Connect with us

ആ പാട്ട് പാടാൻ പി. ജയചന്ദ്രനോട് പറഞ്ഞപ്പോൾ കൈവിട്ടുപോയ നിമിഷം; മറക്കാനാവാത്ത അനുഭവവുമായി ദിവ്യ നായർ

Malayalam

ആ പാട്ട് പാടാൻ പി. ജയചന്ദ്രനോട് പറഞ്ഞപ്പോൾ കൈവിട്ടുപോയ നിമിഷം; മറക്കാനാവാത്ത അനുഭവവുമായി ദിവ്യ നായർ

ആ പാട്ട് പാടാൻ പി. ജയചന്ദ്രനോട് പറഞ്ഞപ്പോൾ കൈവിട്ടുപോയ നിമിഷം; മറക്കാനാവാത്ത അനുഭവവുമായി ദിവ്യ നായർ

നായികയായും അവതാരകയായും ഗായികയായും മലയാളികൾക്കിടയിൽ സുപരിചിതയായ താരമാണ് ഡോക്ടർ ദിവ്യ നായർ. നിരവധി മേഖലകളിൽ സജീവ സാന്നിദ്ധ്യമായ ദിവ്യയ്ക്ക് സോഷ്യൽ മീഡിയയിലും ഏറെ ആരാധകരുണ്ട്. ഡോക്ടർ എന്ന പ്രൊഫഷനിലും ദിവ്യ വിജയം കണ്ടെത്തിയിട്ടുണ്ട്.

എന്നാലിപ്പോൾ അവതാരകയായിരുന്നപ്പോൾ വ്യക്തിപരമായി നേരിടേണ്ടി വന്ന സംഘർഷങ്ങളെ കുറിച്ച് തുറന്നുപറയുകയാണ് ദിവ്യ . പിന്നണി ഗായിക സരിതാ റാമിന്റെ ബഡി ടാക്സ് എന്ന യൂട്യൂബ് ചാനലിൽ കൊടുത്ത അഭിമുഖത്തിലാണ് ദിവ്യ തന്റെ അനുഭവം ഓർത്തെടുത്തത്.

മുഖ്യമന്ത്രിയും പ്രധാനമന്ത്രിയും പങ്കെടുത്ത വേദികളിൽ വരെ അവതാരകയായി നിന്നിട്ടുള്ള ദിവ്യ, തന്റെ അവതാരക ജീവിതത്തിൽ വ്യക്തിപരമായി നേരിടേണ്ടി വന്നിട്ടുള്ള അമളിയെ കുറിച്ചും സംഘർഷത്തെ കുറിച്ചും ആദ്യമായി തുറന്നുപറയുകയായിരുന്നു.

“സ്റ്റേജിന് പിന്നിൽ നടക്കുന്ന സമ്മർദ്ദങ്ങളൊക്കെ മറച്ചുവച്ച് വേദിക്ക് മുന്നിൽ സാധാരണമായി നിന്ന് സംസാരിക്കണം. അങ്ങനെയൊരു ഓണാഘോഷ പരുപാടിയിൽ അഥിതിയായത് ഹരിശങ്കറായിരുന്നു. ഹരിശങ്കറിന്റെ തുടക്കകാലമായിരുന്നു അത്. ഹരിശങ്കറിനെ വേദിയിൽ പരിചയപ്പെടുത്തിയപ്പോൾ എല്ലാ വിശേഷണങ്ങളും പറഞ്ഞെങ്കിലും പേര് മറന്നു പോയി. അതോടെ ആ വേദിയിൽ ഞാൻ നിശബ്ദയാവുകയുണ്ടായി.

എന്നാൽ, ഉടൻ തന്നെ ഇനി വരാൻ പോകുന്ന ആളെ പറ്റി കൂടുതലൊന്നും പറയുന്നില്ല, ആളെ നമുക്ക് ഇങ്ങോട്ട് വിളിക്കാം എന്ന് പറഞ്ഞ് സ്വാഭാവികമെന്ന രീതിയിൽ തന്നെ ആ സാഹചര്യത്തെ അഭിമുഖീകരിക്കുകയുണ്ടായി. അതിന് ശേഷം ഹരിശങ്കറിനോട് പേര് മറന്നുപോയി എന്ന് ഏറ്റുപറഞ്ഞു സോറി പറയുകയും ചെയ്തു എന്ന് ദിവ്യ പറഞ്ഞു .

പി. ജയചന്ദ്രൻ സാർ പാടാൻ വന്ന വേദിയിൽ ഉണ്ടായ മറ്റൊരു വിഷമിപ്പിക്കുന്ന അനുഭവവും ദിവ്യ പങ്കുവെച്ചു. “മുൻകൂട്ടി പ്രവചിക്കാവുന്ന ഒരു സ്വഭാവമല്ല പി ജയചന്ദ്രന്റേത് എന്ന് അറിഞ്ഞുകൊണ്ട് അവതരിപ്പിച്ച ഒരു പരിപാടിയിൽ പാട്ടിന്റെ ലിസ്റ്റ് നോക്കി ഇന്ന പാട്ടാണ് അടുത്തതായി പാടാൻ പോകുന്നത് എന്ന് പറഞ്ഞ് പി. ജയചന്ദ്രൻ സാറിനെ വിളിച്ചു.

അപ്പോൾ സാർ മൈക്കിലൂടെ ഗൗരവത്തോടെ ചോദിച്ചു ‘താൻ പറയുന്ന പാട്ടാണോ ഞാൻ പാടേണ്ടത്’ എന്ന് .അപ്പോൾ ഞാൻ പറഞ്ഞു ; അല്ല സാർ, കുഴപ്പമില്ല സാർ.. സാറിന് ഏതു പാട്ട് പാടാൻ തോന്നുവോ അത് പാടാം . അങ്ങനെ നിർബന്ധമൊന്നുമില്ല. ഞങ്ങൾക്ക് ഇഷ്ടപ്പെട്ടൊരു പാട്ട് പറഞ്ഞു എന്നേ ഉള്ളു.”

ആ സമയം ഞാൻ ഡൌൺ ആയി പോയിക്കഴിഞ്ഞാൽ അവിടെ നിന്ന് കരയാനെ എനിക്ക് പറ്റു . അതേസമയം ധൈര്യം സംഭരിച്ച് ആ സാഹചര്യത്തെ അഭിമുഖീകരിച്ചതായും ദിവ്യ പറഞ്ഞു.

about divya nair

Continue Reading
You may also like...

More in Malayalam

Trending

Recent

To Top