Connect with us

ജയിലിലും സ്വസ്ഥയില്ല ; സൂര്യയെ മാനസികമായി തകർക്കാൻ ഫിറോസ് ഖാൻ !

Malayalam

ജയിലിലും സ്വസ്ഥയില്ല ; സൂര്യയെ മാനസികമായി തകർക്കാൻ ഫിറോസ് ഖാൻ !

ജയിലിലും സ്വസ്ഥയില്ല ; സൂര്യയെ മാനസികമായി തകർക്കാൻ ഫിറോസ് ഖാൻ !

ബിഗ് ബോസ് അഞ്ചാം വാരത്തിലേക്ക് കടക്കുകയാണ്. ആദ്യം കണ്ട കളികളല്ല ഇപ്പോൾ ബിഗ് ബോസ് വീട്ടിൽ നടക്കുന്നത്. തുടർച്ചയായി വാക്കേറ്റവും സംഘർഷവും രൂക്ഷമാവുകയാണ്. വെള്ളിയാഴ്ചകളിലാണ് ബിഗ് ബോസ് ഹൗസിൽ ജയിൽ നോമിനേഷൻസ് നടക്കാറുള്ളത്. വീക്കിലി ടാസ്ക്കിന്റെ അടിസ്ഥാനത്തിലാണ് മത്സരാർഥികൾ ജയിലിലേയ്ക്ക് നോമിനേറ്റ് ചെയ്യുന്നത്.

ഈ ആഴ്ച നടന്ന കളിയാട്ടം എന്ന ടാസ്കിന്റെ അടിസ്ഥാനത്തിലാണ് ജയിലിലേക്കുള്ള നോമിനേഷൻ നടന്നത്. സാമാന്യം മികച്ച രീതിയിൽ തന്നെയായിരുന്നു ടാസ്ക് നടന്നത്. അതുകൊണ്ട് തന്നെ ആര് ജയിലിൽ ആകും എന്നത് മുൻകൂട്ടി പറയാൻ കഴിയാത്ത അവസ്ഥയായിരുന്നു. എങ്കിലും പ്രേക്ഷകർ പ്രതീക്ഷിച്ച പേരായിരുന്നു സൂര്യയുടേത്.

ഏഴ്- ഏഴ് നോമിനേഷനുമായി സജ്ന- ഫിറോസ്, സൂര്യ എന്നിവരാണ ജയിലിൽ പോയത്. സജ്ന മികച്ച പ്രകടനം കാഴ്ച വെച്ചുവെങ്കിലും ഫിറോസിന്റെ ടാസ്ക്കിനിടയിലെ പെരുമാറ്റമാണ് ഇവരെ നോമിനേറ്റ് ചെയ്യാനുള്ള കാരണം. സൂര്യ തനിക്ക് കിട്ടിയ കഥാപാത്രം വേണ്ടരീതിയിൽ ഉപയോഗിച്ചില്ല എന്നാണ് ബാക്കിയുളളവർ പറഞ്ഞ കാരണം. നന്ദനത്തിലെ ബാലാമണി ഒരു സ്‌ട്രോങ് കാരക്ടർ ആണെന്നും എന്നാൽ സൂര്യ പ്രണയിക്കാൻ വേണ്ടി നടന്നു എന്നുമൊക്കെയാണ് സഹമത്സരാർത്ഥികൾ പറഞ്ഞത്. ഒടുക്കം സൂര്യയും ഫിറോസ് ഖാനും സജ്നയും ജയിലിൽ അടക്കപ്പെട്ടു. ജയിൽ യൂണിഫോം ഇട്ട് ക്യാപ്റ്റൻ റംസാൻ ആയിരുന്നു ഇവരെ ജയിലിൽ അടച്ചത്.

ബിഗ് ബോസ് ഹൗസിൽ ഏറ്റവും കൂടുതൽ ചർച്ചയാകുന്ന പേരാണ് ഫിറോസ് ഖാൻറേത്. ബിഗ് ബോസ് ഹൗസിൽ ഫിറോസിനെ ചുറ്റിപ്പറ്റി നിരന്തരം വഴക്ക് നടക്കാറുണ്ട്. ജയിലിൽ ആയിട്ടും അതിന് ഒരു മാറ്റവും ഉണ്ടായിട്ടില്ല. സൂര്യയുമായിട്ടാണ് ഇക്കുറി ഫിറോസിന്റെ പോര്. ബിഗ് ബോസ് ഹൗസിലെ ഏറ്റവും നിശബ്ദയായ മത്സരാർഥിയാണ് സൂര്യ, മറ്റുള്ളവരുമായി വഴക്കിനും മറ്റ് പ്രശ്നങ്ങൾക്കും പോകാത്ത മത്സരാർഥി കൂടിയാണ് സൂര്യ.

കഴിഞ്ഞ എപ്പിസോഡിൽ ഏഷ്യാനെറ്റ് കാണിച്ച പ്രോമോ വീഡിയോയിൽ ഫിറോസ് ഖാൻ നല്ലപോലെ സൂര്യയെ വഴക്കുപറയുന്നത് കാണിക്കുന്നുണ്ട്. ജയിലിൽ വെച്ചാണ് ഈ സംഭവം നടക്കുന്നത്. അതായത് ഇത്രയും പേരുമായി ഒത്തു പോകുക എന്ന് സൂര്യ പറയുന്നതാണ് വീഡിയോയുടെ തുടക്കം..

ഒത്തു പോകാൻ പറ്റുന്നുണ്ടോ എന്ന് ഫിറോസ് ചോദിക്കുന്നുണ്ട്. തനിക്ക് ഒത്തു പോകാൻ പറ്റുന്നില്ലെന്ന് സൂര്യ പറയുമ്പോൾ ഇതാണോ ഗെയിമെന്ന് നീ വിചാരിക്കുന്നത്. ഒത്തു പോകാൻ പറ്റുന്നില്ലെങ്കിൽ നീ നീയായി ജീവിക്കണം. എനിക്ക് നീയുമായി സംസാരിക്കാൻ ഒന്നുമില്ലെന്ന് പറഞ്ഞ് എഴുന്നേറ്റ് പോകുന്ന ഫിറോസ് ഖാനെ കാണാം. ഞാൻ ഫേക്ക് എങ്കിൽ ഫേക്ക് അത് ഞാൻ സമ്മതിച്ചുവെന്ന് സൂര്യ സ്വരം കടുപ്പിച്ച് പറയുന്നതും വീഡിയോയിൽ കാണാം.

നീ നൂറ് ശതമാനം ഫേക്കാണെന്ന് ഞാൻ പറയുമെന്നും. നിനക്ക് നാല് അഞ്ച് മുഖം ഉണ്ടെന്നും ഫിറോസ് പറയുന്നു. ഇതെല്ലാം താൻ സമ്മതിക്കുന്നുവെന്നാണ് സൂര്യ പുറയുന്നത്. കാര്യങ്ങൾ എന്താണ് നീ സമ്മതിക്കാത്തതെന്നും ഫിറോസ് വീണ്ടും പ്രകോപനപരമായി ചോദിക്കുന്നുണ്ട്. എന്നാൽ സൂര്യ വളരെ സമാധാനത്തോടെ ഞാൻ സമ്മതിക്കുന്നു എന്നാണ് പറയുന്നത്. നീ കരച്ചിൽ റാണിയായി നടക്കുന്നുവെന്നും ഉള്ളിൽ നിന്ന് വരുന്ന വേദനയാണ് കരച്ചിലെന്നും ഇത് ചുമ്മാതെ കരയുകയാണെന്നും ഫിറോസ് ഖാൻ പറയുന്നു. ഫിറോസ് ഖാനെതിരെ ശബ്ദം ഉയർത്താതെ എല്ലാം താൻ സമ്മതിക്കുന്നു എന്നായിരുന്നു സൂര്യയുടെ മറുപടി.

നിനക്കീ അഭിനയം ഒന്നവസാനിപ്പിച്ചുകൂടെ.. കുറച്ചെങ്കിലും മനുഷ്യനായിട്ട് നിൽക്കാൻ നോക്ക്. പത്തുമുപ്പതു ദിവസമായില്ലേ ഇവിടെ വന്നിട്ട്…ഇന്നാ കുറച്ച് സാനിറ്റൈസർ ഇട്.. എന്നും പറഞ്ഞ് ഫിറോസ് ഖാൻ സാനിറ്റൈസർ സൂര്യയ്ക്ക് നേരെ നീട്ടുന്നുണ്ട്. അപ്പോൾ സൂര്യ ഭക്ഷണം കഴിക്കുകയായിരുന്നു. അതുകൊണ്ട് തന്നെ കൈയിൽ ഭക്ഷണമാണ് ഇപ്പോൾ സാനിറ്റൈസർ വേണ്ട എന്ന് സൂര്യ പറയുന്നു., കൈയിൽ അല്ല നിന്റെ ഹൃദയത്തിൽ തേക്കാനാണ് പറഞ്ഞത് എന്നും പറഞ്ഞ് ഫിറോസ് വീണ്ടും സാനിറ്റൈസർ നീട്ടുന്ന രംഗവും പ്രോമോ വീഡിയോയിൽ ഉണ്ട്.

ഏതായാലും സൂര്യ പൂർണ്ണമായും ഫിറോസിന്റെ കൈയിൽ അകപ്പെട്ടിരിക്കുകയാണ്. ഇന്നലത്തെ എപ്പിസോഡിൽ ഫിറോസ് വാണിംഗ് കൊടുക്കുന്നുണ്ടായിരുന്നു. ഏതായാലും അത് എത്രത്തോളമുണ്ടെന്ന് ഇന്നത്തെ എപ്പിസോഡിൽ കണ്ടു തന്നെ അറിയണം. പൊതുവെ ജയിലിൽ ആയിക്കഴിഞ്ഞാൽ ആരും അധികം കൊണ്ടെന്റ് ഉണ്ടാക്കാറില്ല, അതുകൊണ്ടുതന്നെ ജയിലിലെ കാഴ്ചകൾ അധികം എപ്പിസോഡിൽ വരാറില്ല. എന്നാൽ ദി കൊണ്ടെന്റ് മേക്കർ ഫിറോസ് ഖാൻ ജയിലിലായാലും ദി ഷോ മസ്റ്റ് ഗോ ഓൺ ആണ് .

about bigg boss

More in Malayalam

Trending

Recent

To Top