Connect with us

പ്രമുഖ നടിയെ വീട്ടിലേക്ക് പ്രവേശിക്കുന്നത് തടഞ്ഞ് ഭർത്താവ്; സംഭവ സ്ഥലത്ത് പോലീസ് എത്തിയതോടെ സംഭവിച്ചത്

Malayalam

പ്രമുഖ നടിയെ വീട്ടിലേക്ക് പ്രവേശിക്കുന്നത് തടഞ്ഞ് ഭർത്താവ്; സംഭവ സ്ഥലത്ത് പോലീസ് എത്തിയതോടെ സംഭവിച്ചത്

പ്രമുഖ നടിയെ വീട്ടിലേക്ക് പ്രവേശിക്കുന്നത് തടഞ്ഞ് ഭർത്താവ്; സംഭവ സ്ഥലത്ത് പോലീസ് എത്തിയതോടെ സംഭവിച്ചത്

വീട്ടിലേക്ക് പ്രവേശിക്കുന്നത് തടഞ്ഞുവെന്നു കാട്ടി ഭര്‍ത്താവിനെതിരെ പോലീസില്‍ പരാതി നല്‍കി പ്രമുഖ നടി വര്‍ഷ. വര്‍ഷയുടെ ഭര്‍ത്താവും എംപിയും കൂടിയായ ഭര്‍ത്താവ് അനുഭവ് മൊഹന്തിക്കെതിരെ പൊലീസ് കേസ് രജിസ്റ്റര്‍ ചെയ്തു. പുരിഘട്ട് പൊലീസാണ് എംപിക്കെതിരെ കേസ് രജിസ്റ്റര്‍ ചെയ്തത്. വര്‍ഷ വെള്ളിയാഴ്ചയാണ് കട്ടക്കിലെ നിമാഷിയിലെ വീട്ടിലേക്ക് എത്തിയത്. അപ്പോള്‍ വീട്ടില്‍ അനുഭവും കൂട്ടാളികളുമുണ്ടായിരുന്നു. താന്‍ വീട്ടിലേക്ക് പ്രവേശിക്കാന്‍ ശ്രമിച്ചപ്പോള്‍ അനുഭവും കൂട്ടാളികളും തടഞ്ഞുവെന്ന് വര്‍ഷ നല്‍കിയ പരാതിയില്‍ പറയുന്നു.

വാക്കുതര്‍ക്കമുണ്ടായെന്നും ഒരു മണിക്കൂര്‍ നേരം തന്നെ വീട്ടിന് പുറത്ത് നിര്‍ത്തിയെന്നും പിന്നീട് പൊലീസ് ഇടപെട്ടതിന് ശേഷമാണ് അകത്ത് കടക്കാനായതെന്നും നടി പറയുന്നു. അനുഭവിനെതിരെ സെപ്റ്റംബറില്‍ വര്‍ഷ ഗാര്‍ഹിക പീഡനക്കേസ് ഫയല്‍ ചെയ്തിരുന്നു. ഐപിസി 498, 341, 506 വകുപ്പുകള്‍ പ്രകാരമാണ് കേസ് എടുത്തിരിക്കുന്നതെന്ന് അഡീഷണല്‍ ഡിസിപി ത്രിനാഥ് മിശ്ര പറഞ്ഞു. അനുഭവ് മൊഹന്തിയുടെ രണ്ട് കൂട്ടാളികള്‍ക്കെതിരെയും കേസ് രജിസ്റ്റര്‍ ചെയ്തിട്ടുണ്ട്.

Continue Reading
You may also like...

More in Malayalam

Trending

Recent

To Top