Connect with us

ആദ്യമായി സില്‍ക്ക് സ്മിതയെ കണ്ടപ്പോള്‍ വല്ലാത്ത ബഹുമാനവും ഇഷ്ടവും തോന്നി; കാരണം പറഞ്ഞ് വിന്ദുജ മേമോന്‍

Malayalam

ആദ്യമായി സില്‍ക്ക് സ്മിതയെ കണ്ടപ്പോള്‍ വല്ലാത്ത ബഹുമാനവും ഇഷ്ടവും തോന്നി; കാരണം പറഞ്ഞ് വിന്ദുജ മേമോന്‍

ആദ്യമായി സില്‍ക്ക് സ്മിതയെ കണ്ടപ്പോള്‍ വല്ലാത്ത ബഹുമാനവും ഇഷ്ടവും തോന്നി; കാരണം പറഞ്ഞ് വിന്ദുജ മേമോന്‍

ഒരുകാലത്ത് സിനിമാ ലോകത്ത് നിറഞ്ഞു നിന്ന സില്‍ക്ക് സ്മിതയെ ആദ്യമായി കണ്ട അനുഭവം പറഞ്ഞ് നടി വിന്ദുജ മേനോന്‍. ഒരിക്കല്‍ മാത്രമേ സില്‍ക്ക് സ്മിതയെ നേരിട്ട് കണ്ടിട്ടുള്ളൂ എങ്കിലും എപ്പോഴും ബഹുമാനം തോന്നുന്ന നിമിഷമായിരുന്നു അതെന്നും വിന്ദുജ പറയുന്നു.

ഒരു അഭിമുഖത്തില്‍ സംസാരിയ്ക്കവെ ആയിരുന്നു സ്മിതയെ കുറിച്ച് വിന്ദുജ വാചാലയായത്. താന്‍ ബഹുമാനിയ്ക്കുന്ന ചില വ്യക്തിത്വങ്ങളെ കുറിച്ച് സംസാരിക്കവെ ഏറ്റവും ആദ്യം പറഞ്ഞ പേര് സില്‍ക് സ്മിതയുടേതായിരുന്നു.

ഒരേ ഒരു തവണ മാത്രമേ ഞാന്‍ സില്‍ക് സ്മിതയെ നേരിട്ട് കണ്ടിട്ടുള്ളൂ. മദ്രാസ് എയര്‍പോര്‍ട്ടില്‍ വച്ചായിരുന്നു ആ കൂടക്കാഴ്ച. സില്‍ക് സ്മിത എന്ന് കേട്ടാല്‍ പലര്‍ക്കും ഓര്‍മ വരുന്നത് അവര്‍ അഭിനയിച്ച സിനിമകളിലെ കഥാപാത്രങ്ങളായാണ്.

എന്നാല്‍ അന്ന് ഞാന്‍ അവിടെ കണ്ടത് അതി മനോഹരമായി വേഷം ധരിച്ച സ്ത്രീയെയാണ്. ടിക്കറ്റ് കൗണ്ടറിന്റെ അടുത്തോ മറ്റോ അവര്‍ ക്യൂ നില്‍ക്കുകയാണ്. എനിയ്ക്ക് ശരിയ്ക്കും വല്ലാത്ത ബഹുമാനം തോന്നി.

അക്കാലത്ത് അവരില്ലാത്ത സിനിമകളില്ല. അത്രയേറെ വലിയ പ്രശസ്തിയില്‍ നില്‍ക്കുമ്പോഴും സാധാരണക്കാരിലൊരാളായി വളരെ അധികം എളിമയോടെ സില്‍ക് സ്മിതയെ ക്യൂ വില്‍ കണ്ടപ്പോള്‍ എനിക്കവരോട് ഭയങ്കര ഇഷ്ടം തോന്നി.

പൊതുവെ ഞാന്‍ ആരോടും അങ്ങോട്ട് പോയി സംസാരിക്കാറില്ല. വലിയ വലിയ ആള്‍ക്കാരൊക്കെ നമ്മളോട് മിണ്ടുമോ ജാഡ കാണിയ്ക്കുമോ എന്നൊക്കെ ചിന്തിച്ച് മാറി നില്‍ക്കും. അവര്‍ക്ക് എന്നെ അറിയത്തേയില്ല. പക്ഷെ എത്രമാത്രം എളിമയോടെയാണ് അവര്‍ എന്നോട് സംസാരിച്ചത് എന്നും വിന്ദുജ കൂട്ടിച്ചേര്‍ത്തു.

Continue Reading

More in Malayalam

Trending

Recent

To Top