Connect with us

പുത്തന്‍ ഫോട്ടോഷൂട്ട് ചിത്രങ്ങളുമായി അമല പോള്‍; സോഷ്യല്‍ മീഡിയയില്‍ വൈറലായി ചിത്രങ്ങള്‍

Malayalam

പുത്തന്‍ ഫോട്ടോഷൂട്ട് ചിത്രങ്ങളുമായി അമല പോള്‍; സോഷ്യല്‍ മീഡിയയില്‍ വൈറലായി ചിത്രങ്ങള്‍

പുത്തന്‍ ഫോട്ടോഷൂട്ട് ചിത്രങ്ങളുമായി അമല പോള്‍; സോഷ്യല്‍ മീഡിയയില്‍ വൈറലായി ചിത്രങ്ങള്‍

ഏറെ ആരാധകരുള്ള മലയാള താരമാണ് അമല പോള്‍. മലയാള സിനിമയില്‍ ഇപ്പോള്‍ അത്ര സജീവമല്ലെങ്കിലും മറ്റ് ഭാഷകളില്‍ സജീവ സാന്നിധ്യമാണ് അമല. സോഷ്യല്‍ മീഡിയയില്‍ ഇടയ്ക്കിടെ വിശേഷങ്ഹള്‍ പങ്കുവെച്ച് എത്താറുള്ള താരം ഇപ്പോള്‍ പങ്കിട്ട ചിത്രമാണ് ഏറെ ശ്രദ്ധയാകര്‍ഷിക്കുന്നത്.

അതീവ ഗ്ലാമറസ് ലുക്കിലാണ് താരം ഫോട്ടോയ്ക്ക് പോസ് ചെയ്തിരിക്കുന്നത്. മികച്ച പ്രതികരണങ്ങള്‍ നേടിയ ഫോട്ടോഷൂട്ട് സോഷ്യല്‍മീഡിയ ഏറ്റെടുത്തിട്ടുണ്ട്.

മോഡലിംഗില്‍ നിന്നാണ് അമയ സിനിമയിലേയ്ക്ക് എത്തുന്നത്. ലാല്‍ജോസ് സംവിധാനം ചെയ്ത നീലത്താമര എന്ന ചിത്രത്തില്‍ അഭിനയിച്ചു എങ്കിലും ശ്രദ്ധിക്കപ്പെട്ടിരുന്നില്ല.

2010ല്‍ അഭിനയിച്ച സിന്ധു സമവേലി എന്ന വിവാദ ചിത്രം അമലയ്ക്ക് പ്രേക്ഷകശ്രദ്ധ നേടിക്കൊടുത്തു. ഇതേ വര്‍ഷം തന്നെ അഭിനയിച്ച മൈന എന്ന തമിഴ് ചിത്രവും ശ്രദ്ധിക്കപ്പെട്ടു. മൈനയിലൂടെ പുരസ്‌കാരത്തിനും അര്‍ഹയായി.

ഇത് നമ്മുടെ കഥ, റണ്‍ ബേബി റണ്‍, ഒരു ഇന്ത്യന്‍ പ്രണയകഥ, ഇയ്യോബിന്റെ പുസ്തകം, മിലി, ലൈലാ ഓ ലൈലാ, രണ്ടു പെണ്‍കുട്ടികള്‍, ഷാജഹാനും പരീക്കുട്ടിയും എന്നിവയാണ് താരം അഭിനയിച്ച മറ്റ് മലയാള സിനിമകള്‍.

More in Malayalam

Trending