Connect with us

വെള്ളിത്തിരയിലെ ഒരുമ ജീവിതത്തിലും പകർത്തി ഇവർ; മലയാളസിനിമയിലെ പൊരുത്തമുള്ള ദമ്പതികളെ കാണാം!

Malayalam Breaking News

വെള്ളിത്തിരയിലെ ഒരുമ ജീവിതത്തിലും പകർത്തി ഇവർ; മലയാളസിനിമയിലെ പൊരുത്തമുള്ള ദമ്പതികളെ കാണാം!

വെള്ളിത്തിരയിലെ ഒരുമ ജീവിതത്തിലും പകർത്തി ഇവർ; മലയാളസിനിമയിലെ പൊരുത്തമുള്ള ദമ്പതികളെ കാണാം!

മലയാള സിനിമാ രംഗത്തെ താര ദമ്പതികളില്‍ നിരവധി പേര്‍ തങ്ങളുടെ ജീവിത പങ്കാളികളെ ചലച്ചിത്ര മേഖലയില്‍ നിന്നു തന്നെ സ്വീകരിച്ചവരാണ്. ഇത്തരത്തില്‍ നിരവധി താരങ്ങള്‍ നമുക്ക് മുന്‍പില്‍ ഉണ്ടെങ്കിലും സിനിമയിലെ പൊരുത്തം ജീവിതത്തിലും അതേപടി പകര്‍ത്തിയ ചില താരദമ്പതികളെ ഇവിടെ പരിചയപ്പെടാം.

മലയാള ചലച്ചിത്ര ലോകത്തെ ജനപ്രിയ താര ജോഡികളാണ് ദിലീപും കാവ്യയും. 1991 ല്‍ പുറത്തിറങ്ങിയ പൂക്കാലം വരവായി , 1996 ല്‍ പുറത്തിറങ്ങിയ അഴകിയ രാവണന്‍ എന്നീ ചിത്രങ്ങളിലൂടെ ബാല താരമായി സിനിമാ രംഗത്ത് അരങ്ങേറിയ കാവ്യ മാധവന്‍ തുടര്‍ന്ന് നിരവധി ചിത്രങ്ങളില്‍ അഭിനയിച്ചെങ്കിലും 1999 ല്‍ പുറത്തിറങ്ങിയ ചന്ദ്രനുദിക്കുന്ന ദിക്കില്‍ എന്ന ചിത്രത്തിലൂടെയാണ് മലയാള സിനിമയിലെ നായിക പദം അലങ്കരിച്ചത്. സിനിമകളില്‍ സജീവമായി നിന്നിരുന്ന സമയത്തായിരുന്നു നടിയുടെ വിവാഹം. നിശ്ചല്‍ ചന്ദ്ര എന്ന വ്യവസായിയുമായുള്ള വിവാഹ ജീവിതം പൊരുത്തക്കേടുകള്‍ നിറഞ്ഞതായിരുന്നു. തുടര്‍ന്ന് വിവാഹ മോചനം നേടി കാവ്യ സിനിമയിലേക്ക് മടങ്ങി വരാന്‍ ശ്രമിച്ചെങ്കിലും വിജയകരമായില്ല. പിന്നീട് വിവാദങ്ങളില്‍ നിറഞ്ഞു നിന്ന കാവ്യ ദിലീപുമായുള്ള വിവാഹ ശേഷം അഭിനയ ജീവിതത്തില്‍ നിന്നും കുടുംബ ജീവിതത്തിലെ നായികയായി മാറി. നിരവധി വിവാദങ്ങള്‍ക്ക് ശേഷമുള്ള താരങ്ങളുടെ വിവാഹം ഏറെ വാര്‍ത്താ പ്രാധാന്യം നേടിയിരുന്നു.

മലയാള ചലച്ചിത്രരംഗത്ത് ഹാസ്യവേഷങ്ങളും അതുപോലെതന്നെ ഗൗരവമുള്ള വേഷങ്ങളും വളരെ തന്മയത്വത്തോടെ അവതരിപ്പിക്കുന്ന നടിയാണ് ബിന്ദു പണിക്കരും ഒപ്പം തന്നെ ഏറ്റെടുത്ത ഏത് വേഷവും ഗഭീരമാക്കുന്ന നടന്‍ സായികുമാറും ഒരേ കാലത്ത് തിളങ്ങിയ ചലച്ചിത്ര താരങ്ങള്‍ ആണ്. ബിന്ദു പണിക്കരുടെ ആദ്യ ഭര്‍ത്താവിന്റെ മരണ ശേഷം വര്‍ഷങ്ങള്‍ കഴിഞ്ഞാണ് നടന്‍ സായികുമാറുമായുള്ള താരത്തിന്റെ വിവാഹം. നിരവധി അഭ്യൂഹങ്ങള്‍ക്ക് ശേഷം വലിയ ആഘോഷങ്ങളോ ബഹളങ്ങളോ ഇല്ലാതെ ഇരുവരും വിവാഹിതരായി. ബിന്ദു പണിക്കരുടെ ആദ്യ വിവാഹത്തിലുള്ള മകള്‍ ഇപ്പോള്‍ ഇവര്‍ക്കൊപ്പമണ്.

1999 ല്‍ പുറത്തിറങ്ങിയ വീണ്ടും ചില വീട്ടു കാര്യങ്ങള്‍ എന്ന ചിത്രത്തിലൂടെ നായികയായി വെള്ളിത്തിരയില്‍ അരങ്ങേറ്റം കുറിച്ച സംയുക്ത വര്‍മ്മയും നടന്‍ ബിജു മേനോനും മഴ, മധുരനൊമ്പരക്കാറ്റ്, മേഘമല്‍ഹാര്‍ എന്നീ ചിത്രങ്ങളില്‍ ഒന്നിച്ചഭിനയിച്ച ശേഷമാണ് പ്രണയത്തിലാകുന്നത്. ആദ്യം പ്രണയം തോന്നിയത് തനിക്കാണെന്ന് ബിജു മേനോന്‍ പല അഭിമുഖങ്ങളിലും തുറന്ന് പറഞ്ഞിട്ടുണ്ട്. മേഘമല്‍ഹാര്‍ എന്ന ചിത്രത്തിന് ശേഷമാണ് വിവാഹിതരാകുന്നതിനെ കുറിച്ച് തീരുമാനിച്ചത് എന്നും ഇരുവരും മുന്‍പ് വെളിപ്പെടുത്തിയിട്ടുണ്ട്.

മലയാള ചലച്ചിത്ര രംഗത്തെ ജനപ്രിയ താര ദമ്പതികളാണ് ജയറാമും പാര്‍വ്വതിയും. 1988 ല്‍ പുറത്തിറങ്ങിയ അപരന്‍ എന്ന സിനിമയുടെ ചിത്രീകരണത്തിനിടെയാണ് ജയറാം പാര്‍വ്വതിയെ കാണുന്നത്. ഏറെ കാലത്തെ പ്രണയത്തിന്
ശേഷം 1992 സെപ്തംബര്‍ ഏഴിന് ഇരുവരും വിവാഹിതരായി. വിവാഹ ശേഷം അഭിനയ ജീവിതം അവസാനിപ്പിച്ച് നടി നൃത്ത രംഗത്ത് സജീവമായി.

1974 ല്‍ അരവിന്ദന്റെ സംവിധാന മികവില്‍ പുറത്തിറങ്ങിയ ഉത്തരായനം എന്ന സിനിമയിലൂടെയാണ് മല്ലിക തന്റെ അഭിനയ ജീവിതത്തിന് തുടക്കം കുറിച്ചത്. 1974 ല്‍ ചലച്ചിത്ര താരം ജഗതി ശ്രീകുമാരിനെ വിവാഹം കഴിച്ചു. പിന്നീട് വിവാഹ മോചനം നേടി അഭിനയ ജീവിതത്തില്‍ സജീവമായ മല്ലിക 1978 ഒക്ടോബര്‍ 17 ന് നടന്‍ സുകുമാരനെ വിവാഹം ചെയ്തു. വിവാഹ ശേഷം അഭിനയ ജീവിതത്തില്‍ നിന്നും വിട്ടു നിന്നെങ്കിലും സുകുമാരന്റെ മരണ ശേഷം പെയ്‌തൊഴിയാതെ എന്ന കെ.കെ രാജീവിന്റെ ടെലിവിഷന്‍ പരമ്പരയിലൂടെ മല്ലിക വീണ്ടും അഭിനയ ജീവിതത്തില്‍ സജീവമായി.

മലയാള സിനിമാരംഗത്തും ടെലിവിഷന്‍ പരമ്പരകളും നിറഞ്ഞുനിന്നിരുന്ന സമയത്തായിരുന്നു പൂര്‍ണ്ണിമയും ഇന്ദ്രജിത്തും വിവാഹിതരാകുന്നത്. ഇരുവരും പ്രണയത്തിലായിരുന്നെങ്കിലും വീട്ടുകാരുടെ സമ്മതത്തോടെയായിരുന്നു വിവാഹം. വിവാഹ ശേഷം അഭിനയത്തില്‍ ചെറിയ ഇടവേളയെടുത്തെങ്കിലും പൂര്‍ണ്ണിമയുടെ പ്രാണ എന്ന ഡിസൈനര്‍ ബ്യുട്ടീക്ക് വളരെ വിജയകരമായി പ്രവര്‍ത്തിച്ച് വരുന്നു. ഇന്ദ്രജിത്ത് തമിഴിലും മലയാളത്തിലും തിരക്കിട്ട താരമായി മാറിയിരിക്കുന്നു. ചലച്ചിത്രങ്ങളില്‍ പിന്നണി പാടി മകള്‍ പ്രാര്‍ത്ഥനയും സിനിമാ രംഗത്ത് എത്തിയിരിക്കുകയാണ്.

എന്റെ മാമാട്ടിക്കുട്ടിയമ്മക്ക് എന്ന ചിത്രത്തിലൂടെ ബാലതാരമായി മലയാള സിനിമയില്‍ അരങ്ങേറ്റം കുറിച്ച ശാലിനി പിന്നീട് നിരവധി ചിത്രങ്ങളില്‍ നായികയായും തിളങ്ങി. തെന്നിന്ത്യന്‍ സിനിമകളിലെ തിരക്കിട്ട അഭിനയത്തിനിടെ സൂപ്പര്‍ താരം അജിത്തുമായി പ്രണയത്തിലാകുകയും വിവാഹിതരാകുകയും ചെയ്തു. വിവാഹ ശേഷം അഭിനയത്തോട് വിട പറഞ്ഞ ശാലിനി ഉത്തമ കുടുംബിനിയായി ജീവിതം നയിക്കുന്നു.

malayalam movie

More in Malayalam Breaking News

Trending

Recent

To Top