സിനിമ താരങ്ങള്‍ തങ്ങളുടെ ബാല്യകാല ചിത്രങ്ങളും കുടുംബ ചിത്രങ്ങളും എല്ലാം ആരാധകരുമായി പങ്കുവയ്ക്കുന്നത് സോഷ്യല്‍ മീഡിയയിലെ സ്ഥീരം കാഴ്ചയാണ്.
തന്റെ പ്രിയപ്പെട്ട പപ്പയ്ക്ക് 60-ാം പിറന്നാള്‍ ആശംസകള്‍ നേര്‍ന്ന് മനോഹരമായ കുടുംബ ചിത്രങ്ങളും കുറിപ്പും പങ്കുവെച്ച് എത്തിയിരിക്കുകയാണ് ബോളിവുഡ് താരം അനുഷ്ക ശര്‍മ.
സത്യസന്ധത, അനുകമ്പ, സ്വീകാര്യത, നീതി എന്നിവയുടെ ശക്തി തന്നെ പഠിപ്പിച്ചത് തന്റെ പപ്പയാണെന്നും, തന്നെ വളരെയധികം പിന്തുണയ്ക്കുകയും അദ്ദേഹത്തിന് മാത്രം സാധിക്കുന്ന വിധത്തില്‍ സ്നേഹിക്കുകയും ചെയ്തുവെന്നും അനുഷ്ക കുറിപ്പില്‍ പറയുന്നു. അനുഷ്കയുടെ പിതാവ് അജയ് കുമാര്‍ ശര്‍മ ഒരു റിട്ടയേഡ് ആര്‍മി ഉദ്യോഗസ്ഥനാണ്.
കഴിഞ്ഞ ദിവസം അഹമ്മദാബാദ് എയര്‍പോട്ടില്‍ മകള്‍ വാമികയ്ക്കൊപ്പമുളള അനുഷ്കയുടേയും വിരാടിന്റെയും ചിത്രം സോഷ്യല്‍ മീഡിയയില്‍ വൈറലായിരുന്നു.
ചിത്രത്തില്‍ കുഞ്ഞിനെ എടുത്ത് നടക്കുന്ന അനുഷ്കയേയും ഭാര്യയ്ക്കും മകള്‍ക്കും പുറകില്‍ ബാഗും പെട്ടിയുമെടുത്ത് നടക്കുന്ന കോഹ്ലിയേയും കാണാമായിരുന്നു.
മലയാളി പ്രേക്ഷകർക്കേറെ പ്രിയങ്കരനായ സംവിധായകനാണ് പ്രിയദർശൻ. മോഹൻലാൽ-പ്രിയദർശൻ കൂട്ടുക്കെട്ടിൽ പുറത്തിറങ്ങിയ ചിത്രങ്ങൾക്കിന്നും ആരാധകർ ഏറെയാണ്. പ്രിയദർശൻ മാത്രമല്ല, അദ്ദേഹത്തിന്റെ മുൻ ഭാര്യ...
മലയാളികൾക്ക് ഏറ്റവും പ്രിയപ്പെട്ട താരദമ്പതികളാണ് ദിലീപും കാവ്യ മാധവനും. നിരവധി ആരാധകരാണ് ഇവർക്കുള്ളത്. സിനിമയിലെ പ്രേക്ഷകരുടെ പ്രിയപ്പെട്ട ജോഡികൾ അൽപം വൈകിയാണെങ്കിലും...
ഇന്ന് മലയാളികളുടെ ഹാസ്യ സാമ്രാട്ട് ആണ് ജഗതി ശ്രീകുമാർ. എന്നാൽ ഇന്നത്തെപ്പോലെ അറിയപ്പെടുന്ന നടനായി ഉയർന്ന് വരിക ജഗതിയ്ക്ക് എളുപ്പമായിരുന്നില്ല. അവസരങ്ങൾക്കായി...
പ്രേക്ഷകർക്കേറെ ഇഷ്ടപ്പെട്ട താരങ്ങളാണ് ദിലീപും മഞ്ജു വാര്യരും കാവ്യ മാധവനുമെല്ലാം. ഇവരുടെ വിശേഷങ്ങളെല്ലാം തന്നെ വളരെപ്പെട്ടെന്നാണ് വൈറലായി മാറുന്നത്. കഴിഞ്ഞ കുറച്ചു...