News
മകളെ കയ്യിലെടുത്ത് കോഹ്ലിയ്ക്കൊപ്പം അനുഷ്ക; സോഷ്യല്‍ മീഡിയയില്‍ വൈറലായി ചിത്രങ്ങള്‍
മകളെ കയ്യിലെടുത്ത് കോഹ്ലിയ്ക്കൊപ്പം അനുഷ്ക; സോഷ്യല്‍ മീഡിയയില്‍ വൈറലായി ചിത്രങ്ങള്‍
ആരാധകരേറെയുള്ള താരദമ്പതിമാരാണ് വിരാട് കോഹ്ലിയും അനുഷ്ക ശര്‍മയും. ഇക്കഴിഞ്ഞ് ജനുവരിയിലായിരുന്നു ഇരുവര്‍ക്കും പെണ്‍കുഞ്ഞ് ജനിച്ചത്. വാമിക എന്നണ് കുഞ്ഞിന്റെ പേര്. സോഷ്യല്‍ മീഡിയയില്‍ സജീവമായ ഇരുവരും വിശേഷങ്ങള്‍ പങ്കുവെയ്ക്കാറുണ്ട്.
ഞായറാഴ്ച വൈകുന്നേരം അഹമ്മദാബാദിലെ എയര്‍പോര്‍ട്ടില്‍ എത്തിയ ഇവരുടെ ചിത്രമാണ് ഇപ്പോള്‍ വൈറലായിരിക്കുന്നത്. ഞായറാഴ്ച നടന്ന ഇന്ത്യ-ഇംഗ്ലണ്ട് മത്സരം കാണാനാണ് അനുഷ്കയും മകള്‍ വാമികയും കോഹ്ലിക്കൊപ്പം പോയത്.
അഹമ്മദാബാദിലെ നരേന്ദ്ര മോദി ക്രിക്കറ്റ് സ്റ്റേഡിയത്തില്‍ നടന്ന മത്സരത്തില്‍ ഇന്ത്യ ജയിച്ചിരുന്നു. നാളുകള്‍ നീണ്ടു നിന്ന പ്രണയത്തിനൊടുവിലായിരുന്നു ഇരുവരും വിവാഹിതരാകുന്നത്.
ഇറ്റലിയില്‍വെച്ച് അടുത്ത ബന്ധുക്കളും സുഹൃത്തുക്കളും മാത്രം പങ്കെടുത്തായിരുന്നു വിവാഹം. വിവാഹം ബന്ധുക്കള്‍ മാത്രം പങ്കെടുത്ത ചടങ്ങായിരുന്നുവെങ്കിലും അതിന് പിന്നാലെ വിവാഹ വിരുന്ന് ഇരുവരും സംഘടിപ്പിച്ചു.
ഇതില്‍ പ്രധാനമന്ത്രി നരേന്ദ്ര മോദിയടക്കം നിരവധി പ്രമുഖര്‍ പങ്കെടുത്തിരുന്നു. അതേ സമയം മുംബൈയിലെ വോര്‍ളിയില്‍ 34 കോടി രൂപ മൂല്യമുള്ള ലക്ഷ്വറി അപ്പാര്‍ട്മെന്റ് ഇവര്‍ സ്വന്തമാക്കിയിരുന്നു.
ആധുനിക രീതിയില്‍ ഇന്റീരിയര്‍ ചെയ്ത് മനോഹരമാക്കിയ ഫ്ളാറ്റിന്റെ അകത്തളങ്ങളുടെ ചിത്രങ്ങള്‍ സമൂഹമാധ്യമങ്ങളില്‍ പ്രചരിച്ചിരുന്നു.ഫ്ളാറ്റിന്റെ 35ാം നിലയിലാണ് ഇരുവരും താമസിക്കുന്നത്.
എന്നാല്‍ വീടിനുള്ളില്‍ മനോഹരമായ പൂന്തോട്ടം ഒരുക്കിയിട്ടുണ്ട് ദമ്പതികള്‍. പൂന്തോട്ടത്തില്‍ സമയം ചെലവഴിക്കുന്നതിന്റെ ചിത്രങ്ങള്‍ ഇന്‍സ്റ്റഗ്രാം വഴി ഇരുവരും പങ്കുവച്ചിരുന്നു.
