Malayalam Breaking News
സഹോദരന്മാർ വീണ്ടും ഒന്നിയ്ക്കുന്നു; ആകാംക്ഷയോടെ പ്രേക്ഷകർ!
സഹോദരന്മാർ വീണ്ടും ഒന്നിയ്ക്കുന്നു; ആകാംക്ഷയോടെ പ്രേക്ഷകർ!
സഹോദരന്മാർ മലയാള സിനിമയിൽ വീണ്ടും ഒന്നിയ്ക്കുന്നു. ക്ലാസ് മേറ്റ്‌സ്, പോലീസ്, അമര്‍ അക്ബര്‍ അന്തോണി, ഡബിള്‍ ബാരല്‍, നമ്മള്‍ തമ്മില്‍, ടിയാന്‍ എന്നീ സിനിമകൾക്ക് ശേഷമാണ് പൃഥ്വിരാ ജും ഇന്ദ്രജിത്തും വീണ്ടും ഒന്നിക്കുന്നത്.
ആട് ജീവിതത്തിന് ശേഷം ഇര്‍ഷാദ് പെരാരി എഴുതി സംവിധാനം ചെയ്യുന്ന ‘അയല്‍വാസി’ എന്ന ചിത്രത്തിലാണ് ഇരുവരും എത്തുന്നത്. പൃഥ്വിരാജ് തന്നെയാണ് ഈ കാര്യം പുറത്തുവിട്ടെങ്കിലും സിനിമയെ കുറിച്ച് കൂടുതൽ വിവരങ്ങൾ പുറത്തുവിട്ടിട്ടില്ല.
നായകൻ, നിര്‍മ്മാതാവ്, സംവിധായകനായും മലയാള സിനിമയിൽ വിവിധ മേഖലകളിൽ കൈവച്ച താരം കൂടിയാണ് പൃഥ്വിരാജ്. ആദ്യ സംവിധാന സംരംഭമായ ലൂസിഫർ മലയാളസിനിമ കണ്ട മെഗാഹിറ്റ് ചിത്രമായി മാറി. 3 മാസത്തേക്ക് പൂര്‍ണമായും സിനിമയില്‍ നിന്നും ഒരു ബ്രേക്ക് എടുത്തിരിക്കുകയാണ് ഇപ്പോൾ പൃഥിരാജ് താരത്തിന്റെ സ്വപ്‌ന സിനിമയായ ആടുജീവിതത്തിനുള്ള ഒരു ഒരുക്കം കൂടിയാണിത്.
prthiraj