Malayalam
കുടുംബത്തിനെതിരെ സൈബര്‍ അറ്റാക്ക് വന്നതിന് ശേഷം ഫോളോവേഴ്‌സ് കൂടി, സത്യസന്ധത തെളിഞ്ഞു
കുടുംബത്തിനെതിരെ സൈബര്‍ അറ്റാക്ക് വന്നതിന് ശേഷം ഫോളോവേഴ്‌സ് കൂടി, സത്യസന്ധത തെളിഞ്ഞു
തന്റെ കുടുംബത്തിനെതിരെ ഉണ്ടായ സൈബര്‍ ആക്രമണങ്ങള്‍ സത്യസന്ധത തെളിയിക്കാനാണ് കാരണമായതെന്ന് നടന്‍ കൃഷ്ണകുമാര്‍. രാഷ്ട്രീയ നിലപാടിന്റെ പേരില്‍ സോഷ്യല്‍ മീഡിയയില്‍ വ്യക്തിഹത്യയുള്‍പ്പെടെ നടന്നപ്പോള്‍ തനിക്ക് ഒരു തരത്തില്‍ അത് ഉപകാരപ്പെടുകയാണ് ചെയ്തതെന്ന് നടന്‍. ഒരു അഭിമുഖത്തിലായിരുന്നു താരം ഇതേകുറിച്ച് പറഞ്ഞത്.
എനിക്ക് സോഷ്യല്‍ മീഡിയയില്‍ അധികം ഫോളോവേഴ്സ് ഒന്നും ഉണ്ടായിരുന്നില്ല. എന്നാല്‍ സൈബര്‍ അറ്റാക്ക് കഴിഞ്ഞതോടെ ഒരു മില്ല്യണ്‍ രണ്ട് മില്ല്യണ്‍ ഫോളോവേഴ്സിലേക്ക് ഉയര്‍ന്നു. സത്യസന്ധമായ വഴിയിലൂടെ പോവുകയാണെങ്കില്‍ നമുക്കെതിരെ ആരോപണം വന്നാല്‍ അത് ഗുണമെ ചെയ്യുകയുള്ളു എന്ന് മനസ്സിലായി.
എനിക്കാരോടും ദേഷ്യമില്ല. എല്ലാവരോടും ക്ഷമിച്ചാണ് മുന്നോട്ട് പോകുന്നത്. മാതൃഭൂമിയുമായുള്ള അഭിമുഖത്തില്‍ അദ്ദേഹം പറഞ്ഞു. നിയമസഭാ തിരഞ്ഞെടുപ്പില്‍ തിരുവനന്തപുരത്ത് ബിജെപി സ്ഥാനാര്‍ത്ഥിയായി മത്സരിക്കുകയാണ് നടന്‍ കൃഷ്ണകുമാര്‍.
