Malayalam
15 മിസ്ഡ് കോള്‍, ഫോണ്‍ എടുത്തതും മനസമാധാനവും കിളിയും പോയി; അനുഭവം പങ്ക് വെച്ച് മൗനരാഗത്തിലെ കാദംബരി
15 മിസ്ഡ് കോള്‍, ഫോണ്‍ എടുത്തതും മനസമാധാനവും കിളിയും പോയി; അനുഭവം പങ്ക് വെച്ച് മൗനരാഗത്തിലെ കാദംബരി
വളരെ ചുരുങ്ങിയ കാലം കൊണ്ടു തന്നെ പ്രേക്ഷക പ്രീതി നേടി മുന്നേറുന്ന പരമ്പരയാണ് ഏഷ്യാനെറ്റില്‍ സംപ്രേക്ഷണം ചെയ്യുന്ന മൗനരാഗം. പരമ്പരയിലെ ഓരോ കഥാപാത്രങ്ങള്‍ക്കും വലിയ പിന്തുണയാണ് ലഭിക്കുന്നത്. അന്യഭാഷാ താരങ്ങള്‍ മുതല്‍ മിനി സ്ക്രീനിലെ സീനിയര്‍ താരങ്ങള്‍ വരെ അണിനിരക്കുന്ന പരമ്പര റേറ്റിങ്ങിലും മുന്‍പന്തിയിലാണ്. കല്യാണിയെയും കാദംബരിയെയും വിക്രമിനെയും പ്രേക്ഷകര്‍ക്ക് പരിചയപ്പെടുത്തേണ്ട ആവശ്യമില്ല. കഥയില്‍ അല്‍പ്പം വില്ലത്തരം ഉണ്ടെങ്കിലും കാദംബരി എന്ന അഞ്ജു ശ്രീ പ്രേക്ഷകര്‍ക്ക് പ്രിയപ്പെട്ട താരമാണ്. സോഷ്യല്‍ മീഡിയയില്‍ സജീവമായ അഞ്ജു പങ്ക് വച്ച ഒരു പോസ്റ്റ് ആണ് ഇപ്പോള്‍ വൈറല്‍ ആകുന്നത്.
തന്റെ മൗനരാഗത്തിലേയ്ക്കുള്ള വരവിനെ കുറിച്ചാണ് താരം കുറിപ്പില്‍ പറയുന്നത്. എന്റെ ഈ സന്തോഷം നിങ്ങളോടെല്ലാവരോടും പങ്കുവെക്കണം എന്നു തോന്നിയത് കൊണ്ടാണ് ഈ പോസ്റ്റ് ഇടുന്നത് ഇന്നത്തെ ഈ ദിവസം എനിക്ക് എന്റെ ജീവിതത്തിലെ അത്രയും പ്രധാനപെട്ട ഒരു ദിനം ആണ് എന്നു തുടങ്ങുന്ന പോസ്റ്റ് ഇതിനോടകം തന്നെ ആരാധക ശ്രദ്ധ നേടിയിട്ടുണ്ട്. ഏഷ്യാനെറ്റിലെ മൗനരഗം സീരിയലില്‍ കാദംബരി ആയി എത്തി തുടങ്ങിയിട്ട് ഒരു വര്‍ഷം തികയുന്നുവെന്നും സന്തോഷം പറഞ്ഞറിയിക്കാന്‍ സാധിക്കില്ലെന്നും
അഞ്ജു പറയുന്നു.
2019 ഡിസംബര്‍ 18 ഉച്ചയ്ക്ക്, സമയം ഓര്‍മ്മ ഇല്ല, ഞാന്‍ നല്ല ഉറക്കത്തിലായിരുന്നു. ഉറങ്ങുബോള്‍ ഫോണ്‍ സൈലന്റ് ആക്കുന്ന ഒരു ശീലം ഉണ്ട്. ഉണര്‍ന്നപ്പോള്‍ ഒരു 4 മണി കഴിഞ്ഞിട്ടുണ്ടാകും എന്റെ ഫോണില്‍ ഒരു 10, 15 മിസ്സ്ഡ് കാള്‍. മൗനരാഗം സീരിയലിന്റെ കണ്ട്രോളര് ജോസ് ചേട്ടന്റെയായിരുന്നു കോളുകള്‍. തിരിച്ചു വിളിച്ചു കാര്യം അന്വേഷിച്ചപ്പോള്‍ പുതിയ ഒരു വര്‍ക്ക് ഉണ്ടെന്നും ചാനലില്‍ ഫോട്ടോ അയച്ചു കൊടുത്തിട്ടുണ്ട് സെലക്ട് ആകുവാണേല്‍ കുറച്ചു കഴിഞ്ഞു ഞാന്‍ വിളിച്ചു പറയാം എന്നും പറഞ്ഞു ഫോണും വെച്ചു. ഇതു കേട്ടതും എന്റെ കിളി പോയി.
ഞാന്‍ സ്വപ്നം കണ്ടതാണോ എന്നറിയാന്‍ ഫോണ്‍ ഒന്നു കൂടി ഒന്നു പരിശോധിച്ചു. സംഭവം ഉള്ളതാണ് എന്ന് മനസിലായി. അതോടുകൂടി എന്റെ മനസ്സമാധാനവും പോയി. ജോസ് ചേട്ടന് തിരികെ വിളിക്കുന്നവരെ കിളി പോയ അവസ്ഥയില്‍ അങ്ങനെ ഇരുന്നു. തിരികെ വിളിച്ചപ്പോ ഒരു 8 മണി ആയിട്ടുണ്ടാകും. ‘നീ എന്നോട് ഒരു ആഗ്രഹം പറഞ്ഞിരുന്നില്ലേ നിനക്കു ഏഷ്യാനെറ്റില്‍ അഭിനയിക്കണം എന്നു ആഹ് ആഗ്രഹം ഞാന്‍ സാധിച്ചു തന്നിട്ടുണ്ട്. നാളെ രാവിലെ ഇങ്ങു പോന്നോളു ‘സത്യത്തില്‍ ജോസേട്ടന്റെ മനസില്‍ ഞാന്‍ മാസങ്ങള്‍ക്കു മുന്‍പ് പറഞ്ഞ കാര്യം ഓര്‍ത്തു വെച്ചിട്ടുണ്ടെന്നു ഞാന്‍ സ്വപ്നത്തില്‍ പോലും കരുതില്ല ശെരിക്കും ഞാന്‍ ഞെട്ടി സന്തോഷം അടക്കാന്‍ വയ്യാതെ എന്റെ കണ്ണുകള്‍ നിറഞ്ഞൊഴുകാന്‍ തുടങ്ങി.
അപ്പോ തന്നെ എന്റെ അമ്മയെ വിളിച്ചു കാര്യം പറഞ്ഞു. നല്ല പേടി ഉണ്ടായിരുന്നു എങ്കിലും പ്രതീക്ഷിച്ച പോലെ ഒന്നുമില്ലാതിരുന്നു. ആകെ മൊത്തം ഒരു പോസിറ്റീവ് എനര്‍ജി ഉള്ള ഒരു ലൊക്കേഷന്‍ ആയിരുന്നു. അവിടെ ഞാന്‍ വളരെ കംഫര്‍ട്ടബിള്‍ ആയിരുന്നു. അങ്ങനെ എനിക്ക് വളരെ അധികം ഇഷ്ടപെട്ട എനിക്ക് ഒത്തിരി നല്ല ഓര്‍മ്മകള്‍ സമ്മാനിച്ച മൗനരാഗം സീരിയല്‍ ലൊക്കേഷന്‍ അവിടെ നിന്നും ഇന്നു ഇവിടെ വരെ കാദംബരി ആയി ഞാന്‍ നിങ്ങടെ മുന്നില്‍ നില്കാന് കാരണമായ ജോസേട്ടന് ഒത്തിരി സ്നേഹം നിറഞ്ഞ നന്ദി. ഇനിയും പിന്തുണ ഉണ്ടാകണം എന്നും അഞ്ജു പോസ്റ്റിലൂടെ പറയുന്നു.
