News
കൊവിഡ് കാലത്ത് സഹപ്രവർത്തകർക്ക് സഹായഹസ്തവുമായി നിർമാതാവ് എം. രഞ്ജിത്ത്
കൊവിഡ് കാലത്ത് സഹപ്രവർത്തകർക്ക് സഹായഹസ്തവുമായി നിർമാതാവ് എം. രഞ്ജിത്ത്
Published on
തന്റെ ഉടമസ്ഥതയിലുള്ള രജപുത്ര ഔട്ട്ഡോർ യൂണിറ്റിലെ എല്ലാ തൊഴിലാളികൾക്കും 5000 രൂപ വീതം അവരവരുടെ അക്കൗണ്ടുകളിലേയ്ക്ക് അയച്ചു കൊടുക്കുകയായിരുന്നു. രജപുത്രയിലെ ജീവനക്കാരനായ രാജീവ് എം. ആണ് ഈ വാർത്ത സമൂഹമാധ്യമങ്ങളിലൂെട അറിയിച്ചത്.
രജ പുത്ര ഔട്ട് ഡോർ യൂണിറ്റ് എം. രഞ്ജിത് സാർ രജപുത്രയിലെ എല്ലാ തൊഴിലാളികൾക്കും ഈ കൊറോണ കാലത്ത് 5000 രൂപ വീതം ഞങ്ങളുടെ അക്കൗണ്ടിലേക്ക് അയച്ചു തന്ന് സഹായിച്ച സാറിനും കുടുംബത്തിനും എല്ലാ വിധ ദൈവാനുഗ്രഹവുമുണ്ടാകാൻ ഞങ്ങൾ എല്ലാപേരും ദൈവത്തോട് പ്രാർത്ഥിക്കുന്നുവെന്ന് അദ്ദേഹം ഫേസ്ബുക്കിൽ കുറിച്ചു
മേക്ക്പ്പ് മാൻ, ഇടുക്കി ഗോൾഡ്, കൂടെ, 2 കണ്ട്രീസ് തുടങ്ങിയ സിനിമകൾ രജപുത്ര ഫിലിംസിന്റെ ബാനറിൽ എം. രഞ്ജിത്ത് ആയിരുന്നു നിർമാണം
malayalam movie news
Continue Reading
You may also like...
Related Topics:Ranjith
