പള്ളികളില്‍ എന്നു മുതലാണ് പാട്ട് പാടുന്നത് അനുവദിച്ച് തുടങ്ങിയത്; ചര്‍ച്ചയ്ക്ക് വഴിവെച്ച് പ്രിയങ്കയുടെ വാക്കുകള്‍
ഇന്ത്യയിലെ മതങ്ങളിലെ വൈവിധ്യത്തെ കുറിച്ചും കുട്ടിക്കാലം മുതല്‍ വിവിധ മതങ്ങളെ പരിചയപ്പെടാന്‍ സാധിച്ചതിനെ കുറിച്ചും പറഞ്ഞ് പ്രിയങ്ക ചോപ്ര എത്തിയിരുന്നു. എന്നാല്‍ ഇപ്പോഴിതാ പ്രിയങ്കയുടെ വാക്കുകളാണ് ചര്‍ച്ചയാകുന്നത്. പ്രശസ്ത ഇന്റര്വ്യൂവര് ഒപ്രാ വിന്‍ഫ്രിയുമായി നടത്തിയ അഭിമുഖത്തിലായിരുന്നു ഇതേ പറ്റി പ്രിയങ്ക പറഞ്ഞത്.
തനിക്ക് ഇസ്ലാം മതത്തെ പറ്റി അറിയാമെന്നും തന്റെ അച്ഛന് മുസ്ലിം പള്ളികളില്‍ പാടാന്‍ പോകാറുണ്ടായിരുന്നുവെന്നും പ്രിയങ്ക പറഞ്ഞിരുന്നു. ഈ പ്രസ്താവനയ്ക്ക് പിന്നാലെയാണ് ട്വിറ്ററില്‍ പ്രിയങ്കയെ അപഹസിച്ച് നിരവധി പേര് രംഗത്തെത്തയത്.
അച്ഛന് ഇസ്ലാം പള്ളികളുമായി ബന്ധമുണ്ടെന്ന് കരുതി ആ മതത്തെപ്പറ്റി എല്ലാമറിയാമെന്ന് പ്രിയങ്കയ്ക്ക് എങ്ങനെ പറയാനാകുമെന്ന് നിരവധി പേര് ട്വീറ്റിലൂടെ ചോദിച്ചു.
അതേസമയം പള്ളികളില്‍ എന്നുമുതലാണ് പാട്ട് പാടുന്നത് അനുവദിച്ച് തുടങ്ങിയതെന്നും ചിലര്‍ ചോദിക്കുന്നുണ്ട്. ക്രിസ്മസ് കാലത്ത് ക്രിസ്മസ് ട്രീ വെയ്ക്കുന്നതു കൊണ്ട് ക്രിസ്തുമതത്തെപ്പറ്റി എല്ലാ കാര്യങ്ങളും അറിയാം, എന്നായിരുന്നു ഒരാള്‍ കമന്റ് ചെയ്തത്.
പ്രിയങ്കയുടെ ചിത്രത്തോടൊപ്പം ഇസ്ലാം മതത്തെപ്പറ്റി പ്രിയങ്ക പറഞ്ഞതുള്‍പ്പെടെ ചേര്‍ത്തായിരുന്നു ട്രോളുകള്‍ പ്രത്യക്ഷപ്പെട്ടത്. ‘ഞാന്‍ ജൂദായ് സിനിമ കണ്ടു. ജൂത മതത്തെപ്പറ്റി എല്ലാം എനിക്കറിയാം’, എന്നായിരുന്നു ഒരാള്‍ ട്വീറ്റ് ചെയ്തത്.
