Malayalam
സഞ്ജയ് ലീല ബന്‍സാലിക്കും ആലിയ ഭട്ടിനും സമന്‍സ്; നടപടി റെഡ് സ്ട്രീറ്റായിരുന്ന കാമാത്തിപുരയിലെ ഗംഗുബായുടെ വളര്‍ത്തുമകന്റെ പരാതിയില്‍
സഞ്ജയ് ലീല ബന്‍സാലിക്കും ആലിയ ഭട്ടിനും സമന്‍സ്; നടപടി റെഡ് സ്ട്രീറ്റായിരുന്ന കാമാത്തിപുരയിലെ ഗംഗുബായുടെ വളര്‍ത്തുമകന്റെ പരാതിയില്‍
ബോളിവുഡ് സംവിധായകന് സഞ്ജയ് ലീല ബന്‍സാലിക്കും ആലിയ ഭട്ടിനും സമന്‍സ്. ഗംഗുഭായ് കത്ത്യവാടി എന്ന പുതിയ ചിത്രവുമായി ബന്ധപ്പെട്ടാണ് സമന്‍സ് ലഭിച്ചിരിക്കുന്നത്. മുംബൈ റെഡ് സ്ട്രീറ്റിലെ കാമാത്തിപുരയിലെ ഗംഗുഭായ് എന്ന സ്ത്രീയുടെ ജീവിതത്തെ ആസ്പദമാക്കിയാണ് ചിത്രം ഒരുക്കിയിരിക്കുന്നത്.
ചിത്രത്തില്‍ ഗംഗുഭായിയെ മോശമായി ചിത്രീകരിക്കുന്നു എന്ന ആരോപിച്ച് ദത്തു പുത്രനായ രാവ്ജി ഷായാണ് മുംബൈ മജിസ്ട്രേറ്റ് കോടിതിയില്‍ ഹര്‍ജി സമര്‍പ്പിച്ചത്. ഇതേ തുടര്‍ന്ന് മെയ് 21നുള്ളില്‍ കോടതിയില്‍ ഹാജരാവാനാണ് ഇരുവരോടും കോടതി ആവശ്യപ്പെട്ടിരിക്കുന്നത്.
ഹുസ്സൈന്‍ സൈദിയുടെ മാഫിയ ക്വീന്‍സ്സ് ഓഫ് മുംബൈ എന്ന പുസ്തകത്തിലെ ഒരു ഭാഗത്തെ ആസ്പദമാക്കിയാണ് ചിത്രത്തിന്റെ തിരക്കഥ ഒരുക്കിയിരിക്കുന്നത്. ഈ പുസ്തകത്തില്‍ തന്റെ മാതാവിനെ മോശമായി ചിത്രീകരിച്ചിട്ടുണ്ട്.
അത് തന്നെയാണ് സിനിമയിലും ആവര്‍ത്തിക്കുന്നതെന്നാണ് രാവ്ജി ഷാ പറയുന്നത്. മുംബൈ സിവില്‍ കോടതിയെ ആണ് മകന് ആദ്യം സമീപിച്ചത്. ചിത്രത്തിന്റെ റിലീസ് തടയണം എന്നായിരുന്നു അയാളുടെ ആവശ്യം. പക്ഷെ കോടതി രാവ്ജിയുടെ ആവശ്യം തള്ളുകയായിരുന്നു.
1960കളില്‍ മുംബൈയിലെ റെഡ് സ്ട്രീറ്റായിരുന്ന കാമാത്തിപുരയില്‍ വളരെ അധികം ബഹുമാനിക്കപ്പെട്ടിരുന്ന ഒരു സ്ത്രീയായിരുന്നു ഗംഗുബായി. കാമാത്തിപുരയില്‍ നരിവധി വേശ്യാലയങ്ങളും അവര്‍ക്കുണ്ടായിരുന്നു. ലൈംഗീക തൊഴിലാളികള്‍ക്ക് വേണ്ട അവകാശങ്ങള്‍ നേടിക്കൊടുത്തതിലും ഗംഗുബായിക്ക് വലിയ പങ്കുണ്ടായിരുന്നു. ചിത്രത്തില്‍ ആലിയ ഗംഗുബായി എന്ന ശക്തയായ സ്ത്രീ കഥാപാത്രത്ത ആണ് അവതരിപ്പിക്കുന്നത്.
