Malayalam
കീര്‍ത്തിയെ പ്രലോഭിപ്പിച്ച് നിധിന്, ‘ചീറ്റിങ് ഡേ’ എന്ന് കീര്‍ത്തി; വൈറലായി വീഡിയോ
കീര്‍ത്തിയെ പ്രലോഭിപ്പിച്ച് നിധിന്, ‘ചീറ്റിങ് ഡേ’ എന്ന് കീര്‍ത്തി; വൈറലായി വീഡിയോ
ഏറെ ആരാധകരുള്ള നടിയാണ് കീര്‍ത്തി സുരേഷ്. തമിഴിലും തെലുങ്കിലും മലയാളത്തിലുമായി തിളങ്ങി നില്‍ക്കുകയാണ് നടി. മലയാളികളുടെ പ്രിയ നടി മേനകയുടെയും നിര്‍മ്മാതാവ് സുരേഷ് കുമാറിന്റെയും മകളായ കീര്‍ത്തിയ്ക്ക് സിനിമാ മേഖലയില്‍ തന്റെതായ ഒരിടം സ്വന്തമാക്കാന്‍ വളരെ കാലതാമസമൊന്നും വേണ്ടി വന്നില്ല. മികച്ച നടിക്കുള്ള ദേശീയ പുരസ്കാരം അടക്കം നേടി കഴിഞ്ഞു.
ഇപ്പോഴിതാ കീര്‍ത്തി സുരേഷും സഹതരമായ നിധിനുമായുള്ള ഒരു വീഡിയോയാണ് സോഷ്യല്‍ മീഡിയകളില്‍ വൈറല്‍ ആകുന്നത്. ഇരുവരും ഭക്ഷണം കഴിക്കുന്നതിനിടെ നിധിന് തനിക്ക് ലഭിച്ച പിസ്സ കീര്‍ത്തിയെ കഴിക്കാനായി പ്രലോഭിപ്പിക്കുകയാണ്.
നല്ല രുചി എന്നൊക്കെ പറഞ്ഞാണ് നിധിന് പിസ്സ കഴിക്കുന്നത്. ഇടയ്ക്ക് കീര്‍ത്തിക്ക് നേരെ പിസ്സ നിധിന് നീട്ടുകയും ചെയ്യുന്നു. ഈ സമയം കീര്‍ത്തിയുടെ കൈയ്യില്‍ പഴങ്ങള്‍ നിറച്ച ഒരു പാത്രമാണ് ഉണ്ടായിരുന്നത്. ആദ്യമൊക്കെ നിധിനെ ദേഷ്യത്തോടെ നോക്കുന്ന കീര്‍ത്തി ഒടുവില്‍ പിസ്സ കഴിക്കുകയാണ്.
‘ചില സമയത്ത് നിങ്ങള്‍ക്ക് ചില ഭക്ഷണങ്ങള്‍ ഒഴിവാക്കാന്‍ ഒരു വഴിയും ഉണ്ടാവില്ല.’ എന്ന ക്യാപ്ഷനോടെയാണ് കീര്‍ത്തി വീഡിയോ പങ്കുവച്ചിരിക്കുന്നത്. ഇത്തവണ മാത്രമല്ല താന്‍ ഡയറ്റില്‍ ‘ചീറ്റിങ് ഡേ’ ആഘോഷിക്കുന്നതെന്ന് കീര്‍ത്തി സമ്മതിക്കുന്നുണ്ട്. ‘ഞായറാഴ്ച ചീറ്റ് ഡേ’യാണ്, വെള്ളിയാഴ്ചയും.’ താരം ഇന്‍സ്റ്റഗ്രാമില്‍ കുറിച്ചു. ഇതിനോടകം പത്തുലക്ഷത്തിലധികം പേരാണ് വീഡിയോ കണ്ടിരിക്കുന്നത്.
