Malayalam
എന്‍ജോയ് എന്‍ജാമി… പുതിയ കവര്‍ വേര്‍ഷനുമായി ഗായിക ശിഖ പ്രഭാകരന്‍; കമന്റുമായി ആരാധകര്‍
എന്‍ജോയ് എന്‍ജാമി… പുതിയ കവര്‍ വേര്‍ഷനുമായി ഗായിക ശിഖ പ്രഭാകരന്‍; കമന്റുമായി ആരാധകര്‍
കുറച്ച് നാളുകളായി സോഷ്യല്‍ മീഡിയയില്‍ തരംഗം സൃഷ്ടിക്കുകയാണ് എന്‍ജോയ് എന്‍ജാമി എന്ന ഗാനം. റാപ്പ് ഗായകന്‍ തെരുക്കുറല്‍ അറിവിന്റെ വരികള്‍ ഗായിക ദീയും അറിവും ചേര്‍ന്ന് ആലപിച്ച എന്‍ജോയ് എന്‍ജാമി വലിയ പ്രേക്ഷക പ്രശംസ ഏറ്റുവാങ്ങുകയാണ്. കുറച്ച് നാളുകള്‍ക്കുള്ളില്‍ തന്നെ ലോകമെമ്പാടും ഏറ്റെടുത്തിരിക്കുകയാണ് ഈ ഗാനം.
എന്‍ജോയ് എന്‍ജാമിക്ക് ചുവടുവെച്ചും വ്യത്യസ്തമായ വീഡിയോകള്‍ ചെയ്തും പാടിയും നിരവധി പേര്‍ സോഷയ്ല്‍ മീഡിയയില്‍ എത്താറുണ്ട്. ഇപ്പോഴിതാ ഗായികയായ ശിഖ പ്രഭാകരന്‍ ചെയ്തിരിക്കുന്ന കവര്‍ വേര്‍ഷനും വൈറലായിരിക്കുകയാണ്.
എന്‍ജോയ് എന്‍ജാമിയില്‍ ഗായിക ദീ പാടിയ ഭാഗങ്ങളാണ് ശിഖ പുതിയ വീഡിയോയില്‍ പുനരാവിഷ്‌കരിച്ചിരിക്കുന്നത്. നിരവധി പേരാണ് ശിഖയെ അഭിനന്ദിച്ച് വീഡിയോക്ക് കമന്റ് ചെയ്തിരിക്കുന്നത്.
സംഗീത സംവിധായകന്‍ സന്തോഷ് നാരായണന്‍ പ്രൊഡ്യൂസ് ചെയ്ത എന്‍ജോയ് എന്‍ജാമിയില്‍ നാടന്‍പാട്ടിന്റെ സൗന്ദര്യമുള്ള വരികള്‍ റാപ്പ് രൂപത്തില്‍ ആലപിച്ചതിനൊപ്പം കണ്ണഞ്ചിപ്പിക്കുന്ന ദൃശ്യാവിഷ്‌ക്കാരവും ആണ്.
നേരത്തേ നടന്‍ ദുല്‍ഖര്‍ സല്‍മാന്‍ ഗാനത്തെക്കുറിച്ച് ഫേസ്ബുക്കില്‍ എഴുതിയ വരികള്‍ ചര്‍ച്ചയായിരുന്നു. ഇതിഹാസതുല്യമായ ട്രാക്കും അതിശയിപ്പിക്കുന്ന വീഡിയോയുമാണ് എന്നാണ് ഗാനത്തെക്കുറിച്ച് ദുല്‍ഖര്‍ കുറിച്ചത്.
കുറച്ച് ദിവസങ്ങളായി താന്‍ എന്‍ജോയ് എന്‍ജ്ജാമി കണ്ടു കൊണ്ടിരിക്കുകയാണെന്നും ഇപ്പോഴും താന്‍ പുതിയ ശബ്ദങ്ങള്‍ ആ പാട്ടില്‍ നിന്നും തിരിച്ചറിഞ്ഞു കൊണ്ടിരിക്കുകയാണെന്നും ദുല്‍ഖര്‍ പറഞ്ഞിരുന്നു.
