ഇരട്ടവോട്ടിനെതിരെ തിരഞ്ഞെടുപ്പ് കമ്മീഷനെ സമീപിക്കാനൊരുങ്ങി വീണ എസ് നായര്‍
മിനിസ്‌ക്രീന്‍ പ്രേക്ഷകര്‍ക്ക് ഏറെ സുപരിചിതയായ മുഖമാണ് വീണ എസ് നായരുടേത്. അവതാരകയായും നര്‍ത്തകിയായും എല്ലാം സ്വീകരണ മുറികളില്‍ എത്തിയിരുന്ന വീണ തിരുവനന്തപുരം വട്ടിയൂര്‍ക്കാവ് നിയോജകമണ്ഡലത്തില്‍ നിന്ന് യുഡിഎഫ് സ്ഥാനാര്‍ത്ഥിയായി ജനവിധി തേടുകയാണ്.
എന്നാല്‍ ഇപ്പോഴിതാ ഇരട്ട വോട്ട് വിഷയത്തില്‍ തിരഞ്ഞെടുപ്പ് കമ്മീഷനെ സമീപിക്കാനൊരുങ്ങുകയാണ് വീണ.
”യുഡിഎഫ് വോട്ടര്‍ പട്ടികയിലെ ഇരട്ടവോട്ടിനെതിരതേ തിരഞ്ഞെടുപ്പ് കമ്മീഷനെ സമീപിക്കും. കേരളത്തിലെ ജനങ്ങള്‍ സംസ്ഥാനത്ത് ഒരു മാറ്റം ആഗ്രഹിക്കുന്നു” എന്നും വീണ എസ് നായര്‍ മാധ്യമങ്ങളോട് പറഞ്ഞു.
വട്ടിയൂര്‍ക്കാവില്‍ 8,400 ഇരട്ടവോട്ടുകളുണ്ടെന്നാണ് ആരോപണം. യുഡിഎഫ് നല്‍കുന്ന കണക്കനുസരിച്ച തിരുവനന്തപുരത്ത് 7,600ഉം നേമത്ത് 6,360ഉം ഇരട്ടവോട്ടുകളാണ് ഉളളത്. ഇരട്ടവോട്ടുകള്‍ വ്യാപകമാണെന്ന ആരോപണം രമേശ് ചെന്നിത്തലയാണ് ആദ്യം ഉന്നയിച്ചത്.