Connect with us

ദിലീപിന്റെ അഭിഭാഷകരെ കുടുക്കി അതിജീവിത..ഞെട്ടിക്കുന്ന നീക്കം! അതിന് മുന്നിൽ ഉരുകുന്നു വമ്പൻ ക്ലൈമാക്സിലേക്ക്

News

ദിലീപിന്റെ അഭിഭാഷകരെ കുടുക്കി അതിജീവിത..ഞെട്ടിക്കുന്ന നീക്കം! അതിന് മുന്നിൽ ഉരുകുന്നു വമ്പൻ ക്ലൈമാക്സിലേക്ക്

ദിലീപിന്റെ അഭിഭാഷകരെ കുടുക്കി അതിജീവിത..ഞെട്ടിക്കുന്ന നീക്കം! അതിന് മുന്നിൽ ഉരുകുന്നു വമ്പൻ ക്ലൈമാക്സിലേക്ക്

കൊച്ചിയിൽ നടിയെ ആക്രമിച്ച കേസ് നിർണ്ണായക ഘട്ടത്തിലേക്ക് നീങ്ങുകയാണ്. അതിനിടെ ദിലീപിന്റെ അഭിഭാഷകര്‍ക്കെതിരെ വീണ്ടും അതിജീവിതയുടെ ഇടപെടല്‍. അഭിഭാഷകര്‍ക്കെതിരെ അതിജീവിത ബാര്‍ കൗണ്‍സിലില്‍ തെളിവുകള്‍ സമര്‍പ്പിച്ചു. അഭിഭാഷകരുടെ ശബ്ദരേഖയുടെ പകര്‍പ്പും രേഖകളുമാണ് അതിജീവിത ബാര്‍ കൗണ്‍സിലിന് കൈമാറിയത്.അഭിഭാഷകര്‍ ചട്ടങ്ങള്‍ ലംഘിച്ചു സാക്ഷികളെ കണ്ടെന്നും മൊഴിമാറ്റിക്കാന്‍ നേരിട്ടിറങ്ങിയെന്നുമാണു അതിജീവിതയുടെ പരാതി.

പരാതിയില്‍ ദിലീപിന്റെ അഭിഭാഷകരിൽ നിന്ന് ബാർ കൗൺസിൽ വീണ്ടും വിശദീകരണം തേടും. തെളിവുകളുടെ അടിസ്ഥാനത്തില്‍ അഭിഭാഷകരില്‍ നിന്നും വീണ്ടും വിശദീകരണം തേടുമെന്ന് ബാര്‍ കൗണ്‍സില്‍ ചെയര്‍മാന്‍ അനില്‍കുമാര്‍ റിപ്പോര്‍ട്ടര്‍ ടിവിയോട് പ്രതികരിച്ചു.

അഭിഭാഷകരായ ബി. രാമന്‍പിള്ള, ഫിലിപ് ടി. വര്‍ഗീസ്, സുജേഷ് മേനോന്‍ എന്നിവര്‍ക്കെതിരേ നടപടി ആവശ്യപ്പെട്ടുകൊണ്ട് നടി ബാര്‍ കൗണ്‍സിലിന് നേരത്തേ പരാതി നല്‍കിയിരുന്നു. അഭിഭാഷകർ കേസ് അട്ടിമറിക്കാൻ ശ്രമിച്ചെന്നായിരുന്നു അതിജീവിതയുടെ ആരോപണം. സാക്ഷികളെ മൊഴിമാറ്റാനും തെളിവ് നശിപ്പിക്കാനും അഭിഭാഷകര്‍ ശ്രമിച്ചതിന്റെ തെളിവുകളും പരാതിയില്‍ ഉള്‍പ്പെടുത്തിയിരുന്നു
അഭിഭാഷകരെ മാതൃകാപരമായി ശിക്ഷിക്കണമെന്ന ആവശ്യമാണ് അതിജീവിത ഉയര്‍ത്തിയത്.
ഇമെയിലായി നല്‍കിയ പരാതി സ്വീകരിക്കാന്‍ കഴിയില്ലെന്ന് ബാര്‍ കൗണ്‍സില്‍ വ്യക്തമാക്കിയതിനേത്തുടര്‍ന്ന് അതിജീവിത രേഖാമൂലം പരാതി നല്‍കുകയായിരുന്നു.

അതേസമയം നടിയെ ആക്രമിച്ച കേസുമായി ബന്ധപ്പെട്ട് നടന്ന വൈദികൻ വിക്ടറിന്റെ മൊഴിയെടുക്കൽ ഇന്നലെ പൂർത്തിയായി. സംവിധായകൻ ബാലചന്ദ്രകുമാറിനായി വെെദികൻ പണം ആവശ്യപ്പെട്ടെന്ന ദിലിപിന്റെ ആരോപണം വൈദികൻ നിഷേധിച്ചു. ദിലീപുമായുളള വൈദികന്റെ സാമ്പത്തിക ഇടപാടുകൾ പരിശോധിക്കുന്നതിന്റെ ഭാഗമായാണ് മൊഴിയെടുത്തത്. ബാലചന്ദ്രകുമാറിനൊപ്പം ദിലീപിന്റെ വീട്ടിൽ താൻ പോയിട്ടുണ്ടെന്നും എന്നാൽ പണം ആവശ്യപ്പെട്ടിട്ടില്ലെന്നുമാണ് വൈദികൻ ക്രൈം ബ്രാഞ്ചിന് നൽകിയ മൊഴി. ലത്തീൻ തിരുവനന്തപുരം രൂപതയിലെ വൈദികനായ വിക്ടറിൽ നിന്നാണ് മൊഴി രേഖപ്പെടുത്തിയത്. ആലുവ പൊലീസ് ക്ലബിൽ എത്തിയാണ് വെെദികൻ മൊഴി നൽകിയത്.

ജാമ്യത്തിനു വേണ്ടി ദിലീപിൽ നിന്നും ബാലചന്ദ്രകുമാർ പണം ആവശ്യപ്പെട്ടുവെന്നായിരുന്നു ദിലീപിന്റെ ആരോപണം. ഈ ആരോപണമാണ് ഇപ്പോൾ വൈദികൻ നിഷേധിച്ചത്. നേരത്തെ ദിലീപിന് ജാമ്യം ലഭിക്കാന്‍ നെയ്യാറ്റിന്‍കര ബിഷപ്പ് ഇടപെട്ടതായി ആരോപണമുയര്‍ന്നിരുന്നു. ഇതിനോടൊപ്പമാണ് സംവിധായകന്‍ ബാലചന്ദ്രകുമാറിന്റെ സുഹൃത്തായിരുന്ന വെെദികൻ വിക്ടറിന്റെ പേരും ചര്‍ച്ചയായത്.

More in News

Trending

Recent

To Top