Malayalam
‘അനിയത്തി പ്രാവിന് ഇന്ന് 24 വയസ്’; ആ ദിവസം തമിഴിലേയ്ക്ക് ചുവട് വെച്ച് ചാക്കോച്ചന്‍
‘അനിയത്തി പ്രാവിന് ഇന്ന് 24 വയസ്’; ആ ദിവസം തമിഴിലേയ്ക്ക് ചുവട് വെച്ച് ചാക്കോച്ചന്‍
മലയാളത്തിന്റെ എക്കാലത്തെയും ചോക്ലേറ്റ് താരമാണ് കുഞ്ചാക്കോ ബോബന്‍. തന്റെ ആദ്യ സിനിമയായ അനിയത്തിപ്രാവ് റിലീസ് ആയി 24 വര്‍ഷം പിന്നിടുമ്പോള്‍ ആദ്യമായി തമിഴ് സിനിമയിലേക്ക് അരങ്ങേറ്റം കുറിക്കാന്‍ ഒരുങ്ങുകയാണ് താരം. കുഞ്ചാക്കോ ബോബന്‍ തന്നെയാണ് ഇക്കാര്യം അറിയിച്ചത്.
തമിഴ് – മലയാളം ചിത്രമായ ‘ഒറ്റ്’ എന്ന ചിത്രത്തിലൂടെയാണ് ചാക്കോച്ചന്‍ തമിഴിലേയ്ക്ക് കടക്കുന്നത്. ടോവിനോ തോമസ് നായകനായ തീവണ്ടി എന്ന ചിത്രത്തിന്റെ സംവിധായകന്‍ ഫെല്ലിനി ടി പി ആണ് ഒറ്റിന്റെയും സംവിധാനം.
‘ഒറ്റ്‌നായി ഫെലിനി, ഷാജി നടേശന്‍ (ഓഗസ്റ്റ് സിനിമാസ്), ആര്യ എന്നിവരുമായി കൈകോര്‍ക്കുന്നു. ഇത് ഒരേസമയം എന്റെ ആദ്യത്തെ തമിഴ് സിനിമയായ ‘റെന്‍ഡഗാം’ ആയും ചിത്രീകരിക്കപ്പെടുന്നു.
എക്കാലത്തെയും ആകര്‍ഷണീയതും സ്‌റ്റൈലിഷുമായ അരവിന്ദ് സ്വാമിയൊടെത്ത് ഇന്ന് ഗോവയില്‍ ചിത്രീകരണം ആരംഭിക്കുന്നു’ എന്നാണ് കുഞ്ചാക്കോ ബോബന്‍ കുറിച്ചത്. തെലുഗ് താരമായ ഈഷ റെബ്ബെയാണ് നായിക.
അതേസമയം, കുഞ്ചാക്കോ ബോബന്റെ ആദ്യസിനിമയായ അനിയത്തി പ്രാവിന് ഇന്ന് 24 വയസ് തികഞ്ഞിരിക്കുകയാണ്. മലയാളസിനിമയില്‍ 24 വര്‍ഷങ്ങള്‍ പൂര്‍ത്തിയാക്കിയ കുഞ്ചാക്കോ ബോബന് ആശംസകളുമായി ആരാധകരും താരങ്ങളും എത്തി. ഉണ്ണി മുകുന്ദനും ടോവിനോ തോമസും ആശംസകളറിയിച്ച് സോഷ്യല്‍ മീഡിയയില്‍ എത്തിരുന്നു.
