serial
വേണമെങ്കിൽ കിണറ്റിലും ചാടും ; സരസ്വതിയമ്മയ്ക്ക് ഇതും പോരാ; പട്ടുസാരിയുടുത്ത് ഭിക്ഷയ്ക്കിരിക്കുന്ന അമ്മമാർ സീരിയലിൽ മാത്രം ; മെഗാ സീരിയലിനെ ട്രോളിക്കൊന്ന് സോഷ്യല്‍ മീഡിയ!
വേണമെങ്കിൽ കിണറ്റിലും ചാടും ; സരസ്വതിയമ്മയ്ക്ക് ഇതും പോരാ; പട്ടുസാരിയുടുത്ത് ഭിക്ഷയ്ക്കിരിക്കുന്ന അമ്മമാർ സീരിയലിൽ മാത്രം ; മെഗാ സീരിയലിനെ ട്രോളിക്കൊന്ന് സോഷ്യല്‍ മീഡിയ!
ടെലിവിഷന്‍ പ്രേക്ഷകരുടെ പ്രിയ സീരിയലുകളിലൊന്നാണ് ഏഷ്യാനെറ്റില്‍ സംപ്രക്ഷണം ചെയ്യുന്ന കുടുംബവിളക്ക്. സുമിത്ര എന്ന വീട്ടമ്മയുടെ കഥയാണ് പരമ്പര പറയുന്നത്. നടി മീരാ വാസുദേവാണ് സീരിയയിലിലെ പ്രധാന താരം. ഭര്‍ത്താവ് ഉപേക്ഷിച്ചെങ്കിലും പ്രതിസന്ധികള്‍ നിറഞ്ഞ ജീവിതത്തില്‍ മൂന്ന് മക്കള്‍ക്കൊപ്പം തനിയെ ജീവിക്കുന്ന ഒരു സ്ത്രീയുടെ കഥയാണ് കുടുംബവിളക്കില്‍ അവതരിപ്പിക്കുന്നത്.
സുമിത്രയുടെ ഭര്‍ത്താവായിരുന്ന സിദ്ധാര്‍ത്ഥ് സുമിത്രയെ ഉപേക്ഷിച്ച് വേദിക എന്ന സ്വാര്‍ത്ഥമതിയായ സ്ത്രീയെ രണ്ടാമതും വിവാഹം കഴിക്കുന്നു. സുമിത്രയേക്കാളേറെ തന്റെ കാര്യങ്ങളില്‍ ശ്രദ്ധ കൊടുക്കും എന്ന ചിന്തയിലാണ് സിദ്ധാര്‍ത്ഥ് വേറൊരു വിവാഹം കഴിക്കുന്നത്. എന്നാല്‍ വേദിക ജീവിതത്തിലേക്ക് എത്തിയതോടെ സുമിത്രയായിരുന്നു ശരിയെന്ന് സിദ്ധാര്‍ത്ഥിന് പലപ്പോഴും തോന്നുന്നു. വേദികയ്ക്ക് സുമിത്രയോട് പകയുമുണ്ട്. ഈ പകയാണ് പരമ്പരയെ മുന്നോട്ടു നയിക്കുന്നത്.
സീരിയലില്‍ സുമിത്രയെ തോല്‍പ്പിക്കാന്‍ നടക്കുന്ന രണ്ടു പേരാണ് സിദ്ധാര്‍ത്ഥിന്റെ രണ്ടാം ഭാര്യ വേദികയും അമ്മായിയമ്മ സരസ്വതിയും. സുമിത്രയെ വീഴ്ത്താന്‍ ഇരുവരും ചേര്‍ന്ന് പല അടവുകളും പുറത്തെടുക്കുന്നു. പക്ഷെ, ഒന്നും നടന്നില്ല. സുമിത്രയുടെ ദുബായ് യാത്ര മുടക്കാന്‍ നടത്തിയ പ്ലാനുകളും ചീറ്റിപ്പോയി. അതിനായി സരസ്വതിയമ്മയെ കോണിപ്പടിയില്‍ നിന്നും വീഴിച്ച വേദിക തന്നെ ഒടുവില്‍ സരസ്വതിയമ്മയെ ശുശ്രൂഷിക്കേണ്ട അവസ്ഥയിലെത്തി.
എട്ടിന്റെ പണി കിട്ടിയ വേദിക സരസ്വതിയമ്മയെ ഒഴിവാക്കാന്‍ പഠിച്ച പണി പതിനെട്ടും നോക്കിയിട്ടും രക്ഷയില്ല. സ്വന്തം വീട്ടിലേക്ക് മടങ്ങിപ്പോകാന്‍ ആവശ്യപ്പെട്ടെങ്കിലും സരസ്വതിയമ്മ അതിനു തയ്യാറായില്ല. ഒടുവില്‍ വേദിക തനിക്ക് ശല്യമായ അമ്മായിയമ്മയെ മകളുടെ അടുത്തേക്ക് കൊണ്ടുവിടാനായി ശ്രമിക്കുന്നു. പക്ഷെ, അവിടെയും നിരാശയായിരുന്നു ഫലം.
പിന്നെ രണ്ടും കല്പിച്ച് അറ്റകൈപ്രയോഗം നടത്താന്‍ തന്നെയായി വേദികയുടെ തീരുമാനം. അതിനായി ഒരു ജോലിയുടെ ഇന്റര്‍വ്യൂ ഉണ്ടെന്നുപറഞ്ഞ് അമ്പലത്തില്‍ വഴിപാട് കഴിക്കാനായി സരസ്വതിയമ്മയേയും കൊണ്ടുപോകുന്നു. വഴിപാടിന് ചീട്ടെഴുതാന്‍ പോയ തക്കത്തില്‍ വേദിക അമ്പലത്തില്‍ സരസ്വതിയമ്മയെ ഉപേക്ഷിച്ച് കാറില്‍ കടന്നു കളഞ്ഞു.
ഏറെനേരം കഴിഞ്ഞിട്ടും വേദികയെ കാണാതായപ്പോഴാണ് സരസ്വതിയമ്മക്ക് താന്‍ പറ്റിക്കപ്പെട്ടു എന്ന് മനസ്സിലാക്കാന്‍ സാധിച്ചത്. വേദിക തന്നെ ഉപേക്ഷിച്ച് കടന്നുകളഞ്ഞു എന്നു മനസ്സിലാക്കിയ സരസ്വതിയമ്മ അവിടെ തളര്‍ന്നുപോകുന്നു. അമ്പലനടയില്‍ ഉപേക്ഷിക്കപ്പെട്ട തന്നെ പരിചയമുള്ള ആരെങ്കിലും വീട്ടിലെത്തിക്കുമെന്ന പ്രതീക്ഷയിലാണ് സരസ്വതിയമ്മ. അതിനിടെ അമ്പലനടയില്‍ തളര്‍ന്നുറങ്ങിപ്പോയ സരസ്വതിയമ്മക്ക് വഴിപോക്കര്‍ ഭിക്ഷ നല്കുന്നു.
കുടുംബവിളക്കിന്റെ പുതിയ പ്രമോയിലെ സംഭവവികാസങ്ങള്‍ കണ്ട് സരസ്വതിയമ്മയെ ട്രോളുകയാണ് പ്രേക്ഷകര്‍. മരുമകളെ ഇത്രയ്ക്ക് വിശ്വാസമുള്ള ഒരമ്മായിയമ്മ കാണില്ല, സരസ്വതിയമ്മ റോക്സ് എന്നായിരുന്നു ഒരു കമന്റ്. ‘എത്ര കണ്ടാലും കൊണ്ടാലും പഠിക്കാത്ത ഒരാളാണ് നമ്മുടെ സരസു,’ ‘കണ്ടറിയാത്തവന്‍ കൊണ്ടറിയും, ഇത്രയൊക്കെ കിട്ടിയിട്ടും വീണ്ടും വേദികേ എന്ന് വിളിച്ച് പോകാഞ്ഞാല്‍ മതി’, ‘എന്തുവന്നാലും വേദിക അവര്‍ക്ക് മുത്താണ്’, ‘അത് പൊളിച്ചു, ആ തള്ളക്ക് അങ്ങനെ തന്നെ വേണം’, ‘ദൈവമേ സരസ്വതി മാമിക്ക് ഇനിയെങ്കിലും ബുദ്ധി കൊടുക്കണേ’, സരസ്വതിയമ്മയ്ക്ക് ഒരു വണ്ടി വിളിച്ച് വീട്ടില്‍ പോയ്ക്കൂടേ’ തുടങ്ങി നിരവധി രസകരമായ കമന്റുകളാണ് പ്രമോയ്ക്ക് ലഭിച്ചിരിക്കുന്നത്.
‘ഇവര്‍ക്ക് ഓര്മ, മറവി, സംസാരശേഷി ഇവയൊന്നും പോയിട്ടില്ല. കൈയ്യിലും കഴുത്തിലും സ്വര്‍ണ്ണം കിടപ്പുണ്ട് എവിടെയെങ്കിലും പണയം വെച്ച് അല്പം കാശ് ഒപ്പിച്ച് വീട്ടിലെത്തണ്ടതിന് ചുമ്മാ…കുടുംബത്തിന്റെ അഡ്രസ് ആരെങ്കിലും അവര്‍ക്ക് ഒന്ന് പറഞ്ഞു കൊടുക്കൂ പ്ലീസ്, സുമിത്ര….ഓടിവരൂ..അമ്മയുടെ രക്ഷകയാകൂ’, ‘കിണറ്റില്‍ ചാടാന്‍ പറഞ്ഞാല്‍ അതും ചെയ്യും സരസൂ’,’ ഈ തള്ള എത്ര കിട്ടിയാലും പഠിക്കില്ല’, ‘ചിലപ്പോള്‍ ഭഗവതിയാണെന്നു കരുതി നേര്ച്ചയിട്ടതാരകും’ തുടങ്ങി നിരവധി തമാശ കമന്റുകള്‍ കുടുംബവിളക്കിന്റെ പുതിയ പ്രമോയില്‍ കാണാം.
about kudumbavilakku
