Malayalam
ആദ്യമായി മരണത്തെ കുറിച്ച് ചിന്തിച്ചത് ആ സന്ദര്‍ഭത്തില്‍; മരിച്ചു കഴിഞ്ഞാല്‍ ആളുകള്‍ എന്ത് വിചാരിക്കും എന്ന് നമുക്ക് അറിയില്ല
ആദ്യമായി മരണത്തെ കുറിച്ച് ചിന്തിച്ചത് ആ സന്ദര്‍ഭത്തില്‍; മരിച്ചു കഴിഞ്ഞാല്‍ ആളുകള്‍ എന്ത് വിചാരിക്കും എന്ന് നമുക്ക് അറിയില്ല
മലയാള സിനിമയുടെ മെഗാസ്റ്റാര്‍ മമ്മൂട്ടി ഇപ്പോള്‍ തന്റെ പുതിയ ചിത്രമായ ദി പ്രീസ്റ്റിന്റെ വിജയാഘോഷങ്ങളില്‍ ആണ്. കോവിഡിനു ശേഷം തിയേറ്ററുകളിലേയ്ക്ക് മമ്മൂട്ടിയെ കാണാന്‍ ആരാധകരുടെ തിരക്ക് ആയിരുന്നു. ഏറെ വ്യത്യസ്തമായ കാഴ്ചപ്പാടുകളും അഭിപ്രായങ്ങളും ഉള്ളയാളാണ് മമ്മൂക്ക. ഇപ്പോഴിതാ ഒരു അഭിമുഖത്തില്‍ അദ്ദേഹം പറഞ്ഞ ചില വാക്കുകളാണ് വൈറലായിരിക്കുന്നത്.
വരും തലമുറ മമ്മൂട്ടി എന്ന വ്യക്തിയെ എങ്ങനെ അറിയണമെന്ന് ആഗ്രഹിക്കുന്നുവെന്ന ചോദ്യത്തിന് ‘മമ്മൂട്ടി ഒരു നല്ല നടനായിരുന്നു ‘എന്ന് അറിയപ്പെടാന്‍ ആണ് തനിക്കിഷ്ടം എന്നാണ് മമ്മൂക്ക പറയുന്നത്. തന്റെ വാപ്പ മരിച്ചപ്പോഴാണ് ആദ്യമായി മരണത്തെക്കുറിച്ച് ചിന്തിച്ചതെന്നും മമ്മൂട്ടി പറഞ്ഞു.
”മരണശേഷം മമ്മൂട്ടി ഒരു നല്ല നടനായിരുന്നു എന്ന് അറിയപ്പെടാന്‍ ആണ് എനിക്കിഷ്ടം. നമ്മള്‍ മരിച്ചു കഴിഞ്ഞാല്‍ ആളുകള്‍ നമ്മളെപ്പറ്റി എന്ത് വിചാരിക്കും എന്ന് നമുക്ക് അറിയാന്‍ ആകുമോ എന്ന് നമുക്ക് അറിയില്ല. മരണത്തെക്കുറിച്ച് ഞാന്‍ ആദ്യമായി ചിന്തിച്ചത് എന്റെ വാപ്പ മരിച്ചപ്പോഴാണ്. അത് എനിക്കൊരു തീരാനഷ്ടം ആയിരുന്നു.
ചില ബന്ധുക്കളും മരിച്ചു പോയിട്ടുണ്ട്. എന്നാലും എന്റെ വാപ്പ മരിക്കുമെന്ന് വിചാരിച്ചിരുന്നില്ല. പെട്ടെന്നായിരുന്നു. ഞാന്‍ ഇവിടെ ഉണ്ടായിരുന്നില്ല. അന്നാണ് ഞാന്‍ ആദ്യമായി മരണം എന്നതിനെകുറിച്ച് ചിന്തിച്ചു തുടങ്ങിയത്. എന്റെ ആദ്യ വിയോഗം വാപ്പ ആയിരുന്നു. നമ്മളെത്ര മത്സരിച്ചാലും അവസാനം മരണമാണ് എന്നത് ഓര്‍ക്കാറുണ്ട്.
എന്നാല്‍ നമ്മള്‍ ഒരാള്‍ മാത്രമല്ല ലോകത്ത് ജീവിക്കുന്നത് നമുക്ക് വേണ്ടി മാത്രമായി നമുക്ക് ജീവിക്കാന്‍ പറ്റില്ല. നമ്മള്‍ ഈ ലോകത്ത് ജീവിക്കുമ്പോള്‍ മറ്റുള്ളവര്‍ക്ക് കൂടി ജീവിക്കാനുള്ള സാഹചര്യങ്ങളാണ് ഒരുങ്ങുന്നത്. മറ്റുള്ളവരെ കൊണ്ടാണ് നമ്മള്‍ ജീവിക്കുന്നത്. അങ്ങോട്ടും ഇങ്ങോട്ടും ബന്ധപ്പെട്ടാണ് മനുഷ്യന്‍ സമൂഹത്തില്‍ ജീവിക്കുന്നത് എന്നും മമ്മൂട്ടി പറഞ്ഞു.
