Connect with us

തിയറ്ററുകളെ വീണ്ടും ഇളക്കിമറിച്ച ചിത്രങ്ങളിൽ ദി പ്രീസ്റ്റും !

Malayalam

തിയറ്ററുകളെ വീണ്ടും ഇളക്കിമറിച്ച ചിത്രങ്ങളിൽ ദി പ്രീസ്റ്റും !

തിയറ്ററുകളെ വീണ്ടും ഇളക്കിമറിച്ച ചിത്രങ്ങളിൽ ദി പ്രീസ്റ്റും !

ലോകത്തെ ആകെ ഞെട്ടിച്ച് കൊറോണ പടർന്ന് പിടിച്ചതോടെ എല്ലാ മേഖലകളും പ്രതിസന്ധിയിലാവുകയായിരുന്നു. അത്തരത്തിൽ ഏറെ പ്രത്യാഘാതങ്ങൾ നേരിടേണ്ടി വന്ന മേഖലയാണ് സിനിമാ മേഖല. ആൾക്കൂട്ടങ്ങൾ ഒഴുവാക്കാനായി ലോക്ക് ഡൌൺ പ്രഖ്യാപിക്കുകയും തിയറ്ററുകൾ മാസങ്ങളോളം അടച്ചിടുകയും ചെയ്തതോടെ തിയറ്റർ വരുമാനവും കുത്തനെ താഴേക്കുപോയി.

ഈ കാലത്ത് റിലീസിനൊരുങ്ങിയ ചിത്രങ്ങളെല്ലാം ഒടിടി വഴിയായിരുന്നു റിലീസിനെത്തിയത്. എന്നാൽ കൊറോണയുടെ അവസ്ഥ മാറിത്തുടങ്ങിയതോടെ തിയറ്ററുകൾക്ക് ഇളവുകൾ അനുവദിക്കാൻ തുടങ്ങി.എങ്കിലും കൊറോണ ഭീതിയിൽ പഴയതുപോലെയുള്ള വലിയൊരൊഴുക്ക് തിയറ്ററിലേക്ക് ഉണ്ടായില്ല.

എന്നാലിപ്പോൾ ഏറെ കാത്തിരിപ്പിനും മാറ്റിവെക്കലുകൾക്കുമൊടുവിൽ മമ്മൂട്ടി നായകനായെത്തിയ സൂപ്പർസ്റ്റാർ ചിത്രം ‘ദി പ്രീസ്റ്റ്’ തിയറ്ററുകളുടെ പഴയ ഓളത്തിലേക്ക് എത്തിച്ചിരിക്കുകയാണ്.

പ്രതീക്ഷിച്ചതിലും വന്‍ വരവേല്‍പ്പാണ് പ്രേക്ഷകരുടെ ഭാഗത്തുനിന്നും ചിത്രത്തിന് ലഭിച്ചുകൊണ്ടിരിക്കുന്നത് . മമ്മുട്ടി ടൈറ്റിലിൽ പറയുന്ന പുരോഹിതനായി വരുന്ന സിനിമയാണ് ദി പ്രീസ്റ്റ് . മമ്മൂട്ടിയും മഞ്ജുവാര്യരും ആദ്യമായി ഒന്നിച്ചഭിനയിക്കുന്ന സിനിമ എന്നതും ദി പ്രീസ്റ്റ് അനൗണ്സ്‌ ചെയ്ത ദിവസം മുതൽ പ്രേക്ഷകർക്കിടയിൽ കൗതുകമുണർത്തി.

പുതുമുഖമായ ജോഫിൻ ടി ചാക്കോ സംവിധാനം ചെയ്തിരിക്കുന്ന ദി പ്രീസ്റ്റിന്റെ ഹൊറർ ത്രില്ലർ ഴോനറിൽ ഉള്ള കഥയും ജോഫിന്റേത് തന്നെയാണ്. വളരെ വ്യത്യസ്തവും സംഭ്രമജനകവുമായി ശ്യാം മേനോനും ദീപു പ്രദീപും ചേർന്നൊരുക്കിയിരിക്കുന്ന തിരക്കഥ ആണ് പ്രീസ്റ്റിന്റെ ഹൈലൈറ്റ്. ദി പ്രീസ്റ്റിനൊപ്പം തമിഴിൽ മാസ്റ്ററും തെലുങ്കിൽ ക്രാക്കും തിയറ്ററുകളെ പഴയ ആവേശത്തിലെത്തിച്ചിട്ടുണ്ട്.

about the priest

More in Malayalam

Trending

Recent

To Top