Connect with us

മീനാക്ഷിയുടെ സിനിമാപ്രവേശം! ആരാധകരെ ഞെട്ടിച്ച് കൊണ്ട് ഉറ്റ സുഹൃത്തായ നമിതയുടെ മറുപടി

Malayalam

മീനാക്ഷിയുടെ സിനിമാപ്രവേശം! ആരാധകരെ ഞെട്ടിച്ച് കൊണ്ട് ഉറ്റ സുഹൃത്തായ നമിതയുടെ മറുപടി

മീനാക്ഷിയുടെ സിനിമാപ്രവേശം! ആരാധകരെ ഞെട്ടിച്ച് കൊണ്ട് ഉറ്റ സുഹൃത്തായ നമിതയുടെ മറുപടി

ബാലതാരമായി മിനിസ്ക്രീനിലെത്തി പിന്നീട് വെള്ളിത്തിരയുടെ നായികയായി മാറിയ നടിയാണ് നമിത പ്രമോദ്. തെന്നിന്ത്യയിൽ വളരെ ചുരുങ്ങിയ സമയം കൊണ്ട് ശ്രദ്ധ പിടിച്ചു പറ്റിയ നമിതയ്ക്ക് സോഷ്യൽ മീഡിയയിലും ആരാധകർ ഏറെയാണ്. തൻ്റെ പുതിയ വിശേഷങ്ങളും ചിത്രങ്ങളുമൊക്കെ ആരാധകരുമായി നമിത എപ്പോഴും പങ്കുവെക്കാറുമുണ്ട്.

ദിലീപിന്റെ മകളായ മീനാക്ഷി ദിലീപിന്റെ അടുത്ത സുഹൃത്ത് കൂടിയാണ് നമിത പ്രമോദ്. മീനൂട്ടിയെക്കുറിച്ച് വാചാലയായി നമിത എത്താറുണ്ട്. അടുത്തിടെ നാദിർഷയുടെ മകൾ ആയിഷയുടെ വിവാഹ ചടങ്ങിൽ ഇരുവരും ഒരുമിച്ച് പങ്കെടുത്തിരുന്നു.

ആയിഷയുടെ ഉറ്റ ചങ്ങാതിമാരാണ് ഇവർ. ആയിഷയുടെ വിവാഹത്തിന് നമിതയും മീനാക്ഷിയും ഒന്നിച്ച് നൃത്തം ചെയ്തതും ഏറെ ശ്രദ്ധിക്കപ്പെട്ടിരുന്നു.

ഇപ്പോളിതാ മീനാക്ഷിയെക്കുറി നമിത പ്രമോദ് പറഞ്ഞ കാര്യങ്ങൾ സോഷ്യൽ മീഡിയയിൽ വൈറലാകുന്നു. ബി​ഗ് ബോസ് 3യിലെ മത്സരാർത്ഥി സായി വിഷ്ണുവാണ് നമിതയെ അഭിമുഖം നടത്തിയത്

മീനാക്ഷിയോട് തിരക്കിയെന്ന് പറയാമോ എന്ന് സായി നമിതയോട് ചോദിക്കുന്നു. ഇതിന് ഉറപ്പായും താൻ പറയാല്ലോ എന്നായിരുന്നു നമിത മറുപടി നൽകിയത്.

എങ്ങനെയാണ് മീനാക്ഷിയുമായുള്ള സൗഹൃദമെന്നുള്ള ചോദ്യത്തിന് തന്റെ സഹോദരിയെപോലെ എന്റെ ഹൃദയത്തോട് ചേർന്നുനിൽക്കുന്ന ഒരാൾ ആണ് മീനാക്ഷിയെന്നും, എനിക്ക് എന്നെ അറിയാവുന്ന പോലെ അവൾക്ക് എന്നെ അറിയാം. അത്രക്കും അഗാധമായി തന്നെ അവൾക്ക് എന്നെ അറിയാമെന്നും നമിത പറയുന്നു.

മീനാക്ഷിയുടെ സിനിമാ പ്രവേശനത്തെ കുറിച്ചും സായ് ചോദിക്കുന്നുണ്ട്. ഇപ്പോഴെങ്ങാനും സിനിമയിലേക്ക് വരുമോ എന്നായിരുന്നു ചോദ്യം. അവളുടെ അച്ഛനോട് ചോദിക്കണം എന്നായിരുന്നു നമിതയുടെ മറുപടി. സായി വിഷ്ണുവിന്റെ അവതരണ ശൈലിയെ കുറിച്ചാണ് ഇപ്പോൾ അധികം കമന്റുകളും വരുന്നത്. മനോഹരമായിട്ടാണ് സായ് ചോദ്യങ്ങൾ ചോദിച്ചത്.

More in Malayalam

Trending

Recent

To Top