Connect with us

ശരിക്കും ഡൌണ്‍ റ്റു എര്‍ത്ത് ആയ വ്യക്തിത്വമാണ് ധനുഷിന്റേത്; വളരെ അധികം സന്തോഷം തോന്നിയ നിമിഷത്തെ കുറിച്ച് സ്വരൂപ്

Malayalam

ശരിക്കും ഡൌണ്‍ റ്റു എര്‍ത്ത് ആയ വ്യക്തിത്വമാണ് ധനുഷിന്റേത്; വളരെ അധികം സന്തോഷം തോന്നിയ നിമിഷത്തെ കുറിച്ച് സ്വരൂപ്

ശരിക്കും ഡൌണ്‍ റ്റു എര്‍ത്ത് ആയ വ്യക്തിത്വമാണ് ധനുഷിന്റേത്; വളരെ അധികം സന്തോഷം തോന്നിയ നിമിഷത്തെ കുറിച്ച് സ്വരൂപ്

67ാമത് ദേശീയ ചലച്ചിത്ര പുരസ്‌കാരത്തില്‍ മികച്ച നടനുള്ള പുരസ്‌കാരം കരസ്ഥമാക്കിയ ധനുഷിനെ അഭിനന്ദിച്ച് നിരവധി പേരാണ് രംഗത്തെത്തിയത്. എന്നാല്‍ ഇപ്പോഴിതാ ധനുഷിന് അഭിനന്ദനവുമായി എത്തിയിരിക്കുകയാണ് നടന്‍ സ്വരൂപ്. വെട്രിമാരന്‍ സംവിധാനം ചെയ്ത അസുരനിലെ അഭിനയത്തിനാണ് ധനുഷിന് പുരസ്‌കാരം ലഭിച്ചത്.

തൊടരി എന്ന ചിത്രത്തില്‍ ധനുഷിനൊപ്പം സ്വരൂപ് അഭിനയിച്ചിരുന്നു. ആ വിശേഷങ്ങളും പങ്കുവെച്ചു കൊണ്ടായിരുന്നു താരത്തിന്റെ പ്രതികരണം. ധനുഷിന്റെ കൂടെയാണ് അഭിനയിക്കാനുള്ളതെന്നറിഞ്ഞപ്പോള്‍ ശരിക്കും ത്രില്ലടിച്ചിരുന്നു.

എന്നാല്‍ ലൊക്കേഷനില്‍ എത്തിയപ്പോള്‍ എന്റെ കഥാപാത്രം ധനുഷിന്റെ കഥാപാത്രത്തിന്റെ മുഖത്തുനോക്കി എടാ, പോടാ എന്നെല്ലാം വിളിച്ച് അപമാനിക്കണം എന്ന് പറഞ്ഞപ്പോള്‍ ശരിക്കും ഞെട്ടിപോയി.

ധനുഷ്ജിയും അദ്ദേഹത്തിന്റെ ആരാധകരും അതെല്ലാം എങ്ങിനെ ഉള്‍കൊള്ളുമെന്നെല്ലാം ടെന്‍ഷന്റെ വ്യാപ്തികൂട്ടി. എന്നാല്‍ എന്നെ കണ്ടമാത്രയില്‍ ധനുഷ് പേരുംവിവരങ്ങളും എല്ലാം തിരക്കുകയും മലയാളിയാണെന്നറിഞ്ഞപ്പോള്‍ ‘എന്നും നിന്നെ പൂജിക്കാം പൊന്നും പൂവും ചൂടിക്കാം’ എന്ന ഗാനം പാടുകയും എന്നോട് ഒരു ടെന്‍ഷനും വേണ്ട നമുക്ക് ഭംഗിയായി ഈ രംഗം ചിത്രീകരിക്കാം എന്നെല്ലാം ധൈര്യപ്പെടുത്തുകയും ചെയ്തുവെന്നും സ്വരൂപ് പറയുന്നു.

താരജാഡ ഒന്നുമില്ലാതെ തന്നെയുള്ള ധനുഷിന്റെ പെരുമാറ്റം കൊണ്ടു തന്നെ ഇപ്രാവശ്യത്തെ മികച്ച നടനുള്ള പുരസ്‌ക്കാരം അദ്ദേഹത്തെ തേടിയെത്തിയപ്പോള്‍ എനിക്ക് വളരെ അധികം സന്തോഷം തോന്നി.

കാരണം അദ്ദേഹം അതിന് അര്‍ഹന്‍ തന്നെയാണ്. ശരിക്കും ഡൌണ്‍ റ്റു എര്‍ത്ത് ആയ വ്യക്തിത്വമാണ് ധനുഷിന്റേത്. അദ്ദേഹത്തിന്റെ കൂടെ ഇടപഴകിയ ആരും അദ്ദേഹത്തിന്റെ ഉയര്‍ച്ചയില്‍ സന്തോഷിക്കാതിരിക്കില്ല എന്നും സ്വരൂപ് പറഞ്ഞു.

More in Malayalam

Trending

Recent

To Top