Malayalam
‘ഞാന്‍ ഇഷ്ടപ്പെടുന്ന രൂപം’; സോഷ്യല്‍ മീഡിയയില്‍ പുത്തന്‍ ചിത്രവുമായി നിവേത തോമസ്
‘ഞാന്‍ ഇഷ്ടപ്പെടുന്ന രൂപം’; സോഷ്യല്‍ മീഡിയയില്‍ പുത്തന്‍ ചിത്രവുമായി നിവേത തോമസ്
Published on
ബാലതാരമായി മലയാള സിനിമാ ലോകത്തെത്തി നടിയായി മാറിയതാരമാണ് നിവേത തോമസ്. മലയാളത്തിന് പുറമേ തമിഴ് അടക്കമുള്ള മറ്റു ഭാഷകളിലും നിവേത അഭിനയിച്ചിട്ടുണ്ട്. സോഷ്യല്‍ മീഡിയയില്‍ സജീവമായ താരം ഇടയ്ക്ക് തന്റെ ഫോട്ടോകള്‍ ഷെയര്‍ ചെയ്യാറുണ്ട്.
ഇപ്പോഴിതാ താരം പങ്കുവെച്ച പുതിയ ഫോട്ടോയാണ് സോഷ്യല്‍ മീഡിയയില്‍ വൈറലാകുന്നത്. നിവേതയുടെ ക്യാപ്ഷനാണ് ഏറെ ശ്രദ്ധേയം.
എന്റെ ഏറ്റവും നല്ലതായി ഞാന്‍ ഇഷ്ടപ്പെടുന്ന രൂപമാണിത്. ജോലിസ്ഥലത്തെ നീണ്ട മണിക്കുറുകള്‍ കഴിഞ്ഞ് രാവിലെയുള്ള മുഖം. ഇതില്‍ സത്യസന്ധത ഉണ്ടെന്നും ഈ കാഴ്ച എന്റെ മുഖത്ത് പുഞ്ചിരി വിടര്‍ത്തുന്നുവെന്നുംനിവേത തോമസ് എഴുതിയിരിക്കുന്നു.
അടുത്തിടെയാണ് തന്റെ നീളന്‍ മുടി മുറിച്ച ഫോട്ടോ നിവേത ഷെയര്‍ ചെയ്തത്. അത് ഏറെ വൈറലായിരുന്നു. വെറുതെ ഒരു ഭാര്യ എന്ന ചിത്രത്തിലൂടെയാണ് നിവേദ വെള്ളിത്തിരയിലെത്തിയത്.
Continue Reading
You may also like...
Related Topics:nivedha thomas, Social Media
