Malayalam
ഈ അവധിക്കാലത്തു വലിയ സാമ്പത്തിക നേട്ടം നേടിയതും നേടാൻ പോകുന്നതുമായ മലയാള ചിത്രങ്ങൾ
ഈ അവധിക്കാലത്തു വലിയ സാമ്പത്തിക നേട്ടം നേടിയതും നേടാൻ പോകുന്നതുമായ മലയാള ചിത്രങ്ങൾ
അവധിക്കാലം ലക്ഷ്യമാക്കി മമ്മൂട്ടിയുടെയും മോഹന്‍ലാലിന്റെയുമെല്ലാം സിനിമകളാണ് തിയറ്ററുകളിലേക്ക് എത്തിയിരിക്കുന്നത്. ബിഗ് ബജറ്റിലൊരുക്കിയിരിക്കുന്നതും ബിഗ് റിലീസ് ലഭിച്ചതുമായ സിനിമകളും അക്കൂട്ടത്തിലുണ്ട്. കുടു്ംബ പ്രേക്ഷകരുടെ പൂര്‍ണ പിന്തുണ ലഭിച്ചതോടെ ബോക്സോഫീസില്‍ അതിഗംഭീര പ്രകടനമാണ് ഓരോ ചിത്രങ്ങളും കാഴ്ച വെച്ച് കൊണ്ടിരിക്കുന്നത്.റിലീസിനെത്തുന്ന ഓരോ സിനിമകളും ഹിറ്റായി മാറുന്ന കാഴ്ചയാണ് കണ്ട് വരുന്നത്. ഏത് സിനിമ കാണാന്‍ പോവണമെന്ന സംശത്തിലാണ് പ്രേക്ഷകര്‍.
മലയാള സിനിമയുടെ ചരിത്രത്തിലെ ഏറ്റവും വലിയ വിഷു സീസണായി മാറിയിരിക്കുകയാണ് ഇക്കൊല്ലം. മുന്‍കാലങ്ങളില്‍ ലഭിക്കാത്ത അത്രയും വലിയ പിന്തുണയാണ് ഈ വര്‍ഷം ലഭിച്ചിരിക്കുന്നത്. ബോക്സോഫീസില്‍ ഇതുവരെ ലഭിക്കാത്ത പല റെക്കോര്‍ഡുകളും തിരുത്തി കുറിച്ച് കൊണ്ടാണ് താരങ്ങളുടെ വരവ്.താരരാജാക്കന്മാരുടെ രണ്ട് ഹിറ്റ് സിനിമകളും യുവതാരങ്ങളുടെ നിരവധി സിനിമകളുമായി വിഷു, ഈസ്റ്റര്‍ കാലഘട്ടം അതിഗംഭീരമായിരിക്കുകയാണ്.
പൊളിച്ചടുക്കി ലൂസിഫർ
മോഹന്‍ലാലിന്റെ കരിയറിലെ ഏറ്റവും വമ്പന്‍ ചിത്രമായി ലൂസിഫര്‍ മാറി. പൃഥ്വിരാജ് സംവിധാനം ചെയ്ത ചിത്രം മാര്‍ച്ച് 28 നായിരുന്നു റിലീസ് ചെയ്തത്. ബിഗ് ബജറ്റില്‍ ആന്റണി പെരുമ്പാവൂര്‍ നിര്‍മ്മിച്ച സിനിമ റിലീസ് ചെയ്ത ആദ്യ ദിവസങ്ങളില്‍ കേരളത്തിലെ സകല റെക്കോര്‍ഡുകളും തിരുത്തി. കേവലം എട്ട് ദിവസങ്ങള്‍ കൊണ്ടാണ് നൂറ് കോടി ക്ലബ്ബിലെത്തിയത്. 21 ദിവസം കഴിയുമ്പോള്‍ നൂറ്റിയമ്പത് കോടിയും ആഗോളതലത്തില്‍ നിന്നും ലൂസിഫറിന് ലഭിച്ചു. റിലീസിനെത്തി ഒരു മാസം കഴിഞ്ഞിട്ടും റെക്കോര്‍ഡ് പ്രദര്‍ശനമാണ് ലൂസിഫര്‍ കാഴ്ച വെച്ച് കൊണ്ടിരിക്കുന്നത്. ഇതിനകം ഇരുന്നൂറ് കോടി ക്ലബ്ബിലെത്താന്‍ സിനിമയ്ക്ക് കഴിഞ്ഞിട്ടുണ്ടാവുമെന്നാണ് സൂചന. ലൂസിഫറിന്റെ പുതിയ കളക്ഷന്‍ വിവരം ഔദ്യോഗികമായി പുറത്ത് വിടുന്നതിന് വേണ്ടിയുള്ള കാത്തിരിപ്പിലാണ് സിനിമാപ്രേമികള്‍.
ഒപ്പം പിടിക്കാനൊരുങ്ങി മധുരരാജാ
ലൂസിഫര്‍ തിയറ്ററുകളില്‍ കത്തി നില്‍ക്കുമ്പോഴായിരുന്നു മമ്മൂട്ടിയുടെ മധുരരാജ എത്തിയത്. പോക്കിരിരാജയുടെ രണ്ടാം ഭാഗമായി വൈശാഖ് സംവിധാനം ചെയ്ത മധുരരാജ ഏപ്രില്‍ പന്ത്രണ്ടിനായിരുന്നു റിലീസ്. തുടക്കത്തില്‍ ലൂസിഫറിന് ലഭിച്ചത്രയും പിന്തുണ കിട്ടിയിരുന്നില്ലെങ്കിലും പിന്നീടുള്ള ദിവസങ്ങളില്‍ അതിശയിപ്പിക്കുന്ന പ്രകടനമായിരുന്നു. ആദ്യ പത്ത് ദിവസം കഴിയുമ്പോള്‍ 58 കോടിയോളമായിരുന്നു മധുരരാജയുടെ കളക്ഷന്‍. ഇപ്പോഴും മധുരാരജ പലയിടങ്ങളിലും ഗംഭീര സ്ക്രീനിംഗ് നടക്കുകയാണ്. മമ്മൂട്ടിയുടെ കരിയറിലെ പുതിയൊരു റെക്കോര്‍ഡ് സൃഷ്ടിക്കാന്‍ ഈ ചിത്രത്തിന് കഴിയുമെന്നാണ് സൂചനകള്‍.
ലക്ഷ്യം ഇരട്ട 100 കോടി
ലൂസിഫര്‍ ആദ്യ എട്ട് ദിവസങ്ങള്‍ കൊണ്ട് നൂറ് കോടി ക്ലബ്ബിലെത്തി. മധുരാരജയുടെ കാര്യമെടുക്കുമ്പോള്‍ ആദ്യ പത്ത് ദിവസം കൊണ്ട് അറുപത് കോടിയ്ക്ക് അടുത്ത് വരെ എത്തിയിരുന്നു. അങ്ങനെ എങ്കില്‍ പിന്നിടുള്ള ദിവസങ്ങളിലെ പ്രകടനം കണക്കിലെടുത്ത് മധുരരാജയും നൂറ് കോടി ക്ലബ്ബില്‍ എത്തിയിട്ടുണ്ടാവുമെന്നാണ് ട്രേഡ് അനലിസ്റ്റുകള്‍ വിലയിരുത്തുന്നത്. ഔദ്യോഗിക റിപ്പോര്‍ട്ടുകളൊന്നും വന്നിട്ടില്ലെങ്കലിും മധുരരാജയിലൂടെ ആദ്യ നൂറ് കോടി സ്വന്തമാക്കാന്‍ മമ്മൂട്ടിയ്ക്ക് കഴിയുമെന്ന സൂചനയാണിപ്പോള്‍ ഉള്ളത്. അതേ സമയം ലൂസിഫര്‍ ഇരുന്നൂറ് കോടിയിലേക്കുള്ള യാത്രയിലാണ്.
ഉയരങ്ങളിലേക്ക് കുതിച്ചു ‘ഉയരെ ‘
വലിയ സൈബര്‍ ആക്രമണത്തിന് ഇരയായ പാര്‍വതി നായികയായി അഭിനയിച്ച് തിയറ്ററുകളിലേക്ക് എത്തിയ ഏറ്റവും പുതിയ ചിത്രമാണ് ഉയരെ. വിമര്‍ശിച്ചവരുടെ വായ അടപ്പിച്ച് കൊണ്ടുള്ള പ്രതികരണമാണ് സിനിമയെ കുറിച്ച് ഇപ്പോള്‍ വന്ന് കൊണ്ടിരിക്കുന്നത്. ദുല്‍ഖറിന്റെ ചിത്രത്തിനൊപ്പമെത്തിയ ഉയരെ ആദ്യ ദിനങ്ങളില്‍ നിന്നും ലഭിച്ച പിന്തുണയോടെ അത്യുജ്ജലം പ്രകടനമാണ് കാഴ്ച വെക്കുന്നത്. ബോക്സോഫീസില്‍ നിന്നും മോശമില്ലാത്ത സാമ്പത്തിക വരുമാനമുണ്ടാക്കാന്‍ സിനിമയ്ക്ക് കഴിയുമെന്ന കാര്യത്തില്‍ സംശയമില്ല.
അതിരന്റെ അതിശയിപ്പിക്കുന്ന പ്രകടനം
യൂത്തന്മാരില് പ്രധാനിയായ ഫഹദ് ഫാസിലിന്റെ ചിത്രവും വിഷു സീസണില്‍ എത്തിയിരുന്നു. മധുരരാജയ്ക്കൊപ്പം ഏപ്രില്‍ 12 നായിരുന്നു ഫഹദിന്റെ അതിരന് റിലീസ് ചെയ്തത്. നവാഗത സംവിധായകനായ വിവേകിന്റെ കന്നിചിത്രത്തിന് തിയറ്ററുകളില്‍ നിന്നും നല്ല പ്രതികരണമാണ് ലഭിച്ചിരുന്നത്. സായി പല്ലവിയായിരുന്നു ചിത്രത്തിലെ നായിക. മധുരരാജയ്ക്കൊപ്പം ബോക്സോഫീസില്‍ അതിശയിപ്പിക്കുന്ന പ്രകടനം തന്നെയാണ് അതിരനും കാഴ്ച വെച്ച് കൊണ്ടിരിക്കുന്നത്.
പ്രേക്ഷകരെ രസിപ്പിച്ചു ഒരു യമണ്ടൻ പ്രേമകഥ
മലയാളത്തില്‍ നിന്നും ഒന്നര വര്‍ഷത്തെ ഇടവേള എടുത്ത ദുല്‍ഖര്‍ സല്‍മാന്റെ ചിത്രവും തിയറ്ററുകളിലേക്ക് എത്തിയിരിക്കുകയാണ്. നവാഗതനായ ബിസി നൗഫലിന്റെ സംവിധാനത്തിലെത്തിയ കോമഡി എന്റര്‍ടെയിനറായ ഒരു യമണ്ടന്‍ പ്രേമകഥയും നല്ല അഭിപ്രായങ്ങളാണ് നേടിയിരിക്കുന്നത്. വിഷ്ണു ഉണ്ണി കൃഷ്ണന്, ബിബിന്‍ ജോര്‍ജ് കൂട്ടുകെട്ടിലാണ് തിരക്കഥ ഒരുക്കിയിരുന്നത്. കോമഡി താരങ്ങളെ അണിനിരത്തി ഒരുക്കിയ ചിത്രം കാണാനുള്ള തിരക്ക് കൂടി വന്നോണ്ട് ഇരിക്കുകയാണ്.
malayalam movies with well audience response
