Malayalam
ഡയമണ്ട് നെക്ലെയ്‌സിലെ ആ വേഷം ഒരുക്കിയത് തന്നെ പ്രചോദനമാക്കി; തുറന്ന് പറഞ്ഞ് മംമ്ത മോഹന്‍ ദാസ്
ഡയമണ്ട് നെക്ലെയ്‌സിലെ ആ വേഷം ഒരുക്കിയത് തന്നെ പ്രചോദനമാക്കി; തുറന്ന് പറഞ്ഞ് മംമ്ത മോഹന്‍ ദാസ്
മലയാളി പ്രേക്ഷകരില്‍ ഏറെ ശ്രദ്ധിക്കപ്പെട്ട ചിത്രങ്ങളില്‍ ഒന്നായിരുന്നു ഡയമണ്ട് നെക്ലെയ്‌സ്. അതില്‍ ഏറ്റവും പ്രധാനപ്പെട്ട അമ്മു വേഷം കൈകാര്യം ചെയ്തത് സംവൃതയായിരുന്നു.
എന്നാല്‍ ഇപ്പോഴിതാ തന്റെ അഭിമുഖം കണ്ട് പ്രചോദിതനായാണ് ലാല്‍ജോസ് ഡയമണ്ട് നെക്ലെയ്സിലെ അമ്മു എന്ന കഥാപാത്രത്തെ ഒരുക്കിയതെന്ന് തുറന്നു പറഞ്ഞിരിക്കുകയാണ് നടി മംമ്ത മോഹന്‍ദാസ്.
തന്നെയും ഏറ്റവും കൂടുതല്‍ പ്രചോദിപ്പിച്ച കഥാപാത്രമാണ് അതെന്നും മംമ്ത പറയുന്നു. അതേസമയം ലാല്‍ജോസും മംമ്ത മോഹന്‍ദാസും ഒന്നിക്കുന്ന ചിത്രം മ്യാവൂവിന്റെ ചിത്രീകരണം പുരോഗമിച്ചുകൊണ്ടിരിക്കുകയാണ്.
റാസല്‍ഖൈമയില്‍ താമസിക്കുന്ന മുസ്ലിം കുടുംബത്തിന്റെ 16 വര്‍ഷത്തെ കഥയാണ് മ്യാവൂവെന്നും ഒപ്പം ചിരിക്കാനും ചിന്തിക്കാനുമുള്ള സിനിമയാണ് അതെന്നും നടി പറഞ്ഞു.
യു.എ.ഇയില്‍ സ്ഥിരതാമസക്കാരിയാവാനാണ് താന്‍ ആഗ്രഹിക്കുന്നതെന്നും അവിടേക്ക് താമസം മാറിയതിന് ശേഷം അഭിനയത്തിനൊപ്പം തന്നെ സംഗീതത്തെപ്പറ്റിയും ഗൗരവമായി ചിന്തിക്കുമെന്ന് മംമ്ത കൂട്ടിച്ചേര്‍ത്തു.
