News
തമിഴ് നാട് പോലീസിന് ആറ് ലക്ഷം രൂപയുടെ വാഹനം നല്കി സൂര്യ
തമിഴ് നാട് പോലീസിന് ആറ് ലക്ഷം രൂപയുടെ വാഹനം നല്കി സൂര്യ
Published on
തെന്നിന്ത്യയില്‍ നിരവധി ആരാധകരുള്ള താരമാണ് സൂര്യ. ഇപ്പോഴിതാ തമിഴ്നാട് പൊലീസ് വകുപ്പിന്റെ ‘കാവല്‍ കരങ്ങള്‍’ സംരംഭത്തിന് നടന് സൂര്യയുടെ പ്രൊഡക്ഷന്‍ ഹൗസായ 2ഡി എന്റര്‍ടൈന്‍മെന്റ് ആറ് ലക്ഷം രൂപയുടെ വാഹനം നല്‍കിയിരിക്കുകയാണ്.
അശരണരും നിരാലംബരുമായ ആളുകള്‍ക്ക് സഹായം എത്തിക്കുക എന്ന ലക്ഷ്യത്തോടെയാണ് തമിഴ്നാട് പൊലീസ് ‘കാവല്‍ കരങ്ങള്‍’ എന്ന പദ്ധതി ആരംഭിച്ചിരിക്കുന്നത്.
എന്‍.ജി.ഒകളുമായി സഹകരിച്ച് ഈ സ്ഥാപനം തെരുവില്‍ കഴിയുന്ന ദുര്‍ബലര്‍ക്കും അശക്തര്‍ക്കും നിസ്സഹായര്‍ക്കും അഗതികള്‍ക്കും സഹായം നല്‍കും.
നടന്റെ പ്രൊഡക്ഷന്‍ ഹൗസ് നല്കുന്ന വാഹനം വീടില്ലാത്തവര്‍ക്കും നിരാലംബര്‍ക്കും ഭക്ഷണം എത്തിക്കാന്‍ ഉപയോഗിക്കുമെന്ന് സൂര്യയുമായി അടുത്ത വൃത്തങ്ങള്‍ പറഞ്ഞു.
Continue Reading
Related Topics:Surya
