Malayalam
പ്രിയ നടിമാരെല്ലാം ഒറ്റ ക്ലിക്കിൽ ; വൈറലായി പിക്‌നിക്ക് മൂഡ് ചിത്രങ്ങൾ
പ്രിയ നടിമാരെല്ലാം ഒറ്റ ക്ലിക്കിൽ ; വൈറലായി പിക്‌നിക്ക് മൂഡ് ചിത്രങ്ങൾ
മലയാള സിനിമയിലെ ഉശിരുള്ള ഒരുപിടി നായികമാരാണ് പൂർണിമ ഇന്ദ്രജിത്തും ഗീതു മോഹൻദാസും റിമ കല്ലിങ്കലും പാർവ്വതിയും. സിനിമയ്ക്ക് അകത്തും പുറത്തും അടുത്ത സുഹൃദ് ബന്ധം കാത്തുസൂക്ഷിക്കുന്നവർ കൂടിയാണ് ഇവർ . നിലപാടുകൾ കൊണ്ടും വ്യക്തിത്വം കൊണ്ടും മലയാള സിനിമയിൽ നായികമാർക്ക് ഒരു ഇടം നേടിക്കൊടുക്കാൻ സാധിച്ചതും ഈ കൂട്ടുകെട്ടോടെയാണ്.
മലയാളികൾക്കും ഏറെ പ്രിയങ്കരികളായിട്ടുള്ള ഇവരെല്ലാവരും കൂടി ഒത്തുകൂടിയിട്ടുള്ള ചിത്രമാണ് ഇപ്പോൾ സോഷ്യൽ മീഡിയയിൽ തരംഗമാകുന്നത് . ആർട്ടിസ്റ്റിക് ഡയറക്ടറായ സ്മൃതി കിരൺ കൊച്ചിയിൽ എത്തിയതിന്റെ ഭാഗമായിട്ടാണ് ഇവർ നാല് പേരും ഒത്തുകൂടിയത്.
കളിചിരികളും തമാശകളും ഒക്കെയായി കൂടിച്ചേരൽ മറക്കാൻ പറ്റാത്ത ദിവസമാക്കി മാറ്റിയെന്ന് പുറത്തുവന്ന ഫൊട്ടോകളിൽനിന്നും വ്യക്തമാണ്. ഏതോ റിസോർട്ടിലാണ് സുഹൃത്തുക്കൾ ഒത്തുചേർന്നതെന്നാണ് ചിത്രങ്ങളിൽനിന്നും മനസിലാവുന്നത്.
ഗീതു മോഹൻദാസും പൂർണിമ ഇന്ദ്രജിത്തും തമ്മിൽ വർഷങ്ങളായുളള സുഹൃദ് ബന്ധമാണ്. ഇരുവരുടെയും കുടുംബങ്ങൾക്കിടയിലും ആ സൗഹൃദമുണ്ട്. ഗീതുവുമായുള്ള സൗഹൃദത്തെ കുറിച്ച് മുൻപും പലതവണ പൂർണിമ സമൂഹമാധ്യമങ്ങളിൽ പറഞ്ഞിട്ടുണ്ട്.
റിമ കല്ലിങ്കലും പാർവ്വതിയും തമ്മിലും അടുത്ത സൗഹൃദം സോഷ്യൽ മീഡിയയിൽ വരെ ചർച്ചയായിട്ടുള്ളതാണ്. രണ്ടാളും ഒരേ വൈബ് ആണെന്ന് ആരാധകർ പലരും പറഞ്ഞിട്ടുമുണ്ട്. ഒരേ ആശയങ്ങളും അഭിപ്രായങ്ങളും പങ്കുവയ്ക്കുന്നവർ, അഭിപ്രായ വ്യത്യാസങ്ങളെ ബഹുമാനിക്കുന്നവർ .
വൈറസ് എന്ന ചിത്രത്തിലാണ് ഇരുവരും ഒന്നിച്ച് അവസാനമായി അഭിനയിച്ചത്. തങ്ങളുടെ ജീവിതത്തിലെ രസകരമായ നിമിഷങ്ങളും യാത്രകളും വിശേഷങ്ങളുമൊക്കെ ഇരുവരും സോഷ്യൽ മീഡിയയിൽ പങ്കുവയ്ക്കാറുണ്ട്. ജീവിതത്തിൽ ഒരുപാട് യാത്ര ചെയ്യാൻ ഇഷ്ടപ്പെടുന്ന താരങ്ങളാണ് പാർവ്വതിയും റിമയും.
about rima kallingal