എന്നാല്‍ ഇപ്പോഴിതാ വോട്ടു ചോദിച്ചെത്തിയ വിവേക് ഗോപനോട് ഇന്ധനവിലയേപ്പറ്റി ഒരു സ്ത്രീ സംസാരിക്കുന്ന വിഡിയോ ആണ് വൈറലാകുന്നത്. പെട്രോള്‍, ഡീസല്‍, ഗ്യാസ്, തൊഴിലുറപ്പ് എന്നീ നാല് വിഷയങ്ങളെ കുറിച്ച് സ്ത്രീ ചോദിക്കുന്നുണ്ട്. നാലു കാര്യങ്ങളിലും പരിഹാരമുണ്ടാവുമെന്ന് വിവേക് ഗോപന് മറുപടിയും നല്കി. എന്നാല്‍ ഇതിന് സ്ത്രീ നല്കിയ മറുപടിയാണ് വൈറലായത്.
‘ഉണ്ടാവണം, നമ്മുടെ മോദിയച്ഛന്‍ പറഞ്ഞത് പെട്രോള്‍ വില അമ്പത് രൂപയാണെന്നാണ്. പക്ഷെ ഇപ്പോള്‍ നൂറ് രൂപയായി’ എന്നായിരുന്നു പറഞ്ഞത്. ഇതുകേട്ട് ചുറ്റുമുള്ള സ്ത്രീകള്‍ പൊട്ടിച്ചിരിക്കുന്നതും വിഡിയോയില്‍ കാണാം. എന്തു തന്നെ ആയാലും സോഷ്യല്‍ മീഡിയ ഏറ്റെടുത്തിരിക്കുകയാണ് വീഡിയോ.
മുമ്പ് ബിജെപിയ്ക്ക് വേണ്ടി വോട്ട് ചോദിച്ചെത്തിയ വിവേക് ഗോപന് തെരഞ്ഞെടുപ്പ് പ്രഖ്യാപനത്തിന് തൊട്ടുമുമ്പാണ് ബിജെപി ബന്ധം പരസ്യമാക്കിത്. സ്ഥാനാര്‍ഥിയായേക്കുമെന്നും സൂചന വന്നു. അധികം വൈകാതെ ചവറ മണ്ഡലത്തില്‍ ബിജെപിയുടെ സ്ഥാനാര്‍ഥിയുമായി.
ഫെഫ്ക റൈറ്റേഴ്സ് യൂണിയൻ്റെ അടുത്ത മൂന്നുവർഷത്തേക്കുള്ള പ്രസിഡന്റായി വീണ്ടും ബാലചന്ദ്രൻ ചുള്ളിക്കാട് തിരഞ്ഞെടുക്കപ്പെട്ടു. ബെന്നി പി. നായരമ്പലമാണ് ജനറൽ സെക്രട്ടറി. സിബി...
ദിലീപ് ചിത്രത്തിന്റെ പ്രൊമോഷൻ പരിപാടികൾക്കിടെ, നിർമാതാവ് ലിസ്റ്റിൻ സ്റ്റീഫൻ പറഞ്ഞ വാക്കുകള്‍ വൈറലായിരുന്നു. മലയാളസിനിമയിൽ വന്നിട്ട് പത്ത് പതിനഞ്ച് വർഷമായി. കുറെയധികം...