മൂട്ടിയ്‌ക്കൊപ്പം മോഹമുന്തിരി എന്ന പാട്ട് സീനില്‍ താരം എത്തിയിരുന്നു.
‘വളരെ നല്ല അനുഭവം തന്നെയായിരുന്നു. അതില്‍ സംശയമില്ല. പാട്ട് എല്ലാവര്‍ക്കും ഇഷ്ടമാവുകയും ചെയ്തു. അവരവര്‍ ചെയ്യുന്ന കാര്യങ്ങളില്‍ മികവ് പുലര്‍ത്തുന്നവര്‍ക്കൊപ്പം ജോലി ചെയ്യുന്നത് എപ്പോഴും സന്തോഷമുള്ള കാര്യം തന്നെയാണ്’ എന്നായിരുന്നു സണ്ണി പറഞ്ഞത്.
മുഴുനീള കഥാപാത്രമായി താരം ഉണ്ടായിരുന്നില്ല എങ്കിലും ആ പാട്ട് സീന്‍ ഇന്നും മലയാളികള്‍ക്ക് പ്രിയപ്പെട്ടതാണ്. വളരെ ചുരുങ്ങിയ വാക്കുകളിലാണ് സണ്ണി ലിയോണ്‍ ഇതിനോട് പ്രതികരിച്ചത് എങ്കിലും മലയാളത്തിന്റെ മെഗാ സ്റ്റാറിനൊപ്പമുള്ള സണ്ണിയുടെ അനുഭവം ആ വാക്കുകളില്‍ നിന്നും വ്യക്തമാണ്.
ഇപ്പോള്‍ സണ്ണി മലയാളത്തിലേക്ക് വീണ്ടും തിരച്ചുവരവ് നടത്തുകയാണ്. ഷീറോ എന്ന ചിത്രത്തിലൂടെയാണ് നടി മലയാളത്തിലേക്ക് തിരിച്ചെത്തുന്നത്. ചിത്രത്തിന്റെ മോഷന്‍ പോസ്റ്റര്‍ ഇന്നലെയാണ് റിലീസ് ചെയ്തത്. മലയാളത്തിന് പുറമേ ഹിന്ദി, തെലുങ്ക്, തമിഴ് ഭാഷകളിലും ചിത്രം റിലീസ് ചെയ്യുന്നുണ്ട്.
