Connect with us

എന്റെ കുഞ്ഞി മാമാ.. ഞങ്ങൾ ഞെട്ടി മാമാ; ഋഷി സൂര്യ ചുടുചുംബനം പൊളിച്ചടുക്കി കയ്യിൽ കൊടുത്ത്; ആദി സാറിന് പണി കൊടുത്ത് ഋഷി സാർ ഗോൾ അടിക്കും ; കൂടെവിടെ തകർപ്പൻ എപ്പിസോഡ് കാണാം!

serial

എന്റെ കുഞ്ഞി മാമാ.. ഞങ്ങൾ ഞെട്ടി മാമാ; ഋഷി സൂര്യ ചുടുചുംബനം പൊളിച്ചടുക്കി കയ്യിൽ കൊടുത്ത്; ആദി സാറിന് പണി കൊടുത്ത് ഋഷി സാർ ഗോൾ അടിക്കും ; കൂടെവിടെ തകർപ്പൻ എപ്പിസോഡ് കാണാം!

എന്റെ കുഞ്ഞി മാമാ.. ഞങ്ങൾ ഞെട്ടി മാമാ; ഋഷി സൂര്യ ചുടുചുംബനം പൊളിച്ചടുക്കി കയ്യിൽ കൊടുത്ത്; ആദി സാറിന് പണി കൊടുത്ത് ഋഷി സാർ ഗോൾ അടിക്കും ; കൂടെവിടെ തകർപ്പൻ എപ്പിസോഡ് കാണാം!

ഇന്നത്തെ എപ്പിസോഡും സൂപർ.. ഇനി ആദ്യം തന്നെ ഇന്നലെ പറയാം എന്ന് പറഞ്ഞത് പറയട്ടെ , ഇല്ലെങ്കിൽ ഞാൻ മറന്നു പോകും. നമ്മുടെ സൂര്യ ഋഷി പിണക്കത്തിൽ ഋഷി സൂര്യയോട് ക്ഷമിച്ചതിനെ കുറിച്ച് പല പ്രേക്ഷകരും പരാതി പറഞ്ഞിരുന്നു. അപ്പോഴും ഞാൻ പറഞ്ഞിരുന്നു, സൂര്യയുടെ കാര്യത്തിൽ തെറ്റില്ല എന്ന്.

സൂര്യ ഋഷിയിൽ നിന്ന് മറച്ചു വെച്ചത് അപ്പോൾ തെറ്റല്ലേ… ഒരാൾ ഒരാളോട് , അതിനി എത്ര പ്രണയം എന്ന് പറഞ്ഞാലും പറയാൻ താല്പര്യപ്പെടാത്ത കാര്യം ഉണ്ടെങ്കിലോ..? ഇനി ഇവിടെ പറഞ്ഞാൽ ഋഷി സാർ പെട്ടന്ന് അത് അക്സപ്റ്റ് ചെയ്യില്ല എന്ന തോന്നൽ ആയിരുന്നു. അതല്ലാതെ ഋഷിയെ ഒളിച്ചു സൂര്യയ്ക്ക് ജോലിയ്ക്ക് പോകേണ്ട മറ്റൊരു കാര്യവും ഇല്ല. അപ്പോൾ ഋഷി സൂര്യയോട് ക്ഷമിക്കാൻ അവിടെ സൂര്യ തെറ്റ് ചെയ്തിട്ടില്ല.

ഇനി ആത്മാർഥമായി നമ്മൾ ഒരാളെ സ്നേഹിക്കുക എന്ന് പറയുമ്പോൾ , ഓരോരുത്തരുടെയും കാഴ്ചപ്പാടിൽ അത് ഓരോന്നാണ് .. എന്റെ കാഴ്ചപാടിൽ ഉപാധികളില്ലാത്ത സ്നേഹം ആകണം.. പിന്നെ സ്‌നേഹിക്കുമ്പോൾ സ്നേഹിക്കുന്ന ആളുടെ നല്ല കാര്യങ്ങൾ കൂടുതൽ ഫോക്കസ് ചെയ്യും.. ഇതെല്ലം പരസ്പരം ഒരേപോലെ ആകുമ്പോൾ അവർ തമ്മിൽ ഒരു അകൽച്ചയും ഉണ്ടാകില്ല. പക്ഷെ ഇതൊക്കെ അൽപ്പം ഫാന്റസി ആകും. ഇത്രയൊക്കെ ആത്മാർത്ഥമായും… പൂർണ്ണമായും പ്രണയം സാധ്യമാണോ എന്നെനിക്ക് അറിയില്ല..

ഋഷി സാർ കുഞ്ഞി കാണിച്ച വീഡിയോയിൽ സൂര്യയുടെ ടീച്ചിങ് സ്‌കിൽ ആണ് കണ്ടത്. അത് ഋഷിയുടെ സ്നേഹം. ഇതിൽ എനിക്കുള്ള അഭിപ്രായം ആണ് ഞാൻ പറയാം എന്ന് പറഞ്ഞത്.

പിന്നെ ഇന്നലെത്തെ എപ്പിസോഡിൽ സൂര്യ പറഞ്ഞ ഓരോ വാക്കും വളരെ ഇമ്പോര്ട്ടണ്ട് ആണ് . ഈ ലോകത്ത് എല്ലാ മനുഷ്യരും ഏറെ ആഗ്രഹിക്കുന്ന ഒന്നുണ്ട്. സ്നേഹം തന്നെയാണ്.. പക്ഷെ അതിൽ കെയറും ഉൾപ്പെടും.. ചിലർ പറയാറുണ്ട്.. എന്നെ ആരും കെയർ ചെയ്യേണ്ട.. സ്നേഹിക്കേണ്ട എന്നൊക്കെ .. അതെല്ലാം ഒറ്റപ്പെടലിൽ നിന്നും സ്നേഹം നിഷേധിക്കലിൽ നിന്നും ഒക്കെ ഉണ്ടായി വരുന്നതാണ്. പക്ഷെ സ്ത്രീകൾ ഈ കാലത്ത് അധികം ആരെയും ഡിപ്പെന്റ ചെയ്യരുത് എന്നതാണ് ഇന്നലെ സൂര്യയുടെ സംസാരത്തിൽ നിന്നും പഠിക്കേണ്ടത് . നമുക്കൊപ്പം എന്നും ഒരാൾ ഉണ്ടാകും എന്നത് അപേക്ഷിതമാണ്. ഇന്നലെ സൂര്യ തന്നെ പറയുന്നുണ്ട്, ജോലിയ്ക്ക് പോകേണ്ട ആവശ്യം പരിഹരിക്കാൻ ഋഷി സാർ ക്യാഷ് തരുമെന്ന് അറിയാം . പക്ഷെ അത് കൊണ്ട് സൂര്യയുടെ പ്രശ്നങ്ങൾ തീരില്ലല്ലോ..

ഇനി ഇന്നത്തെ എപ്പിസോഡിൽ മനുഷ്യന് മര്യാദയ്ക്ക് ഒരു ശിക്ഷ കൊടുക്കാൻ പോലും സാധിക്കാത്ത അവസ്ഥയാണ്. ഋഷി സാറിന് ഭാവങ്ങൾ ഒക്കെ പഴയപോലെ കൂടുന്നുണ്ട്. ഞാൻ ഓർക്കുന്നുണ്ട്.. അന്നൊരിക്കൽ മഞ്ഞ നിറഞ്ഞ ഒരു പ്രഭാതത്തിൽ ജോഗിങ് പോയ വഴിക്ക് സൂര്യയുടെ വീടിനു മുന്നിലെത്തി എത്തിനോക്കിയ ഋഷിയുടെ മുഖത്ത് മാറിമറിഞ്ഞ ഭാവങ്ങൾ.. അതൊക്കെയാണ് ഇനിയും പല പ്രേക്ഷകരും വേണം വേണം പറയുന്നത്.

വരും എല്ലാം ഋഷി സാർ ഏറ്റിട്ടുണ്ട്. ഇനി ഇന്ന് കുഞ്ഞിയങ്കിൾ ആണ് കൂടുതൽ സ്‌കോർ ചെയ്തത്. പക്ഷെ ഋഷ്യ സീൻ ഓവർ ആക്കാതെ പിടിച്ചു നിർത്തുന്നുണ്ട്.

about koodevide

More in serial

Trending

Recent

To Top